ആന്‍ഡ്രോയിഡ് ഫോണിലെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ആപ്പുകളെ എങ്ങനെ തടയാം?
ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ നിങ്ങള്‍ അറിയാതെ പോകുന്ന നിരവധി ടിപ്‌സുകള്‍ ഉണ്ട്. ഇതിനു മുന്‍പു തന്നെ ഞങ്ങളുടെ ലേഖനത്തില്‍ നിങ്ങള്‍ക്ക് ഉപയോഗപ്രദമായ പല ടിപ്‌സുകളും നല്‍കിയിട്ടുണ്ട്.

ഇന്ന് ഏറ്റവും ഉപയോഗപ്രദമായ മറ്റൊരു ടിപ്‌സുമായാണ് ഞങ്ങള്‍ എത്തിയിരിക്കുന്നത്. അതായത്, ചില ആന്‍ഡ്രോയിഡ് ആപ്‌സുകളിലെ ഇന്റര്‍നെറ്റ് ആക്‌സസ് എങ്ങനെ തടയാം? അതിനെ കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കാന്‍ പോകുന്നത്. ഇന്ന് ഇന്റര്‍നെറ്റ് ആക്‌സസ് ഉപയോഗിക്കുന്ന പല ആന്‍ഡ്രോയിഡ് ആപ്‌സുകളും നിങ്ങളുടെ മൊബൈലില്‍ ഇന്‍സ്റ്റോള്‍ ചെയ്തിരിക്കും. ചില സമയങ്ങളില്‍ ഇൗ ആപ്‌സുകള്‍ നിങ്ങളുടെ ഫോണില ഇന്റര്‍നെറ്റ് മന്ദഗതിയിലാക്കുകയും ചെയ്യും
എന്നാല്‍ ആ പ്രത്യേക സമയത്ത് ആ ആപ്‌സിലെ ഇന്റര്‍നെറ്റ് ആക്‌സസ് നിങ്ങള്‍ക്കു ബ്ലോക്ക് ചെയ്യാവുന്നതാണ്. അത് എങ്ങനെയാണെന്നു നോക്കാം.

ആന്‍ഡ്രോയിഡിന്റെ ഇന്‍ബില്‍റ്റ് ഫീച്ചര്‍ ഉപയോഗിക്കുക
#1. നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ആദ്യം Settings> Data Usage> ശേഷം മൂന്നു ഡോട്ട് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് 'Restrict Background Data' തിരഞ്ഞെടുക്കുക.
#2. ഇപ്പോള്‍ ഇത് ഡാറ്റയിലേക്ക് പശ്ചാത്തല ആക്‌സസ് ഉപയോഗിക്കുന്നതിന് ആപ്ലിക്കേഷനുകളെ നിയന്ത്രിക്കും.
#3. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനില്‍ 'Data Saver' എന്ന ഓപ്ഷന്‍ കാണാം, അതിനെ ഇനേബിള്‍ ചെയ്യുക. അതിനു ശേഷം ഡാറ്റ ആക്‌സസില്‍ നിന്ന് ബ്ലാക്ക് ചെയ്യാനുളള ആപ്ലിക്കേഷനുകള്‍ തിരഞ്ഞെടുക്കുക.

മൂന്നാം കക്ഷി ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാം
Mobiwol: NoRoot Firewall
# 1. ആദ്യം നിങ്ങളുടെ മൊബൈലില്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.
# 2. ചെയ്തു കഴിഞ്ഞു എങ്കില്‍ ആപ്പ് ലോഞ്ച് ചെയ്യുക, അപ്പോള്‍ നിങ്ങള്‍ ഒരു 'Firewall Rules' എന്ന ഓപ്ഷന്‍ കാണും, അതില്‍ ടാപ്പ് ചെയ്യുക.
#3. ഇപ്പോള്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്തിരിക്കുന്ന ആപ്‌സുകളുടെ ഒരു ലിസ്റ്റു കാണാം. എല്ലാം ആപ്ലിക്കേഷന്റേയും മുന്നില്‍ രണ്ട് ചിഹ്നങ്ങളും ഒരു വൈഫൈ സെല്ലുലാര്‍ നെറ്റ്‌വര്‍ക്ക് എന്നിവയും കാണാം. അതില്‍ ടാപ്പ് ചെയ്ത് ആക്‌സസ് അപ്രാപ്തമാക്കുക.
#4. ഇനി തിരികെ വന്ന് Firewall ഓണ്‍ ചെയ്യുക. അപ്പോള്‍ നിങ്ങള്‍ OK ബട്ടണ്‍ ടാപ്പ് ചെയ്യേണ്ട ഒരു പോപ്പ്അപ്പ് പ്രത്യക്ഷപ്പെടും.
#5. ഇത്രയും ചെയ്താല്‍ മതി. ആ ആപ്പില്‍ ഇന്റര്‍നെറ്റ് ആക്‌സസ് ഉണ്ടോ എന്നും പരിശോധിക്കാം.

ഉപയോഗിക്കാം
#1. ആദ്യം ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും NetGuard ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.
#2. ഇന്‍സ്‌റ്റോള്‍ ചെയ്ത ശേഷം ആപ്പ് തുറക്കുക. നിങ്ങള്‍ ആപ്പിന്റെ പ്രധാന ഇന്റര്‍ഫേസ് കാണും. ഇനി നിങ്ങളുടെ മൊബൈലില്‍ ഇന്‍സ്‌റ്റോള്‍ ചെയ്തിരിക്കുന്ന ആപ്ലിക്കേഷന്റെ ലിസ്റ്റ് അവിടെ പ്രദര്‍ശിപ്പിക്കും.
#3. ഇനി നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ആക്‌സസ് വേണ്ടാത്ത ആപ്‌സുകളെ തിരഞ്ഞെടുക്കാം. തുടര്‍ന്ന് 'Allow WiFi', 'Allow Mobile' Unselect ചെയ്യുക.
#4. ഒറ്റതവണ എല്ലാ ആപ്‌സുകളും ബ്ലോക്ക് ചെയ്യണമെങ്കില്‍ ആദ്യം 'Settings' തുറക്കുക, ശേഷം 'Block Wifi by Default', 'Block Mobile By Default' എന്ന രണ്ട് ഓപ്ഷനുകള്‍ ഇനേബിള്‍ ചെയ്യുക.


Click it and Unblock the Notifications








