സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി ദീര്‍ഘനാള്‍ നിലനില്‍ക്കാന്‍....!

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരുടെ ഏറ്റവും വലിയ ആധിയും ശങ്കയും ബാറ്ററി ചാര്‍ജ് എളുപ്പത്തില്‍ തീര്‍ന്നുപോകുന്നുവെന്നാണ്. അല്ലെങ്കില്‍ ബാറ്ററി കൃത്യമായി പരിപാലിക്കാന്‍ കഴിയുന്നില്ലെന്നാണ്.

ബാറ്ററി എളുപ്പത്തില്‍ തീര്‍ന്നുപോകുന്നു, ചാര്‍ജ് ചെയ്യാന്‍ മറന്നുപോകുന്നു, അവശ്യ സമയങ്ങളില്‍ ലാപ്‌ടോപാണെങ്കിലും സ്മാര്‍ട്ട്‌ഫോണാണെങ്കിലും ഓഫ് ആയി പോകുന്നു എന്ന പരാതികളുടെയല്ലാം അടിസ്ഥാനം ബാറ്ററിയുടെ പരിപാലനത്തില്‍ സംഭവിക്കുന്ന അപര്യാപ്തതയാണ്. ഇത് ഒഴിവാക്കാനും മറി കടക്കാനും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. എന്തൊക്കെയാണെന്ന് അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഡിവൈസിന് ചുറ്റുമുള്ള അന്തരീക്ഷ ഉഷ്മാവ് ബാറ്ററിയുടെ ആയുസ് നിര്‍ണ്ണയിക്കുന്നതില്‍ സുപ്രധാന പങ്കാണ് വഹിക്കാനുളളത്. മുപ്പത്തിയഞ്ച് ഡിഗ്രിയില്‍ കൂടുതലാണ് ഫോണിന് ചുറ്റുമുള്ള താപനിലയെങ്കില്‍ അത് ഫോണ്‍ ബാറ്ററിയെ തളര്‍ത്തും. ഫോണിനെ നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കുന്ന രീതിയില്‍ വയ്ക്കാതിരിക്കുക. കൂടാതെ അതി ശൈത്യത്തിലും ഫോണ്‍ സൂക്ഷിക്കരുത്. ഇതും ബാറ്ററിയുടെ ആയുസിന് പ്രതികൂലമാണ്.

 

2

ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് മുന്‍പ് അതിലെ ചാര്‍ജ് പൂര്‍ണ്ണമായും ഉപയോഗിക്കണം എന്നാതായിരുന്നു മുന്‍പ് പറഞ്ഞിരുന്നത്. എന്നാല്‍ ഒരു ബാറ്ററിയുടെ ചാര്‍ജ് 80 ശതമാനത്തിനും 40 ശതമാനത്തിനും ഇടയില്‍ നിലനിര്‍ത്തുന്നതാണ് ബാറ്ററിക്ക് അഭികാമ്യമെന്നാണ് പുതിയ വിശകലനങ്ങള്‍ പറയുന്നത്. ചുരുക്കത്തില്‍ ഫോണിലെ ചാര്‍ജ് 40 ശതമാനം ആയാല്‍ ചാര്‍ജിങ് ആരംഭിക്കാം, പക്ഷെ 80 ശതമാനം എത്തുമ്പോള്‍ ചാര്‍ജിങ് നിര്‍ത്തുന്നതാണ് അത്യുത്തമം.

3

നൂറ് ശതമാനം കഴിഞ്ഞും ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വച്ചിരിക്കുന്നത് എപ്പോഴും നമ്മള്‍ കാണാറുളളതാണ്. എന്നാല്‍ തീര്‍ത്തും അനാവശ്യവും ഫോണിന് കേട് സംഭവിക്കാന്‍ ഇടയുളളതുമായ പ്രവണതയാണ് ഇത്. പല ബാറ്ററി നിര്‍മ്മാതക്കളും ഇത്തരത്തില്‍ അധിക ചാര്‍ജ് എടുത്താല്‍ ചാര്‍ജിങ് പ്രക്രിയ നില നിര്‍ത്തുന്ന രീതിയിലാണ് ബാറ്ററി ക്രമീകരിച്ചിട്ടുളളത്. ആവശ്യത്തില്‍ കൂടുതല്‍ ചാര്‍ജിങ് ബാറ്ററിയിലെ മെറ്റാലിക്ക് ലിഥിയത്തിന്റെ പ്ലേറ്റിങിന് കാരണമാകുന്നു. ഇത് ബാറ്ററിക്ക് കേടാണ്.

 

4

സാധാരണയായ ഒരോ ബാറ്ററിയും അത് ആവശ്യപ്പെടുന്ന ഒരു ചാര്‍ജിങ് സമയം ഉണ്ടാകും. ഇതിന് വിപരീതമായാണ് അള്‍ട്രാ ഫാസ്റ്റ് ചാര്‍ജേര്‍സ് പ്രവര്‍ത്തിക്കുന്നത്. ദീര്‍ഘകാലത്തേക്ക് ഇവ ഉപയോഗിക്കുന്നത് ഫോണിന് കേടാണ്.

 

5

ഒരോ ഫോണിനും അതിന്റെ പ്രത്യേകത അനുസരിച്ചായിരിക്കും കമ്പനി ചാര്‍ജറുകള്‍ നല്‍കുക. അതുകൊണ്ട് കഴിവതും അത് തന്നെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
While we enjoy the ease and convenience the smartphones bring to us, they seem to have one common drawback, short battery life. Here we look on the steps to increase the battery life of smartphone and laptop.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot