എങ്ങനെ സ്മാര്‍ട്ട്‌ഫോണ്‍ എന്‍ക്രിപ്റ്റ് ചെയ്യാം? വളരെ ശ്രദ്ധിക്കുക!

|

ഇപ്പോള്‍ ഗവണ്‍മെന്റും മറ്റു ഹാക്കര്‍മാരും നിങ്ങളുടെ വ്യക്തിഗത വിവരങ്ങളിലേക്ക് കയറുകയാണ്. അങ്ങനെ നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും തീര്‍ച്ചയായും അപകടത്തിലായിരിക്കും. അതിനാല്‍ ഈ വരും ദിവങ്ങളില്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ജിയോ ഒരു വര്‍ഷം പിന്നിട്ടു: ടെലികോം വിപണിയിലെ മികച്ച നേട്ടം!ജിയോ ഒരു വര്‍ഷം പിന്നിട്ടു: ടെലികോം വിപണിയിലെ മികച്ച നേട്ടം!

ഇങ്ങനെ നിങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോം തന്നെ ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുന്നു. അതാണ് എന്‍ക്രിപ്ഷന്‍. ഗൂഗിള്‍ ഈ സവിശേഷതയെ വീണ്ടും ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡ്(2.3) ല്‍ അവതരിപ്പിക്കുകയും കൂടാതെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു.

എങ്ങനെ സ്മാര്‍ട്ട്‌ഫോണ്‍ എന്‍ക്രിപ്റ്റ് ചെയ്യാം? വളരെ ശ്രദ്ധിക്കുക!

ഇന്റര്‍നെറ്റിന്റെ നിര്‍വ്വചനം അനുസരിച്ച് എന്‍ക്രിപ്ഷന്‍ എന്നത് വിവരങ്ങളോ ഡാറ്റയോ ഒരു കോഡായി പരിവര്‍ത്തനം ചെയ്യുന്നു. ഇത് അനധികൃത ആക്‌സസ് തടയുന്നതിനു വേണ്ടിയാണ്. ഒരിക്കല്‍ എന്‍ക്രിപ്റ്റ് ചെയ്തു കഴിഞ്ഞാല്‍ പാറ്റേണ്‍ ലോക്ക് ഉപയോഗിച്ച് ഡീക്രിപ്റ്റ് ചെയ്യാതെ പാട്ടോ ഫോട്ടോകളോ ആപ്‌സോ മറ്റൊരു ഡാറ്റയും വായിക്കാന്‍ സാധിക്കില്ല.

നിങ്ങളുടെ ഫോണ്‍ എന്‍ക്രിപ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ അത് വളരെ ശ്രദ്ധാപൂര്‍വ്വം ആയിരിക്കണം. തെറ്റായ രീതിയില്‍ പിഴവുകള്‍ സംഭവിക്കുകയാണെങ്കില്‍ അത് പരിഹരിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. കൂടതെ നിങ്ങളുടെ ഫോണ്‍ റൂട്ട് ചെയ്തിട്ടില്ല എന്ന് ഉറപ്പു വരുത്തുകയും വേണം. ഒരു പക്ഷേ റൂട്ട് ചെയ്തിട്ടുണ്ടെങ്കില്‍ എന്‍ക്രിപ്ഷനു മുന്‍പ് അത് അണ്‍റൂട്ട് ചെയ്യുക.

സ്മാര്‍ട്ട്‌ഫോണ്‍ ഓവര്‍ ഹീറ്റ് ആയാല്‍ എന്തു ചെയ്യും?സ്മാര്‍ട്ട്‌ഫോണ്‍ ഓവര്‍ ഹീറ്റ് ആയാല്‍ എന്തു ചെയ്യും?

ഇത് ചെയ്യുന്നതിനു മുന്‍പ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക!

  • നിങ്ങളുടെ ഫോണ്‍ബാറ്ററി 80%ല്‍ അധികം ആയിരിക്കണം.
  • ഈ പ്രക്രിയ കഴിയുന്നതു വരെ ഫോണ്‍ പ്ലഗ്ഗില്‍ തന്നെയായിരിക്കണം എന്ന് ഉറപ്പു വരുത്തുക.
  • സുരക്ഷക്കായി നിങ്ങളുടെ ഫയലുകള്‍ ബാക്കപ്പ് ചെയ്യുക.

ഫോണ്‍ എന്‍ക്രിപ്റ്റ് ചെയ്യാനായി ഈ ഘട്ടങ്ങള്‍ പാലിക്കുക.

സ്റ്റെപ്പ് 1

സ്റ്റെപ്പ് 1

സെറ്റിങ്ങ്‌സില്‍ പോയി 'Security' എന്നതില്‍ ടാപ്പ് ചെയ്യുക.

സ്റ്റെപ്പ് 2

സ്റ്റെപ്പ് 2

ഇനി നിങ്ങള്‍ 'Encrypt phone' ഓപ്ഷനില്‍ ടാപ്പ് ചെയ്യുന്നതിലൂടെ പ്രക്രിയ ആരംഭിക്കുന്നതാണ്.

സ്റ്റെപ്പ് 3

സ്റ്റെപ്പ് 3

ഒരിക്കല്‍ ചെയ്തു കഴിഞ്ഞാല്‍ രണ്ട് തവണ നിങ്ങള്‍ക്ക് സ്ഥിരീകരണത്തിനായി ആവശ്യപ്പെടും. രണ്ട് സന്ദര്‍ഭങ്ങളിലും എന്‍ക്രിപ്റ്റ് ഫോണ്‍ ബട്ടണില്‍ ടാപ്പ് ചെയ്യുക.

സ്റ്റെപ്പ് 4

അടുത്തതായി എന്‍ക്രിപ്ഷന്‍ പ്രക്രിയ ആരംഭിക്കുന്നതിനായി ഫോണ്‍ ഓട്ടോമാറ്റിക് ആയി റീബൂട്ട് ചെയ്യും.

 

സ്‌റ്റെപ്പ് 5

സ്‌റ്റെപ്പ് 5

ഈ പ്രക്രിയ നടക്കാന്‍ കുറച്ചു സമയം എടുക്കുന്നതാണ്.

സ്റ്റെപ്പ് 6

എന്‍ക്രിപ്ഷന്‍ പ്രക്രിയ നടന്നു കഴിഞ്ഞാല്‍, ഉപകരണം വീണ്ടും റീസ്റ്റാര്‍ട്ട് ചെയ്യും.

സ്റ്റെപ്പ് 7

പ്രക്രിയ പൂര്‍ത്തിയായി. ഇപ്പോള്‍ നിങ്ങളുടെ ഫോണ്‍ എന്‍ക്രിപ്റ്റഡ് ആണ്.

 

Best Mobiles in India

English summary
As per the Internet definition, Encryption is the process of converting information or data into a code, especially to prevent unauthorized access.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X