യൂബര്‍ ഡ്രൈവര്‍ക്ക് എങ്ങനെ പിക്കപ്പ് നോട്ട് ചേര്‍ക്കാം?

|

ഓണ്‍ലൈന്‍ ഗതാഗത നെറ്റ്‌വര്‍ക്ക് യൂബര്‍ ഓരോ ദിവസം കഴിയുന്തോറും ജനപ്രിയമായി വരുകയാണ്. ഇന്ന് യൂബറിലൂടെ ബുക്ക് ചെയ്യാന്‍ വളരെ എളുപ്പമാണ്. യാത്ര നിരക്ക് കുറവും അതു പോലെ സമയം, കൃത്യത എന്ന സവിശേഷതകള്‍ ഉളളതിനാലാണ് യൂബര്‍ കൂടുതല്‍ ജനപ്രിയമാക്കുന്നത്.

യൂബര്‍ ഡ്രൈവര്‍ക്ക് എങ്ങനെ പിക്കപ്പ് നോട്ട് ചേര്‍ക്കാം?

യൂബര്‍ ആപ്പ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ അല്ലെങ്കില്‍ ആപ്പിള്‍ ആപ്പ് സ്റ്റോര്‍ അല്ലെങ്കില്‍ വിന്‍ഡോസ് സ്‌റ്റോര്‍ ഇവയില്‍ നിന്നും യൂബര്‍ ആപ്പ് ആദ്യം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക. തുടര്‍ന്ന് ആപ്പ് ഓപ്പണ്‍ ചെയ്ത് നമ്മുടെ പേര്, ഫോണ്‍ നമ്പര്‍, ഇമെയില്‍, പേയ്‌മെന്റ് നടത്താനുളള കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവ ചേര്‍ക്കുക. അതിനു ശേഷം നിങ്ങള്‍ക്ക് ഒരു OTP പാസ്‌വേഡ് മുഖേന യാത്ര ചെയ്യാനുളള കസ്റ്റമര്‍ ആയി രജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്ന് യൂബര്‍ ആപ്പ് ഓപ്പണ്‍ ചെയ്ത് ടാക്‌സി ബുക്ക് ചെയ്യാം.

എന്നാല്‍ കൃത്യമായ സ്ഥാനത്തേക്ക് എത്താന്‍ ഒരു യൂബര്‍ ഡ്രൈവര്‍ ചോദിക്കുമ്പോള്‍ പലപ്പോഴും യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്. ഈ ഒരു പ്രശ്‌നത്തിന് പരിഹാരമായി യൂബര്‍ തന്നെ ഈയിടെ 'Pickup Notes' എന്ന പുതിയ ഫീച്ചര്‍ ചേര്‍ത്തു. നിങ്ങളുടെ സ്ഥലം വേഗത്തില്‍ കണ്ടു പിടുക്കുന്നതിനും എത്തുന്നതിനുമാണ് ഈ ഒരു ഫീച്ചര്‍ കൊണ്ട് വ്യക്തമാക്കുന്നത്.

യൂബര്‍ ആപ്പില്‍ 'Pickup Notes' എന്ന സവിശേഷത എങ്ങനെ ഉപയോഗിക്കാമെന്നു നോക്കാം...

ആദ്യം ചെയ്യേണ്ടത്:


. നിങ്ങളുടെ ആപ്പ് സ്റ്റോര്‍ ഉപയോഗിച്ച് യൂബറിന്റെ ഏറ്റവും പുതിയ പതിപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

. നല്ലൊരു ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും ആവശ്യമാണ്.


അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യുക:


. ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ (ആന്‍ഡ്രോയിഡ്) അല്ലെങ്കില്‍ ആപ്പ് സ്റ്റോറില്‍ (ഐഒഎസ്)ല്‍ പോകുക.

. 'യൂബര്‍ ആപ്പ്' തിരയുക.

. പ്രക്രിയ ആരംഭിക്കുന്നതിന് 'അപ്‌ഡേറ്റ്' ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഇനി ഈ ഘട്ടങ്ങള്‍ തുടരുക:

. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ യൂബര്‍ ആപ്പ് തുറക്കുക.

. നിങ്ങളുടെ ആവശ്യം അനുസരിച്ച് ട്രോപ്പ് ചെയ്യാനുളള ലൊക്കേഷന്‍ തിരഞ്ഞെടുക്കുക.

. ഇനി നിങ്ങള്‍ ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന വാഹനം തിരഞ്ഞെടുക്കുക.

. ബുക്കിംഗ് ചെയ്യുക.

. ഇത് ചെയ്തു കഴിഞ്ഞാല്‍ ബുക്കിംഗ് ചെയ്തത് ശരിയാണോ എന്നു പരിശോധിക്കുക.

. ഇനി അടുത്തതായി 'Any Pickup Notes' എന്ന ഓപ്ഷന്‍ കണ്ടു പിടിക്കുക.

. അതില്‍ ടാപ്പ് ചെയ്തതിനു ശേഷം നിങ്ങളുടെ സന്ദേശം ടൈപ്പ് ചെയ്യാന്‍ തുടങ്ങുക. ഉദാഹരണത്തിന്, 'ഗേറ്റ നമ്പര്‍ 1നു മുന്നില്‍ കണ്ടുമുട്ടുക', എന്നൊക്കെ ചേര്‍ക്കാം.

. ഇനി സന്ദേശം അയക്കുന്നതിന് 'Send' ബട്ടണില്‍ അമര്‍ത്തുക.

2019ല്‍ എത്താന്‍ പോകുന്ന ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍..!2019ല്‍ എത്താന്‍ പോകുന്ന ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍..!

Best Mobiles in India

Read more about:
English summary
Steps to add pickup note for Uber driver

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X