Home
How to

സോഷ്യൽ മീഡിയകളിലെ നിങ്ങളുടെ ചിത്രങ്ങൾ ദുരുപയോ​ഗം ചെയ്യപ്പെടുന്നുണ്ടോ? അറിയാനുള്ള മാർ​ഗങ്ങൾ

ഇന്ന് സോഷ്യൽ മീഡിയ ഉപയോ​ഗിക്കാത്തവരായി ആരും ഉണ്ടാകില്ല. സ്മാർട്ട് ഫോൺ കൈവശം വെച്ചിരിക്കുന്ന ഭൂരിഭാ​ഗം ആളുകളും വാട്സ്ആപ്പോ ഫെയ്സ്ബുക്കോ ഇൻസ്റ്റ​ഗ്രാമോ അങ്ങനെ ഏതെങ്കിലും തരത്തിലുള്ള സോഷ്യൽ മീഡിയകൾ ഉപയോ​ഗിക്കുന്നവരായിരിക്കും. മാത്രമല്ല സോഷ്യൽ മീഡിയ ഉപയോ​ഗിക്കുന്നവരിൽ ഭൂരിഭാ​ഗം ആളുകളും സ്വന്തം ചിത്രങ്ങൾ തന്നെയായിരിക്കും ഇതിൽ ഉപയോ​ഗിക്കുക.

എന്നാൽ എഐ പോലുള്ള സാങ്കേതിക വിദ്യകൾ ഒക്കെ വന്നിരിക്കുന്ന സാഹചര്യത്തിൽ നമ്മുടെ ചിത്രങ്ങളെല്ലാം വലിയ തോതിൽ ദുരുപയോ​ഗം ചെയ്യപ്പെടാനുള്ള സാധ്യത ഉണ്ട്. അടുത്തിടെയുള്ള ഒരു റിപ്പോർട്ട് അനുസരിച്ച് ഏറ്റവും വിലയ സൈബർ ഭീഷണി നേരിടുന്ന ആദ്യ മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. രാജ്യത്തെ ഉയർന്ന ജനസംഖ്യ തന്നെയാണ് ഇതിന് പ്രധാന കാരണം. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ, സോഷ്യൽ മീഡിയയിലെ നിങ്ങളുടെ ഫോട്ടോകളുടെ ദുരുപയോഗം എങ്ങനെ തിരിച്ചറിയാം എന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്.

സോഷ്യൽ മീഡിയകളിലെ നിങ്ങളുടെ ചിത്രങ്ങൾ ദുരുപയോ​ഗം ചെയ്യപ്പെടുന്നുണ്ടോ?

നിങ്ങൾ സോഷ്യൽ‌ മീഡിയകളിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ നിങ്ങളുടെ അനുവാദം ഇല്ലാതെ തന്നെ മറ്റുള്ളവർക്ക് എടുക്കാൻ സാധിക്കുന്നതാണ്. ഇവ വ്യാപകമായി ദുരുപയോ​ഗവും ചെയ്യപ്പെട്ടേക്കാം. നിങ്ങളുടെ പേരിൽ വ്യാജ പ്രൊഫൈൽ സൃഷ്‌ടിക്കുക, നിന്ദ്യമായ പോസ്റ്റുകളിൽ നിങ്ങളുടെ ഫോട്ടോകൾ ഉപയോഗിക്കുക, സെൻസിറ്റീവ് ഡാറ്റ എക്‌സ്‌ട്രാക്‌റ്റ് ചെയ്യൽ എന്നിവയെല്ലാം ഇതിൽ പെടുന്നവയാണ്. ഇത്തരം എന്തെങ്കിലും പോസ്റ്റുകൾ ശ്രദ്ധയിൽപെട്ടാൽ ഇത് റിപ്പോർട്ട് ചെയ്യുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം.

നിങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് പുറമെ നിങ്ങൾക്ക് പരിജയമുള്ളവരോടും ഈ പോസ്റ്റുകൾ റിപ്പോർട്ട് ചെയ്യാനായി ആവിശ്യപ്പെടണം. മാത്രമല്ല നിങ്ങളുടെ അക്കൗണ്ടുകൾ പ്രൈവറ്റായി സൂക്ഷിക്കുന്നതും ഇതിന് ഒരു പരിഹാരമാണ്. നിങ്ങൾക്ക് വ്യക്തിപരമായി അറിയാവുന്നവരെ മാത്രം ഈ പ്ലാറ്റ്ഫോമുകളിൽ സുഹൃത്തുക്കളാക്കിയാൽ മതിയാകും. അതേ സമയം നിങ്ങളുടെ ഫോട്ടോ ആരെങ്കിലും ദുരുപയോ​ഗം ചെയ്യുന്നുണ്ടോ എന്ന് അറിയാനും നിലവിൽ നിരവധി മാർ​ഗങ്ങൾ ഉണ്ട്. ഇവ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

സോഷ്യൽ മീഡിയകളിലെ നിങ്ങളുടെ ചിത്രങ്ങൾ ദുരുപയോ​ഗം ചെയ്യപ്പെടുന്നുണ്ടോ?

നിങ്ങളുടെ ഫോട്ടോകൾ എവിടെ, ആരുമായി പങ്കിടുന്നു എന്നതിന്റെ ട്രാക്ക് സൂക്ഷിക്കുക എന്നതാണ് ഇതിലെ ഏറ്റവും പ്രധാന ഘട്ടം. കൂടാതെ, ഗൂഗിളിന്റെ 'റിവേഴ്സ് ഇമേജ് സെർച്ച്' ഫീച്ചർ ഉപയോഗിക്കുന്നത് നിങ്ങളുടെ ഫോട്ടോകൾ ഇന്റർനെറ്റിൽ മറ്റെവിടെയെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ നിങ്ങളെ സഹായിക്കും. മാത്രമല്ല നിങ്ങളുടെ ചിത്രങ്ങൾ വാട്ടർമാർക്ക് ചെയ്യുന്നതും ഓൺലൈനിൽ നിങ്ങളുടെ ഫോട്ടോകൾ പതിവായി സ്കാൻ ചെയ്യുന്നതും ദുരുപയോഗം തടയാൻ ഒരു പരുധി വരെ നിങ്ങളെ സഹായിക്കും.

ആവിശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും നിങ്ങൾ ഒരിക്കലും മറക്കരുത്. നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പരമാവധി സ്വകാര്യത സൂക്ഷിക്കേണ്ടതാണ്. അധികം പരിജയം ഇല്ലാത്ത ആളുകളുമായി ചങ്കാത്തം കൂടാൻ ശ്രമിക്കരുത്. ഇങ്ങനെ സംഭവിച്ചാലും ഇവരെ പൂർണമായും വിശ്വസിക്കാതെ ചിത്രങ്ങൾ പങ്കിടുന്നത് ഒഴിവാക്കണം. നിങ്ങളുടെ ചിത്രങ്ങൾ പരിരക്ഷിക്കുന്നതിന് പകർപ്പവകാശങ്ങളും വാട്ടർമാർക്കുകളും ഉപയോഗിക്കുന്നത് ​ഗുണം ചെയ്യും.

നിങ്ങൾക്ക് പരിജയം ഇല്ലാത്ത ​ഗ്രൂപ്പുകളിൽ നിന്ന് വിട്ട് നിൽക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഫെയ്സ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയകളിൽ ഒരു ​ഗ്രൂപ്പിൽ തന്നെ ലക്ഷക്കണക്കിന് ആളുകൾ ഉണ്ടാകും. ഇവരെല്ലാവരെയും തന്നെ ഒരേപോലെ വിശ്വസിക്കാൻ ഒരിക്കലും നമ്മുക്ക് സാധിക്കില്ല. ആയതിനാൽ തന്നെ നേരിട്ട് പരിജയം ഉള്ളവരുടെ കൂടെ ​ഗ്രൂപ്പുകൾ പങ്കിടുന്നത് ആയിരിക്കും കൂടുതൽ ഉചിതം.

നേരത്തെ മറ്റുള്ളവരുടെ പ്രൊഫൈലിൽ കയറി ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് ഈ ചിത്രങ്ങൾ ഉപയോ​ഗിച്ച് പുതിയ അക്കൗണ്ട് ഉണ്ടാക്കി ആദ്യത്തെ അക്കൗണ്ടിലെ ഫ്രണ്ട് ലിസ്റ്റ് പരിശോധിച്ച് ഇവർക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ച് പിന്നീട് പണം ആവിശ്യപ്പെടുന്ന തരത്തിലുള്ള തട്ടിപ്പുകൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഒറ്റ നോട്ടത്തിൽ നമ്മുടെ സുഹൃത്തിന്റെ പുതിയ അക്കൗണ്ട് ആണെന്നെ നമ്മുക്ക് തോന്നും ആയതിനാൽ തന്നെ പണം നൽകി ഒരു പക്ഷെ നമ്മളും തട്ടിപ്പിന് ഇരയാകും.

More from GizBot

Best Mobiles in India

English summary
With the advent of technologies like AI, there is a possibility that all our images will be misused on a large scale. According to a recent report, India is among the top three countries facing the costliest cyber threats. In situations like these, it's important to understand how to spot misuse of your photos on social media.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X