Home
How to

"ചീപ്പ് ഷൈനിങിനല്ല", ഇന്ന് പ്രായോഗികതയ്ക്കാണ് പ്രാധാന്യം; സ്മാർട്ട് വാച്ച് വാങ്ങുമ്പോള്‍ അറിഞ്ഞിരിക്കാം

വാച്ചുകൾ പണ്ട് സമയം അറിയാനും പിന്നെ അൽപ്പസ്വൽപ്പം ആഡംബരവും ഫാഷനുമൊക്കെയായിരുന്നു. എന്നാൽ സാങ്കേതികവിദ്യയുടെ വളർച്ച വാച്ചുകളെയും അവയുടെ ഉപയോഗസാധ്യതകളെയും അടിമുടി മാറ്റിമറിക്കുന്നതാണ് നാം പിന്നീട് കണ്ടത്. ഇന്ന് വിപണിയിലെ ഏറ്റവും പ്രായോഗികമായ വെയറബിൾ ഗാഡ്ജറ്റുകളാണ് സ്മാർട്ട് വാച്ചുകൾ. Smartwatch വാങ്ങുമ്പോൾ പരിഗണിക്കേണ്ട കാര്യങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

ബജറ്റ് - പ്രീമിയം സ്മാർട്ട് വാച്ചുകൾ : പേരറിയാത്ത ബജറ്റ് സ്മാർട്ട് വാച്ചുകൾ മുതൽ 89,900 രൂപ വിലവരുന്ന ആപ്പിൾ വാച്ച് അൾട്ര പോലെയുള്ള പ്രീമിയം വാച്ചുകളും വിപണിയിൽ ലഭ്യമാണ്. പ്രീമിയം വാച്ചുകളും ബജറ്റ് സ്മാർട്ട് വാച്ചുകളും തമ്മിലെന്ത് വ്യത്യാസമെന്ന് ചോദിക്കുന്നത് തന്നെ മണ്ടത്തരമാണെന്നും പറയാം. ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയൽ മുതൽ ഫീച്ചറുകളുടെയും സെൻസറുകളുടെയും കൃത്യതയിൽ വരെ വലിയ വ്യത്യാസങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. ആപ്പിൾ Smartwatch ജീവൻ രക്ഷിച്ച കഥകൾ നിങ്ങളും കേട്ടിട്ടുണ്ടാവുമല്ലോ.

പ്രീമിയം വാച്ചുകളുടെ കാര്യത്തിലാണെങ്കിലും ബജറ്റ് വാച്ചുകളുടെ കാര്യത്തിലാണെങ്കിലും ഒരു കാര്യം ഏതാണ്ട് സമാനമാണ്. ഇന്നിറങ്ങുന്ന പുതിയ സ്മാർട്ട് വാച്ച് അടുത്ത വർഷം ഇതേ ദിവസമെത്തുന്നതിന് മുമ്പ് തന്നെ കാലഹരണപ്പെടും. കാലഹരണപ്പെടുകയെന്നാൽ പുത്തൻ ഫീച്ചറുകളും വാച്ചുകളും അതിന് മുമ്പ് തന്നെ വിപണിയിൽ എത്തിയിരിക്കും. സ്മാർട്ട്ഫോണുകളിൽ മാറ്റങ്ങൾ വരുന്നതിലും പത്തിരട്ടി വേഗത്തിലാണ് സ്മാർട്ട് വാച്ച് രംഗത്തെ മാറ്റങ്ങളുണ്ടാകുന്നത്. പ്രീമിയം വാച്ച് വാങ്ങണോ ബജറ്റ് വാച്ച് വാങ്ങണോ എന്ന് സ്വന്തം സാമ്പത്തികശേഷിക്കനുസരിച്ച് തീരുമാനിക്കാമെന്ന് സാരം.

സ്പോർട്സ് - ഹെൽത്ത് ഫീച്ചറുകൾ : സ്മാർട്ട് വാച്ചുകളിലെ സ്റ്റാൻഡേഡ് ഫീച്ചറുകളാണ് സ്പോർട്സ് (ഫിറ്റ്നസ്) മോഡുകളും ഹെൽത്ത് സെൻസറുകളും. വിപണിയിൽ ലഭ്യമായ എല്ലാ സ്മാർട്ട് വാച്ചുകളും ഫിറ്റ്‌നസ് / സ്പോർട്സ് മോഡുകളും എസ്പിഒ2, ഹാർട്ട് റേറ്റ് തുടങ്ങിയ ഹെൽത്ത് മോണിറ്ററിങ് സെൻസറുകളും പായ്ക്ക് ചെയ്യുന്നുണ്ട്. എത്ര വില കുറവുള്ള വാച്ചുകളിലും ഇത്തരം സൌകര്യങ്ങൾ ഉണ്ടായിരിക്കും. എന്നാൽ ഇവയൊക്കെ എത്ര മാത്രം വിശ്വസിക്കാവുന്നവയാണെന്ന കാര്യത്തിൽ ഒരുറപ്പ് പറയാൻ സാധിക്കില്ല.

ആപ്പ് സപ്പോര്‍ട്ടും ബ്ലൂടൂത്ത് കോളിങും : ഇന്നത്തെ മിക്കവാറും സ്മാർട്ട് വാച്ചുകളിലും ലഭ്യമായിട്ടുള്ള സൌകര്യങ്ങളിൽ ഒന്നാണ് തേഡ് പാർട്ടി ആപ്പുകൾക്കുള്ള സപ്പോർട്ട്. അതിനി ഗൂഗിളിന്റെ വെയര്‍ഒഎസിൽ പ്രവർത്തിക്കുന്നവയാണെങ്കിലും ശരി ആപ്പിളിന്റെ വാച്ച്ഒഎസിൽ പ്രവർത്തിക്കുന്നവയാണെങ്കിലും ശരി. സ്മാർട്ട് വാച്ച് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ പരിഗണിക്കേണ്ട മറ്റൊരു ഫീച്ചറാണ് വാച്ചിൽ നിന്ന് തന്നെ കോളുകൾ അറ്റൻഡ് ചെയ്യാൻ സഹായിക്കുന്ന ബ്ലൂടൂത്ത് കോളിങ് സൌകര്യം.

ഒഎസ് കോംപാറ്റിബിലിറ്റി : സ്മാർട്ട് വാച്ച് വാങ്ങുന്നവർ എപ്പോഴും നിങ്ങളുടെ സ്മാർട്ട്ഫോൺ ഒഎസും വാച്ച്ഒസും തമ്മിലുള്ള പൊരുത്തം ഉറപ്പ് വരുത്തണം. സ്മാർട്ട് വാച്ചുകൾ ഫോണുമായി കണക്റ്റ് ചെയ്യുമ്പോൾ കൂടുതൽ പെർഫോമൻസ് നൽകും. എന്നാൽ ചേരാത്ത ഒഎസുകളാണെങ്കിൽ പണി പാളും. ഐഫോണുള്ളവർ ആപ്പിൾ വാച്ച് വാങ്ങാണമെന്നും ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ വെയർഒഎസ് വാച്ചുകളും വാങ്ങണമെന്ന് സാരം. നിങ്ങളുടെ കൈയ്യിലുള്ളത് വളരെ പഴയ ഡിവൈസുകളാണെങ്കിൽ അവയിൽ സ്മാർട്ട് വാച്ച് സപ്പോർട്ട് ലഭിക്കുമോയെന്നും പരിശോധിക്കണം.

ബാറ്ററി ലൈഫും സ്ട്രാപ്പുകളും : ബാറ്ററി ലൈഫിന്റെ കാര്യത്തിൽ മിക്കവാറും സ്മാർട്ട് വാച്ചുകൾ പിന്നോട്ടാണെന്നതാണ് സത്യം. എപ്പോഴും റൺ ചെയ്യുന്ന ഫീച്ചറുകളും സെൻസറുകളുമെല്ലാം ഡിവൈസ് ചാർജ് അതിവേഗം കുറയ്ക്കും. സ്മാർട്ട് വാച്ചുകൾക്ക് കുറച്ച് ദിവസത്തെ ബാറ്ററി ലൈഫ് മാത്രമാണുണ്ടാകുക. ബാറ്ററി ലൈഫ് കൂട്ടാൻ സോളാർ ചാർജിങ് ഫീച്ചർ പായ്ക്ക് ചെയ്യുന്ന പ്രീമിയം മോഡലുകളും വിപണിയിലുണ്ട്. പ്രധാന ബ്രാൻഡുകളെല്ലാം നിരവധി വാച്ച് സ്ട്രാപ്പുകളും പുറത്തിറക്കുന്നുണ്ട്. ഇഷ്ടാനുസരണം ഇവ മാറ്റി ഉപയോഗിക്കാമെന്നതാണ് നേട്ടം.

More from GizBot

Best Mobiles in India

English summary
A smartwatch is one of the most practical wearable gadgets available today. Here are the things to consider when buying smartwatches.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X