ഇനി സെക്കന്‍ഡുകള്‍ക്കുളളില്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജു ചെയ്യാം!

സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനായി പുതിയ ടെക്‌നോളജി.

|

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് അനേകം സവിശേഷതകള്‍ ഉളളതിനാല്‍ അതിന്റെ ബാറ്ററി ചാര്‍ജ്ജ് നില്‍ക്കുന്നതില്‍ വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ ബാറ്ററി ചാര്‍ജ്ജിങ്ങിനായി പല പവര്‍ ബാങ്കുകളും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.

ഇനി സെക്കന്‍ഡുകള്‍ക്കുളളില്‍ നിങ്ങളുടെ ഫോണ്‍ ചാര്‍ജ്ജു ചെയ്യാം!

എന്നാല്‍ ഇപ്പോള്‍ പവര്‍ ബാങ്കുകള്‍ അല്ലാതെ തന്നെ മറ്റു മികച്ച രീതിയിലും സ്മാര്‍ട്ട്‌ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യുന്ന രീതി ഗവേഷകള്‍ കണ്ടു പിടിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ച് സെക്കന്‍ഡുകള്‍ക്കുളളില്‍ തന്നെ സ്മാര്‍ട്ട്‌ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യാം.

പവര്‍ബാങ്ക് വാങ്ങുമ്പോള്‍ കുടുക്കില്‍ പെടാതിരിക്കാന്‍!പവര്‍ബാങ്ക് വാങ്ങുമ്പോള്‍ കുടുക്കില്‍ പെടാതിരിക്കാന്‍!

സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനായി സാങ്കേതിക വിദ്യയുടെ പുതിയ കണ്ടു പിടുത്തം എങ്ങനെ എന്നു നോക്കാം..

പുതിയ ഇലക്ട്രോഡ് വികസിപ്പിച്ചെടുത്തു

പുതിയ ഇലക്ട്രോഡ് വികസിപ്പിച്ചെടുത്തു

ശാസ്ത്രജ്ഞര്‍ സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനായി പുതിയ ഇലക്ട്രോഡ് വികസിപ്പിച്ചെടുത്തു. ഈ ഇലക്ട്രോഡ് ഉപയോഗിച്ചാല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ സെക്കന്‍ഡുകള്‍ക്കുളളില്‍ തന്നെ ചാര്‍ജ്ജാകുന്നതാണ്.

ഡ്രിക്‌സെല്‍ യൂണിവേഴ്‌സിറ്റി

ഡ്രിക്‌സെല്‍ യൂണിവേഴ്‌സിറ്റി

യുഎസ്‌ലെ ഡ്രിക്‌സെല്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍മാരാണ് ഈ പുതിയ ചാര്‍ജ്ജിങ്ങ് ഇലക്ട്രോഡ് കണ്ടു പിടിച്ചത്. ഇലക്ട്രോടുകള്‍ രൂപകല്‍പന ചെയ്യാനായി MXene എന്നു വിളിക്കുന്ന ദ്വിമാന പദാര്‍ത്ഥങ്ങളാണ് ഇതില്‍.

ഷവോമി, ഓപ്പോ എന്നിവയെ ഞെട്ടിച്ചു കൊണ്ട് മറ്റൊരു കിടിലന്‍ സ്മാര്‍ട്ട്‌ഫോണ്‍!ഷവോമി, ഓപ്പോ എന്നിവയെ ഞെട്ടിച്ചു കൊണ്ട് മറ്റൊരു കിടിലന്‍ സ്മാര്‍ട്ട്‌ഫോണ്‍!

ഇതിന്റെ പ്രവര്‍ത്തനം

ഇതിന്റെ പ്രവര്‍ത്തനം

ബാറ്ററികള്‍ പോലെ ഊര്‍ജ്ജ സംഭരണ ഉപകരണങ്ങളാണ്. ഇതില്‍ വേഗതയുളള സൂപ്പര്‍ കപ്പാസിറ്റേഴ്‌സും ഉണ്ട്, ഇതിന് ഊര്‍ജ്ജം നല്‍കാന്‍ കഴിയുന്നു. കൂടാതെ ഇത് ബാറ്ററി ബാക്കപ്പ് പോലേയും പ്രവര്‍ത്തിക്കുന്നു.

ബാറ്ററിയിലെ പ്രധാന ഘടകം

ബാറ്ററിയിലെ പ്രധാന ഘടകം

ഇലക്ട്രോടുകളാണ് ബാറ്ററിയിലെ ഒരു പ്രധാന ഘടകം. ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഇലക്ട്രോടുകള്‍ ഊര്‍ജ്ജം സംഭരിക്കുകയും ഇത് നിങ്ങളുടെ ഉപകരണത്തിന് പവര്‍ നല്‍കുകയും ചെയ്യുന്നു. ഈ ഒരു രൂപ കല്‍പന നിങ്ങളുടെ ഫോണുകളെ സെക്കന്‍ഡുകള്‍ക്കുളളില്‍ തന്നെ ചാര്‍ജ്ജ് ചെയ്യാന്‍ സഹായിക്കുന്നു.

ഇനി സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ആയില്ല എങ്കില്‍ ഈ ഘട്ടങ്ങള്‍ പാലിക്കാം

ഇനി സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ആയില്ല എങ്കില്‍ ഈ ഘട്ടങ്ങള്‍ പാലിക്കാം

ലിന്റ് അല്ലെങ്കില്‍ പോടി മാറ്റുക

നിങ്ങള്‍ ഫോണ്‍ ജീന്‍സിന്റെ പോക്കറ്റില്‍ ഇടുന്ന ശീലം ഉണ്ടെങ്കില്‍ ജീന്‍സില്‍ നിന്നും വരുന്ന ലിന്റ് അല്ലെങ്കില്‍ പൊടി ഒരു കാരണമാകുന്നു. പോക്കറ്റിലെ ലിന്റ് യൂഎസ്ബി ചാര്‍ജ്ജിങ്ങ് പോര്‍ട്ടില്‍ പ്രശ്‌നമുണ്ടാക്കാം, കൂടാതെ പോടിയും പ്രശ്‌നമുണ്ടാക്കാം.

 

കേബിളുകള്‍ മാറ്റുക

കേബിളുകള്‍ മാറ്റുക

ഒരു കേബിള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് വ്യത്യസ്ഥ യുഎസ്ബി കേബിളുകള്‍ ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാവുന്നതാണ്. അങ്ങനെ മനസ്സിലാക്കാം നിങ്ങളുടെ ഫോണിനാണോ അഡാപ്ടറിനാണോ പ്രശ്‌നമെന്ന്.

വ്യത്യസ്ഥ അഡാപ്ടറുകള്‍

വ്യത്യസ്ഥ അഡാപ്ടറുകള്‍

നിങ്ങളുടെ കേബിളിന് പ്രശ്‌നം ഇല്ലെങ്കില്‍ അടുത്തതായി അഡാപ്ടര്‍ പരിശോധിക്കുക. യൂഎസ്ബി കേബിളും അഡാപ്ടറും തമ്മില്‍ എപ്പോഴും വേര്‍പെടുത്തുമ്പോള്‍ യുഎസ്ബി കേബിള്‍ പ്രശ്‌നം ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. അതിനാല്‍ ഒന്നിലധികം തവണ കണക്ഷന്‍ പരിശോധിക്കുക. കേബിള്‍ മറ്റൊരു അഡാപ്ടറില്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ പ്രശ്‌നം അഡാപ്ടറിനാണെന്ന് ഉറപ്പിക്കാം.

ബാറ്ററി മാറ്റുക

ബാറ്ററി മാറ്റുക

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ സഹിതം വരുന്ന ബാറ്ററി അധികനാള്‍ നിലനില്‍ക്കില്ല. അത് നിങ്ങളുടെ ബാറ്ററിയുടെ ഡിസ്ച്ചാര്‍ജ്ജും റീച്ചാര്‍ജ്ജും ആശ്രയിച്ചിരിക്കും. പ്രശ്‌നമായ ബാറ്ററികള്‍ കണ്ടു പിടിക്കാന്‍ എളുപ്പമാണ്. ബാറ്ററി വീര്‍ത്തിരിക്കുകയോ ലീക്ക് ചെയ്യുകയോ കണ്ടാല്‍ അത് പെട്ടെന്നു തന്നെ മാറ്റേണ്ടതാണ്.

ശരിയായ ചാര്‍ജ്ജിങ്ങ് സ്ഥാനം

ശരിയായ ചാര്‍ജ്ജിങ്ങ് സ്ഥാനം

കണ്ടെക്കുക യൂഎസ്ബി ചാര്‍ജ്ജിങ്ങും വയര്‍ലെസ് ചാര്‍ജ്ജിങ്ങും ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് വാള്‍ സോക്കറ്റ് ഉപയോഗിക്കുന്നതാണ്, ഇത് രണ്ടിരട്ടി വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യുന്നതാണ്. എന്നാല്‍ ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് അഡാപ്ടര്‍ ആണെങ്കില്‍ അഞ്ചിരട്ടി വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യുന്നതായിരിക്കും.

ബാറ്ററി കാലിബ്രേറ്റ് ചെയ്യുക

ബാറ്ററി കാലിബ്രേറ്റ് ചെയ്യുക

ഫോണിന്റെ ബാറ്ററി പ്രകടനം തെറ്റാണ് എന്ന് തോന്നിയാല്‍ അതായത് ഒരു മണിക്കൂറില്‍ 2% വരെ ചാര്‍ജ്ജ് ആകുന്നുളളൂ എങ്കില്‍ ബാറ്ററി കാലിബ്രേറ്റ് ചെയ്യുന്നത് വളരെ നല്ലതായിരിരിക്കും.

വാട്ടര്‍ ഡാമേജ്

വാട്ടര്‍ ഡാമേജ്

വെളളത്തില്‍ വീണശേഷം ഫോണ്‍ ബാറ്ററി ചാര്‍ജ്ജാകുന്നില്ല എങ്കില്‍ ഇത് പരീക്ഷിക്കാന്‍ നിരവധി ഓപ്ഷനുകള്‍ ഉണ്ട്. ഏറ്റവും നല്ലത് ബാറ്ററി മാറ്റുന്നതു തന്നെയാണ്. വാട്ടര്‍ ഡാമേജ് തടയുന്നതാണ് ഏറ്റവും സുരക്ഷിതം.

ഡിവൈസ് സ്വിച്ച് ഓഫ് ചെയ്യുക

ഡിവൈസ് സ്വിച്ച് ഓഫ് ചെയ്യുക

ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്ന സമയത്ത് ബാറ്ററി ഇന്റെന്‍സീവ് ആപ്‌സ്സോ ഫീച്ചേഴ്‌സോ ഉപയോഗിച്ചാല്‍ അത് ബാറ്ററിയെ ബാധിക്കുന്നതാണ്. ഫോണ്‍ ചാര്‍ജ്ജ് ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് 100% ബ്രൈറ്റ്‌നെസ്സില്‍ വീഡിയോ കാണുകയാണെങ്കില്‍ ഫോണ്‍ ചാര്‍ജ്ജാകാന്‍ തീര്‍ച്ചയായും കൂടുതല്‍ സമയം എടുക്കുന്നതാണ്. അതു കൊണ്ട് ചാര്‍ജ്ജ് ചെയ്യുന്ന സമയം ഒന്നുങ്കില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുക അല്ലെങ്കില്‍ കണക്ടിവിറ്റികള്‍ ഓഫ് ചെയ്യുക.

പുതിയ സോഫ്റ്റ്‌വയര്‍ അപ്‌ഡേറ്റ്

പുതിയ സോഫ്റ്റ്‌വയര്‍ അപ്‌ഡേറ്റ്

പുതിയ ആന്‍ഡ്രോയിഡ് വേര്‍ഷനുകളോ സോഫ്റ്റ്‌വയര്‍ അപ്‌ഡേറ്റുകളോ ചെയ്താല്‍ തീര്‍ച്ചയായും അത് ഫോണ്‍ ബാറ്ററിയെ ബാധിക്കുന്നതാണ്.

Best Mobiles in India

English summary
Using two-dimensional material called MXene, scientists have developed a new electrode design that may allow smartphone batteries to be charged within seconds

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X