നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓവര്‍ഹീറ്റിങ്ങ് പ്രശ്‌നം നേരിടുന്നുണ്ടോ?

Written By:

നിങ്ങള്‍ കൂറേനേരം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് സ്വാഭാവികമായി ചൂടാകുന്നതാണ്. എന്നാല്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ചൂടാകുന്നത് ഒഴിവാക്കാനും സാധിക്കില്ല. ഇങ്ങനെ ഓവര്‍ഹീറ്റാകുമ്പോള്‍ നിങ്ങള്‍ ഗൗരമത്തോടെ കാണേണ്ടതാണ്.

7000രൂപയില്‍ താഴെ 5-6 ഇഞ്ച് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍!!!

നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓവര്‍ഹീറ്റിങ്ങ് പ്രശ്‌നം നേരിടുന്നുണ്ടോ?

സ്മാര്‍ട്ട്‌ഫോണ്‍ ചാടാകുമ്പോള്‍ അത് എന്തായാലും അതിന്റെ പ്രകടനത്തെ ബാധിക്കുകയും അതിന്റെ ഘടകങ്ങള്‍ തകരാറിലാക്കുകയും ചെയ്യുന്നു. നിങ്ങളുെട സ്മാര്‍ട്ട്‌ഫോണ്‍ ഓവര്‍ഹീറ്റ് ആകുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കി അത് തടയുന്നതാണ് നല്ലത്.

വാട്ട്‌സാപ്പില്‍ ഇനി പുതിയ ഫോണ്ട് ഫീച്ചറുകള്‍.!!!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എന്തു കൊണ്ട് സ്മാര്‍ട്ട്‌ഫോണ്‍ ചൂടാകുന്നു?

നിങ്ങള്‍ ഹൈസ്‌കൂള്‍ ഫിസിക്‌സ് ഒന്ന് ഓര്‍ത്തു നോക്കുക? പ്രവര്‍ത്തനം ചൂട് ഉത്പാരിപ്പിക്കുന്നു, അല്ലേ? അതു പോലെ തന്നെ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണും പ്രവര്‍ത്തിക്കുമ്പോള്‍ ചൂട് ഉത്പാദിപ്പിക്കുന്നു. അതായത് എത്രത്തോളം ചൂടാണ് സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടാക്കുന്നത് അത്രത്തോളം വൈദ്യുതി സ്മാര്‍ട്ട്‌ഫോണ്‍ ഉപയാഗിക്കുന്നു. നിങ്ങള്‍ വലിയ തീവ്രതയുളള ഗെയിം കളിക്കുമ്പോള്‍ അതിന് വലിയ സിപിയു ആവശ്യമാണ് അങ്ങനെ SoC ചൂടാകുകയും ചൂട് ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ഹീറ്റ് ആകുന്നത് സ്വാഭാവികമാണ് എന്നാല്‍ ഓവര്‍ഹീറ്റ് പ്രശ്‌നവുമാണ്.

സ്മാര്‍ട്ട്‌ഫോണ്‍ ഓവര്‍ഹീറ്റ് ഒരു വിഷയമാണെങ്കില്‍

ചില സന്ദര്‍ഭങ്ങലില്‍ SoC സ്മാര്‍ട്ട്‌ഫോണ്‍ ഓവര്‍ഹീറ്റിങ്ങ് തടയുന്നതാണ്. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ താപനില ഹാനീകമായി കൂടുകയാണെങ്കില്‍ SoC ഫോണിന്റെ പ്രോസസര്‍ സ്പീഡും ഓപ്പറേറ്റിങ്ങ് സ്പീഡും കുറയ്ക്കുന്നു. ഇത് ഫോണ്‍ ചൂടാകുന്നു എന്നതിനുളള ഒരു മുന്നറിയിപ്പാണ്.

ഓവര്‍ ഹീറ്റിങ്ങ് പതിവാകുന്നതിനുളള കാരണങ്ങല്‍


നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഇടയ്ക്കിടെ ഓവര്‍ഹീറ്റ് ആകുന്നതിനുളള കാരണം അതിന്റെ ഹാര്‍ഡ്‌വയര്‍ ഓവര്‍ലോഡിങ്ങ് അകുന്നതു കൊണ്ടാണ്. മറ്റു കാരണം നിങ്ങള്‍ ഉപയോഗിക്കുന്ന ആപ്സ്സുകളും മള്‍ട്ടി ടാസ്‌ക്കിംഗ്, വിജറ്റുകള്‍, അധിക സവിശേഷതകള്‍, കണക്ടിവിറ്റി മതലായവയാണ്.

പുറത്തുളള ഘടകങ്ങള്‍ ഓവര്‍ഹീറ്റിങ്ങിനു കാരണമാകുന്നു (External factors)

സ്മാര്‍ട്ട്‌ഫോണ്‍ ഓവര്‍ഹീറ്റിങ്ങ് ഉപകരണത്തിന്റെ ഉപയോഗം മാത്രമല്ല കാരണം. നിങ്ങള്‍ അധിക നേരം സ്മാര്‍ട്ട്‌ഫോണ്‍ സൂര്യപ്രകാശത്തില്‍ വയ്ക്കുമ്പോള്‍ ചൂടാകാന്‍ സാധ്യത ഏറെയാണ്. അങ്ങനെ ഫോണിന്റെ ഹാര്‍ഡ്‌വയറിനു പ്രശ്‌നമാകുന്നു.

ബാറ്ററി ഡാമേജിനു കാരണമാകുന്നു

ലിഥിയം-അയോണ്‍ ബാറ്ററികളാണ് മോഡേണ്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവു മികച്ചത്. എന്നിരുന്നാലും ഇതിനും പരിമിതികളുണ്ട്. ശ്രദ്ധിക്കേണ്ടത് ലിഥിയം-
അയോണ്‍ ബാറ്ററികള്‍ ഉപോയഗിക്കാതിരുന്നാല്‍ ഡീഗ്രേഡ് ആകുന്നതാണ്. ഇത്തരം ബാറ്ററികള്‍ ചൂടിനോട് സെന്‍സിറ്റീവാണ്. 30 ഡിഗ്രി സെന്റിഗ്രേഡ് പോലും ബാറ്ററിക്ക് പ്രശ്‌നമാകുന്നു. അങ്ങനെയാകുമ്പോള്‍ പെട്ടന്നു തന്നെ ബാറ്ററി മാറ്റേണ്ടതാണ്.

ഓവര്‍ ഹീറ്റിങ്ങ് ബാറ്ററി ഒഴിവാക്കുക

ഫോണില്‍ പൂര്‍ണ്ണമായി ചാര്‍ജ്ജ് ഉളളപ്പോള്‍ പിന്നേയും ചാര്‍ജ്ജ് ചെയ്യരുത്. 100% വരെ ചാര്‍ജ്ജ് ചെയ്യുന്നത് നല്ലതല്ല. ഇത് നിങ്ങളുടെ ഫോണിന് അധിക സ്‌ട്രെയിന്‍ കൊടുക്കുന്നു എന്നാണ് അര്‍ത്ഥം. അതു പോലെ തന്നെ ഫോണില്‍ ഒട്ടും ചാര്‍ജ്ജ് ഇല്ലാതിരിക്കുകയും ചെയ്യരുത്. എപ്പോഴും 30% മുതല്‍ 80% വരെ ചാര്‍ജ്ജ് ഉണ്ടായിരിക്കുന്നതാണ് ഉചിതം.

SoC യും ഓവര്‍ഹീറ്റിങ്ങും

പ്രോസസര്‍ സ്പീഡ് നിങ്ങളുടെ ഫോണിനെ ഓവര്‍ഹീറ്റ് ആക്കുകയും അങ്ങനെ നിങ്ങളുടെ ഡിവൈസിന്റെ സ്പീഡ് കുറയുകയും ചെയ്യുന്നു. അത് ഫോണ്‍ ചിപ്പിനെ ബാധിക്കുന്നതാണ്.

SoC ഓവര്‍ഹീറ്റിങ്ങ് തടയുക

നിങ്ങള്‍ ഗെയിമുകള്‍ കളിക്കുന്നതും, വീഡിയോകള്‍ കാണുന്നതും കുറച്ചാല്‍ SoC ഓവര്‍ഹീറ്റ് ആകുന്നത് തടയാനോ അല്ലെങ്കില്‍ നിയന്ത്രിക്കാനോ സാധിക്കുന്നതാണ്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഹോണര്‍ 5സി: ബജറ്റ് നിരക്കിലെ സൂപ്പര്‍ ഫോണ്‍?

മൈക്രോമാക്‌സിന്റെ വിന്‍ഡോസ് 10 LPQ61408W ലാപ്‌ടോപ്പ് വിപണിയില്‍

 

 

 

 

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The more you use your smartphone, you might notice that the device gets warm gradually.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot