ഇപിഎഫ് മുന്‍കൂര്‍ ആയി ഓണ്‍ലൈനില്‍ എങ്ങനെ അപേക്ഷിക്കാം?

Written By:

ഇപിഎഫ് അല്ലെങ്കില്‍ എംപ്ലോയിമെന്റ് പൊവിഡന്റ് ഫണ്ട് അഡ്വന്‍സ് ആയി അപേക്ഷിക്കാന്‍ കഴിയുന്ന ഒരു ഓണ്‍ലൈന്‍ സംവിധാനം ലഭ്യമാക്കുന്നു. ഇപിഎഫ് അഡ്വാന്‍സ് ആയി ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിന് ജീവനക്കാരന്റെ ആധാര്‍, ബാങ്ക് അക്കൗണ്ട്, പാന്‍ നമ്പര്‍ എന്നിവ അത്യാവശ്യമാണ്.

ഡ്രൈവിങ്ങ് ലൈസന്‍സ് ഇല്ലാതെ എങ്ങനെ ഇന്ത്യയില്‍ വാഹനം ഓട്ടിക്കാം?

ഇപിഎഫ് മുന്‍കൂര്‍ ആയി ഓണ്‍ലൈനില്‍ എങ്ങനെ അപേക്ഷിക്കാം?

ഇപിഎഫ് അഡ്വാന്‍സ് ആയി ഓണ്‍ലൈനില്‍ എങ്ങനെ അപേക്ഷിക്കാം എന്നു നോക്കാം. അതിനായി താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്റ്റെപ്പ് 1

EPFO അംഗങ്ങള്‍ യുഎഎന്‍ ഉും പാസ്‌വേഡും ഉപയോഗിച്ച് പോര്‍ട്ടലില്‍ കടക്കുക.

സ്‌റ്റെപ്പ് 2

ഹോം പേജിന്റെ പ്രധാന മെനുവിലെ 'Online Services' ടാബിലേക്ക് പോവുക. മുന്‍കൂര്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ സൃഷ്ടിക്കുന്നതിന് 'Claim' എത്തത് തിരഞ്ഞെടുക്കുക.

ആപ്പിള്‍ ഐഫോണ്‍ X, വേഗത്തില്‍ പൊട്ടുന്ന ഫോണ്‍: വീഡിയോ കാണാം!

 

 

സ്‌റ്റെപ്പ് 3

ഇപ്പോള്‍ ഒരു പുതിയ പേജ് തുറന്നു വരുകയും അതില്‍ നിങ്ങളുടെ പേര്, അച്ഛന്റെ പേര്, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, പാന്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട്, നിങ്ങള്‍ കമ്പനിയില്‍ ചേര്‍ന്ന തീയതി എന്നീ എല്ലാ വ്യക്തിഗത വിവരങ്ങളും ചേര്‍ക്കുക. എല്ലാ വിവരങ്ങളും ശരിയാണ് എങ്കില്‍ 'Proceed for online Claim' എന്നതില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 4

'Proceed For Online Claim' എന്നതില്‍ ക്ലിക്കു ചെയ്തതിനു ശേഷം നിങ്ങള്‍ക്ക് ഒരു പുതിയ പേജ് തുറന്നു വരുന്നതാണ്. അവിടെ 'ഡ്രോപ്പ് ഡൗണ്‍ മെനുവില്‍' 'I want to apply for' 'PF ADVANCE (FORM-31)' തിരഞ്ഞെടുക്കുക.

സ്‌റ്റെപ്പ് 5

മുന്‍കൂര്‍ ആയി എന്തു കൊണ്ടു ഫോം പൂരിപ്പിക്കുന്നു എന്നുളളതിനുളള വിശദാംശങ്ങള്‍ നല്‍കുക. അങ്ങനെ അതില്‍ ചോദിച്ചിരിക്കുന്ന എല്ലാം തന്നെ പൂര്‍ണ്ണമായും പൂരിപ്പിക്കുക. അടുത്ത ഫീല്‍ഡില്‍ നിങ്ങള്‍ മുന്‍ കൂട്ടി ആഗ്രഹിക്കുന്ന തുക പൂരിപ്പിക്കുകയും നിങ്ങളുടെ നിലവിലെ മേല്‍വിലാസം നല്‍കുകയും ചെയ്യുക.

സ്‌റ്റെപ്പ്

നിങ്ങള്‍ വിലാസ വിശദാംശങ്ങള്‍ പൂരിപ്പിച്ചതിനു ശേഷം ബോക്‌സിന്റെ ചുവടെ ഉളള ഇടതു വശത്തുളള ബോക്‌സില്‍ ക്ലിക്ക് ചെയ്തു കൊണ്ട് വെളിപ്പെടുത്തല്‍ ഒപ്പു വയ്‌ക്കേണ്ടതാണ്. ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ 'Get Aadhaar OTP' എന്ന് സ്‌കീനില്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്ത് OTP ജനറേറ്റ് ചെയ്യുക. ചുവടെ കൊടുത്തിരിക്കുന്ന ബോക്‌സില്‍ OTP എന്റര്‍ ചെയ്യുക. അതിനു ശേഷം 'Valid OTP and submit Claim form' ക്ലിക്ക് ചെയ്ത് ഈ പ്രക്രിയ പൂര്‍ത്തീകരിക്കുക.

സോണി എക്‌സ്പീരിയ R1, R1 പ്ലസ് എന്നിവയോടൊപ്പം 60ജിബി 4ജി ഡാറ്റ സൗജന്യം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The EPFO or Employees' Provident Fund Organisation provides an online facility wherein employees can apply for EPF advance for various purposes.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot