വിശ്രമമില്ലാത്ത ജോലിക്കിടയില്‍ ഒരു വിശ്രമം

Posted By: Arathy

കോളേജ് ജീവിതം എത്രമനോഹരമായിരുന്നെന്നാണ് ജോലിക്ക് പോകുവാന്‍ തുടങ്ങുന്നവര്‍ പറയാറുള്ളത്. പഠനം കഴിയുന്നത്തോടുക്കൂടി ജീവിതത്തിന്റെ സുവര്‍ണകാലം അവസാനിക്കുകയാണെന്നും, പിന്നെ അങ്ങോട്ടുള്ള ജീവിതം വിശ്രമമില്ലാത്തതാണെന്നുമാണ് എല്ലാവരുടേയും ധാരണ. പൂര്‍ണ്ണമായും ജീവിതത്തെ നിങ്ങള്‍ ഇങ്ങനെ കാണരുത്. ഇത് നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ്. ജോലിക്കിടയില്‍ ചില വിശ്രമങ്ങള്‍ നല്‍ക്കി ജീവിതം നിങ്ങള്‍ക്ക് മാറ്റി എടുക്കുവാന്‍ സാധിക്കുന്നതാണ്. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍ തരണം ചെയ്യുവാനുള്ള പോംവഴികള്‍ നമ്മുടെ ചുറ്റിനുമുണ്ട് ഒന്ന് ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് അതു മനസ്സിലാകും.

മൊബൈല്‍ ഫോണുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇടവേളകള്‍

ജോലിക്കിടയില്‍ ഇടവേളകള്‍ കണ്ടെത്തുക. നമ്മുടെ ചുറ്റിനുമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ് .പഴയ സൗഹ്യര്‍ദങ്ങളെ പൊടിതട്ടി എടുക്കുവാന്‍ സോഷ്യല്‍ മീഡിയകളില്‍ കൂടികഴിയുന്നതാണ്.

 

 

 

 

ഒന്ന് പോയാല്‍ മറ്റൊന്ന്

ഒരു ജോലി പോയാല്‍ ജോലി കിട്ടില്ലെന്ന് നിങ്ങള്‍ വിച്ചാരിക്കരുത്. അതിനായി കുറേയേറെ ഓണ്‍ലൈന്‍ വെബ് സൈറ്റുകളുണ്ട്. അതില്‍ നിങ്ങളുടെ വിവരങ്ങള്‍ (സി.വി) അയക്കുകയാണെങ്കില്‍ ജോലികളെകുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതാണ്. അതില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരു ജോലി തിരഞ്ഞെടുക്കാവുന്നതാണ്.

ഉദാഹരണത്തിന് നൂക്രി, മോണ്‍സ്റ്റര്‍ എന്നീ ഓണ്‍ ലൈന്‍ സൈറ്റുകള്‍

 

 

ട്വിറ്റര്‍ ആകൗണ്ടുകള്‍

ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നുണ്ട്. നിങ്ങളുടെ ആശയങ്ങള്‍ നിങ്ങള്‍ക്ക് ട്വിറ്റര്‍ വഴി മറ്റുളവര്‍ക്ക് നല്‍ക്കുവാന്‍ കഴിയുന്നതാണ്. സിനിതാരങ്ങള്‍ക്കും, രാഷ്ട്രിയ നേതാക്കന്‍ മാര്‍ക്കുമാത്രമല്ല നിങ്ങള്‍ക്കും ഇത് ഉപയോഗിക്കാവുന്നതാണെന്ന് മനസ്സിലാക്കു.

 

 

ചിത്രങ്ങള്‍ അപ്പ് ലോഡ് ചെയ്യു

നിങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ സൈറ്റുകളില്‍ ഇടു. ഇന്ന് പല രീതികളില്‍ ഉള്ള പ്രശ്‌നങ്ങള്‍ സോഷ്യല്‍ സൈറ്റുകളില്‍ ഉണ്ടാക്കാറുണ്ട്. അതുകൊണ്ടു തന്നെ കുഴപ്പങ്ങള്‍ സംഭവിക്കുകയിലെന്ന ബോധ്യത്തോടു കൂടി വേണം ഫോട്ടോകള്‍ ഇടുവാന്‍

ഇടുന്ന ഫോട്ടോകള്‍ കാണുന്നവരുടെ പ്രതികരണം എഴുതി ചേര്‍ക്കാറുണ്ട്. ഇങ്ങനെയുള്ള സംഭവങ്ങള്‍ നമ്മുക്ക് സന്തോഷങ്ങള്‍ ഉണ്ടാക്കും.

 

 

വായിക്കുക

ഇന്ന് ഒരു വിധം നോവലുകളും, കഥകളും. കവിതകള്‍ വരെ ഓണ്‍ ലൈന്‍ വഴി വായിക്കുവാന്‍ കഴിയുന്നതാണ്. പലപ്പോഴും നമ്മള്‍ വിച്ചാരിക്കുന്ന പുസ്തകങ്ങള്‍ കിട്ടിയെന്ന് വരില്ല. പക്ഷേ ഓണ്‍ ലൈന്‍ വഴി ഏത് പുസ്തകവും നമ്മുക്ക് ലഭിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഓണ്‍ ലൈന്‍ വഴിയുള്ള വായന ഒരു ഒഴിവു സമയം ചിലവഴിക്കാനുള്ള മാര്‍ഗം കൂടിയാണ്

 

 

മീഡിയ

മീഡിയ ഇതുപോലെ ഉപയോഗിക്കുന്നതിലൂടെ നമുക്ക് പല പ്രയോജനങ്ങള്‍ ഉണ്ടാക്കുന്നു

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot