സ്പോട്ടിഫൈ പ്രീമിയം സർവീസ്; മൂന്ന് മാസത്തെ സൌജന്യ സേവനം നേടുന്നത് എങ്ങനെ?
രാജ്യത്തെ ഏറ്റവും പോപ്പുലറായ മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് സ്പോട്ടിഫൈ. ഇന്ത്യൻ ഉപഭോക്താക്കൾക്ക് സൌജന്യ പ്രീമിയം സേവനങ്ങൾ നൽകുന്ന പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഇലക്ട്രോണിക് സാമ്പത്തിക സേവനങ്ങൾ നൽകുന്ന വിസ കമ്പനിയുമായി സഹകരിച്ചാണ് സ്പോട്ടിഫൈ പുതിയ ഓഫർ അവതരിപ്പിക്കുന്നത്. ഓഫർ തെരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് മൂന്ന് മാസത്തേക്കാണ് സൌജന്യ സർവീസുകൾ നൽകുന്നത്. സംഗീതം എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്രദമാണ് സ്പോട്ടിഫൈയുടെ ഓഫർ.

ഇത് വരെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ ഉപയോഗിച്ചിട്ടില്ലാത്തവർക്കും ഈ ഓഫർ തെരഞ്ഞെടുക്കാവുന്നതാണ്. കയ്യിൽ വിസ കാർഡ് ഉണ്ടാവണമെന്ന് മാത്രം. നാം ഉപയോഗിക്കുന്ന ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകളിൽ ഒന്നെങ്കിലും വിസയുടേത് ആയിരിക്കും. (കയ്യിലുള്ള കാർഡിലെ പേര് എഴുതുന്ന ഭാഗത്ത് ഏറ്റവും താഴെയായി വിസ എന്ന് എഴുതിയിട്ടുണ്ടോ എന്ന് പരിശോധിക്കുക) അതിനാൽ മിക്കവാറും എല്ലാവർക്കും സ്പോട്ടിഫൈയുടെ സൌജന്യ പ്രീമിയം സർവീസുകൾ ഓപ്റ്റ് ചെയ്യാവുന്നതാണ്.

സ്പോട്ടിഫൈയുടെ വിപുലമായ മ്യൂസിക് ലൈബ്രററിയിലേക്കുള്ള ആക്സസ് ആണ് പ്രീമിയം സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നത്. ഒന്നിൽ കൂടുതൽ ഉപകരണങ്ങളിൽ സ്പോട്ടിഫൈ ഉപയോഗിക്കാനും കഴിയും. പ്രീമിയം സബ്സ്ക്രിപ്ഷൻ ഓപ്റ്റ് ചെയ്യുന്ന ഉപയോക്താവിന് പരസ്യങ്ങളുടെ ശല്യവും ഉണ്ടാവില്ല. ഈ പ്ലാനിൽ വരിക്കാരായ അംഗങ്ങൾക്ക് ഓഫ്‌ലൈനിലേക്ക് പാട്ടുകൾ ഡൗൺലോഡ് ചെയ്യാനും കഴിയും. ഒപ്പം സ്കിപ്പിങ് സോങ്സ്, ഗ്രൂപ്പ് സെഷനുകൾ എന്നീ ഫീച്ചറുകളും ലഭ്യമാകും.

സൗജന്യ സ്‌പോട്ടിഫൈ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ എങ്ങനെ നേടാം
നേരത്തെ പറഞ്ഞത് പോലെ സ്പോട്ടിഫൈയുടെ പ്രീമിയം അംഗത്വം ലഭിക്കുന്നതിന്, ഉപയോക്താക്കൾക്ക് ഒരു വിസ കാർഡ് ഉണ്ടായിരിക്കണം. പേഴ്സണൽ അക്കൌണ്ട് ഉപയോഗിച്ച് സ്പോട്ടിഫൈയുടെ സേവനത്തിലേക്ക് സൈൻ ഇൻ ചെയ്യുകയും വേണം. ആവശ്യപ്പെടുമ്പോൾ, ഉപയോക്താക്കൾ അവരുടെ വിസ കാർഡിന്റെ വിശദാംശങ്ങളും നൽകണം. ട്രയൽ കാലയളവ് പോലെ ഏതെങ്കിലും തരത്തിൽ സ്പോട്ടിഫൈ പ്രീമിയം പ്ലാനുകൾ ഉപയോഗിച്ചിട്ടുള്ള യൂസേഴ്സിന് സൌജന്യ ഓഫർ ലഭിക്കുകയില്ല. ഈ ഓഫർ ആസ്വദിക്കാൻ ചുവടെയുള്ള ലളിതമായ ഘട്ടങ്ങൾ പിന്തുടരുക.

സൗജന്യ സ്‌പോട്ടിഫൈ സബ്‌സ്‌ക്രിപ്‌ഷന്, ചുവടെയുള്ള ഘട്ടങ്ങൾ ഫോളോ ചെയ്യുക
- സ്‌പോട്ടിഫൈയുടെ ഓഫർ പേജ് സന്ദർശിച്ച് 'സ്റ്റാർട് ട്രയൽ' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- ഇപ്പോൾ, സൈൻ അപ്പ് അല്ലെങ്കിൽ അദ്യം മുതൽ ആവശ്യമായ എല്ലാ വിശദാംശങ്ങളും നൽകി ലോഗിൻ ചെയ്യുക.
- മൂന്ന് മാസത്തെ ട്രയൽ ഓപ്ഷൻ തെരഞ്ഞെടുത്ത് നിങ്ങളുടെ വിസ കാർഡ് വിശദാംശങ്ങൾ നൽകുക.
- ഇതോടെ സൌജന്യ സ്പോട്ടിഫൈ സർവീസ് ആക്ടീവ് ആകുന്നതാണ്.
യൂസേഴ്സിന് എപ്പോൾ വേണമെങ്കിലും ഈ സൌജന്യ സ്പോട്ടിഫൈ പ്രീമിയം സബ്സ്ക്രിപ്ഷൻ റദ്ദാക്കാനാവും. ഒപ്പം മൂന്ന് മാസത്തെ ട്രയൽ കാലയളവിന് ശേഷം സർവീസ് തുടരുകയും ചെയ്യാം. ഇങ്ങനെ സർവീസ് തുടരണമെന്ന് ആഗ്രഹമുള്ളവർക്ക് പിന്നീടങ്ങോട്ട് പ്രതിമാസം 119 രൂപ നൽകേണ്ടി വരുമെന്ന് മാത്രം.

സ്‌പോട്ടിഫൈയുടെ വിവിധ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ
നിലവിൽ, സ്‌പോട്ടിഫൈ ഇന്ത്യയിലെ ഉപയോക്താക്കൾക്കായി നാല് പ്രീമിയം പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. മിനി, ഡ്യുവോ, ഫാമിലി, വ്യക്തിഗതം എന്നിങ്ങനെയാണ് പ്ലാനുകൾ. ഒരു അക്കൌണ്ടിൽ നിന്ന് മാത്രം ആക്സസ് ചെയ്യാവുന്ന പ്ലാനാണ് മിനി. പ്രതിദിനം ഏഴ് രൂപയാണ് ഈ പ്ലാനിന് നൽകേണ്ടത്. പ്രതിമാസം 165 രൂപ നൽകിയാൽ ഡ്യൂവോ പ്ലാൻ വഴി രണ്ട് അക്കൌണ്ടുകളിലായി സ്പോട്ടിഫൈ ഉപയോഗിക്കാം. സ്പോട്ടിഫൈയുടെ ഫാമിലി പ്ലാനിൽ ഒരേ സമയം ആറ് അക്കൌണ്ടുകൾ ഉപയോഗിക്കാം. 199 രൂപയാണ് ഈ പ്ലാനിന് കമ്പനി ചാർജ് ചെയ്യുന്നത്. ഒരു വർഷത്തെ വ്യക്തിഗത പ്രീമിയം പ്ലാനിന് 939 രൂപയാണ് സ്പോട്ടിഫൈ ഈടാക്കുന്നത്.

അടുത്തിടെ, ദീപാവലി പ്രമാണിച്ച് സ്പോട്ടിഫൈ പ്രീമിയം പ്ലാനിൽ പരിമിതകാല ഇളവും പ്രഖ്യാപിച്ചിരുന്നു. ഒരു വർഷത്തേക്ക് 939 രൂപ നൽകേണ്ട പ്ലാനിലാണ് ഇളവ്. 20 ശതമാനം ആണ് പ്രഖ്യാപിച്ച കിഴിവ്. അതായത് ഉപയോക്താവിന് 250 രൂപയുടെ ലാഭം ഈ ഓഫറിൽ നിന്നും ലഭിക്കും. ഒരു വർഷത്തെ വ്യക്തിഗത പ്രീമിയം പ്ലാനിൽ സബ്സ്ക്രൈബ് ചെയ്താൽ ഈ ഓഫർ ലഭിക്കും.


Click it and Unblock the Notifications