ബാത്ത്റൂമിൽ ഫോൺ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; സെറ്റിങ്സിൽ മാറ്റം വരുത്തിയില്ലെങ്കിൽ ചിത്രങ്ങൾ ലീക്ക് ആയേക്കാം
ഈ ഡിജിറ്റൽ യുഗത്തിൽ എന്ത് ഉപയോഗത്തിനും നമ്മൾ ആശ്രയിക്കുന്നത് സ്മാർട്ട് ഫോണുകളാണ്. പല കാര്യങ്ങൾക്കും സ്മാർട്ട് ഫോണുകൾ വളരെ ഉപകാരപ്രദം ആകുന്നുണ്ടെങ്കിലും നമ്മൾ അറിയാതെ തന്നെ പല ചതിക്കുഴികളും ഡിജിറ്റൽ ലോകത്ത് നമ്മളെ കാത്തിരിക്കുന്നുണ്ട് എന്ന് മറക്കരുത്. സ്മാർട്ട് ഫോണിലെ നമ്മുടെ ബ്രൗസിംഗ്, സംസാരം എന്നിവയെല്ലാം മൂന്നാമതൊരാൾക്ക് കണ്ടെത്താൻ സാധിക്കുന്നതാണ്.
നിലവിൽ സ്മാർട്ട് ഫോണുകളുടെ ഉപയോഗം വളരെ വലിയ രീതിയിൽ വർധിച്ചു കഴിഞ്ഞു. ബാത്ത്റൂമിൽ പോകുമ്പോൾ വരെ നിരവധി പേര് ഇപ്പോൾ സ്മാർട്ട് ഫോണുകൾ ഉപയോഗിച്ചുകൊണ്ട് ഇരിക്കാറുണ്ട്. ഇത്തരക്കാർ ശ്രദ്ധിക്കാൻ വേണ്ടിയാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. സെറ്റിംഗ്സിൽ ചില മാറ്റങ്ങൾ വരുത്താതെ നിങ്ങൾ ഇത്തരത്തിൽ ബാത്ത്റൂമില് ഇരുന്നു ഫോൺ ഉപയോഗിച്ചാൽ ചിലപ്പോൾ നിങ്ങളുെട സ്വകാര്യ ചിത്രങ്ങൾ വിവിധ വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെടാൻ സാധ്യത ഉണ്ട്.

ഇക്കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി പരിജയപ്പെടാം. ബാത്ത്റൂമിൽ ഇരുന്ന് ഫോണിലെ ഗൂഗിൾ ക്രോം വഴി വിവിധ കാര്യങ്ങൾ സർച്ച് ചെയ്യുന്നവർക്കാണ് ഇക്കാര്യത്തിൽ റിസ്ക് കൂടുതൽ. ഇത് ഒഴിവാക്കാനായി നമ്മുക്ക് തന്നെ സെറ്റിംഗ്സിൽ ചില മാറ്റങ്ങൾ വരുത്താവുന്നേ ഉള്ളു. ഇതിനായി ആദ്യം തന്നെ നിങ്ങൾ ഫോണിൽ ഗൂഗിൾ ക്രോം ഓപ്പൺ ചെയ്യുക. ഇപ്പോൾ സ്ക്രീനിന്റെ മുകളിൽ വലത് മൂലയിൽ ആയിട്ട് മൂന്ന് കുത്തുകൾ ഉള്ള ഒരു മെനു കാണാൻ സാധിക്കുന്നതാണ്.
ഈ ത്രീ ഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിരവധി ഓപ്ഷനുകൾ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്. ഇതിൽ നിന്ന് സെറ്റിംഗ്സ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. പിന്നീട് വരുന്ന സ്ക്രീനിലും ധാരാളം ഓപ്ഷനുകൾ കാണാൻ സാധിക്കുന്നതാണ്. ഇത് സ്ക്രോൾ ചെയ്ത് താഴെയ്ക്ക് വരുക. ഇപ്പോൾ നിങ്ങൾക്ക് സൈറ്റ് സെറ്റിംഗ്സ് എന്ന ഓപ്ഷൻ കാണാൻ സാധിക്കുന്നതായിരിക്കും. ഇതിൽ ക്ലിക്ക് ചെയ്യുമ്പോൾ ലൊക്കേഷൻ, ക്യാമറ, മൈക്രോഫാൺ തുടങ്ങി നിരവധി ഓപ്ഷനുകളും കാണാൻ സാധിക്കും.

ഇതിൽ നിന്ന് ക്യാമറ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം ഇപ്പോൾ നിങ്ങളുടെ ക്യാമറയുടെ പെർമിഷൻ ഓൺ ആണോ ഓഫ് ആണോ എന്ന് നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്. ഇത് ഓൺ ആണ് എങ്കിൽ അത്രയും പെട്ടെന്ന് ഓഫ് ആക്കാൻ ശ്രമിക്കുക. ഓൺ ആയി കിടക്കുമ്പോൾ നമ്മൾ ബ്രൗസർ തുറക്കുമ്പോൾ എല്ലാം നമ്മൾ നമ്മുടെ ക്യാമറയുടെ നിരീക്ഷണത്തിൽ ആയിരിക്കും. നമ്മൾ അറിയാതെ തന്നെ നമ്മുടെ ചിത്രങ്ങൾ പകർത്താൻ പലർക്കും സാധിക്കും.
ആയതിനാൽ തന്നെ ബാത്ത്റൂം പോലുള്ള സ്വകാര്യ ഇടങ്ങളിൽ ഫോണിൽ ബ്രൗസ് ചെയ്യുമ്പോൾ സെറ്റിംഗ്സിൽ ഇത്തരം മാറ്റം വരുത്തിയിട്ടുണ്ട് എന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ ഇത്തരത്തിൽ ബ്രൗസ് ചെയ്യാവു. അല്ലാത്ത പക്ഷം നിങ്ങൾ പലരിൽ നിന്നും ഭീഷണി നേരിട്ടേക്കാം. ഹാക്കർമാരെപ്പോലുള്ളവർ, സൈബർ കുറ്റവാളികൾ തുടങ്ങിയവർ നിങ്ങളുടെ ഫോണിവന്റെ നിയന്ത്രണം ഏറ്റെടുത്താൽ വലിയ രീതിയിലുള്ള സുരക്ഷാ പ്രശ്നം ഇതുമൂലം നേരിടേണ്ടി വന്നേക്കാം.
ഡിജിറ്റൽ ലോകത്തിൽ ആർക്കും തന്നെ 100 ശതമാനം സുരക്ഷിതരായി ഇരിക്കാൻ സാധിക്കുന്നതല്ല. ആയതിനാൽ തന്നെ ജാഗ്രതയോടെ വേണം ഡിജിറ്റൽ ലോകത്തിലെ ഓരോ ചുവടും വെയ്ക്കുവനായി. അപരിചിതമായ വരുന്ന മെയിലുകളോടും മെസേജുകളോടും പ്രതീകരിക്കാതെ ഇരിക്കുക, ഇത്തരം സന്ദേശങ്ങളിൽ നൽകിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ സ്റ്റോർ എന്നിവയിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക എന്നിവയെല്ലാമാണ് ഉപഭോക്താക്കൾക്ക് സ്വീകരിക്കാവുന്ന ജാഗ്രത നടപടികൾ.
വേണ്ട മുൻ കരുതലുകൾ സ്വീകരിച്ചതിന് ശേഷം മാത്രം ഡിജിറ്റൽ ലോകത്ത് വേരുറപ്പിക്കാൻ ശ്രമിക്കുന്നതായിരിക്കും കൂടുതൽ നല്ലത്. വിവിധ തരത്തിലുള്ള ഡിജിറ്റൽ തപ്പിപ്പുകളാണ് ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. അത്യാവശ്യത്തിന് സൈബർ സുരക്ഷകളെ പറ്റി ഒരു കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കുന്നതും നിങ്ങൾ വളരെയേറെ ഗുണം ചെയ്യുന്നത് ആയിരിക്കും. സൈബർ ലോകത്തെ ഓരോ ചുവടും ഏറെ ശ്രദ്ധയോടെ എടുത്തു വെയ്ക്കണം.


Click it and Unblock the Notifications