നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ ഒന്നിലധികം ഗൂഗിള്‍ അക്കൗണ്ടുകള്‍ എങ്ങനെ നിയന്ത്രിക്കാം?

By GizBot Bureau
|

നമ്മളില്‍ പലര്‍ക്കും ഒന്നിലധികം ഗൂഗിള്‍ അക്കൗണ്ടുകള്‍ ഉണ്ടാകും. പലപ്പോഴും ഒരു അക്കൗണ്ട് ലോഗ് ഔട്ട് ചെയ്തതിനു ശേഷമായിരിക്കും മറ്റൊന്നിലേക്ക് പ്രവേശിക്കുന്നത്. അത് വളരെ പ്രയാസമേറിയ ഒന്നാണ്.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ ഒന്നിലധികം ഗൂഗിള്‍ അക്കൗണ്ടുകള്‍

പല ആവശ്യങ്ങള്‍ക്കു വേണ്ടി ആയിരിക്കും നമ്മള്‍ പല ഗൂഗിള്‍ അക്കൗണ്ടുകള്‍ തുറക്കുന്നത്. അത് ചിലപ്പോള്‍ വ്യക്തിപരമായ ഉപയോഗങ്ങള്‍ക്കു വേണ്ടിയോ അല്ലെങ്കില്‍ ഓഫീസ് സംബന്ധമായ ആവശ്യങ്ങള്‍ക്കു വേണ്ടിയോ ആകാം.

ഇന്നത്തെ ഈ ലേഖനത്തില്‍ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ ഒന്നിലധികം ഗൂഗിള്‍ അക്കൗണ്ടുകള്‍ എങ്ങനെ നിയന്ത്രിക്കാം എന്നതിനെ കുറിച്ചാണ് പറയുന്നത്. ഇതിലൂടെ നിങ്ങളുടെ സമയവും ലാഭിക്കാം. ആന്‍ഡ്രോയിഡ് 8.0 ഓറിയോയിലാണ് ഇൗ പരീക്ഷണം നടത്തിയിരിക്കുന്നത്.

സ്റ്റെപ്പ് 1: നിങ്ങള്‍ക്ക് ഇതിനകം തന്നെ ഒരു ഗൂഗിള്‍ അക്കൗണ്ട് ഉണ്ടെന്നു കരുതുക. ഇനി നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപകരണത്തിന്റെ ഹോം സ്‌ക്രീനിലേക്ക് പോയി, സെറ്റിംഗ്‌സില്‍ ടാപ്പ് ചെയ്യുക, തുടര്‍ന്ന് അക്കൗണ്ടില്‍.

സ്റ്റെപ്പ് 2: അപ്പോള്‍ സ്‌ക്രീനിന്റെ താഴെയായി 'Add Account' എന്നു കാണാം. ചിലപ്പോള്‍ അതിനു മുന്നിലായി '+' അടയാളവും ഉണ്ടാകും. ഇനി അവിടെ കാണിച്ചിരിക്കുന്ന ലിസ്റ്റില്‍ നിന്നും 'ഗൂഗിള്‍' ടാപ്പ് ചെയ്യുക. അപ്പോള്‍ നിങ്ങളുടെ ഉപകരണത്തിന്റെ പാസ്‌വേഡ് അല്ലെങ്കില്‍ വിരലടയാളം സ്ഥിരീകരിക്കാന്‍ പറയും.

സ്റ്റെപ്പ് 3: ഇനി നിങ്ങളുടെ അടുത്ത ഘട്ടം എന്നു പറയുന്നത്, നിങ്ങളുടെ ഈമെയില്‍ വിലാസവും പാസ്‌വേഡും ടൂ-ഫാക്ടര്‍ ഓതെന്റിക്കേഷന്‍ കോഡും ഉപയോഗിച്ച് ഗൂഗിള്‍ അക്കൗണ്ട് ലോഗിന്‍ ചെയ്യുക എന്നതാണ്. പ്രാരംഭ ലോഗിന്‍ സ്‌ക്രീനില്‍ നിന്നും ഒരു പുതിയ അക്കൗണ്ട് നിങ്ങള്‍ക്ക് സൃഷ്ടിക്കാന്‍ കഴിയും. അവിടെ ഒരു ട്രബിള്‍-ഫ്രീ സൈനിംഗ്-ഇന്‍ ചെയ്തതിനു ശേഷം, നിങ്ങളുടെ പുതിയ ഗൂഗിള്‍ അക്കൗണ്ട് യാന്ത്രികമായി സജ്ജീകരിക്കും.

സ്റ്റെപ്പ് 4: അടുത്തതായി ആന്‍ഡ്രോയിഡ് നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഡേറ്റ സമന്വയിപ്പിക്കും. ഇനി നിങ്ങളുടെ ഇഷ്ടാനുസൃതം അക്കൗണ്ട് തിരഞ്ഞെടുക്കാന്‍, സെറ്റിംഗ്‌സില്‍ നിന്നും അക്കൗണ്ടിലേക്ക് തിരിച്ചു പോകുക. അവിടെ 'Google' എന്നതില്‍ ടാപ്പു ചെയ്ത് നിങ്ങള്‍ നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്ന അക്കൗണ്ട് തിരഞ്ഞടുക്കുക.

സ്റ്റെപ്പ് 5: നിങ്ങള്‍ക്ക് ഒരു അക്കൗണ്ട് നീക്കം ചെയ്യണമെങ്കില്‍, സ്‌ക്രീനിന്റെ മുകളില്‍ വലതു മൂലയില്‍ ലംബമായി കാണുന്ന ഐക്കണില്‍ ടാപ്പ് ചെയ്ത് 'Remove Account' തിരഞ്ഞെടുക്കുക.

ജിയോ 2 ജിബി ഫ്രീ ഡേറ്റ പാക്കിന്റെ വാലിഡിറ്റി പിന്നെയും വര്‍ദ്ധിപ്പിച്ചു!ജിയോ 2 ജിബി ഫ്രീ ഡേറ്റ പാക്കിന്റെ വാലിഡിറ്റി പിന്നെയും വര്‍ദ്ധിപ്പിച്ചു!

Best Mobiles in India

Read more about:
English summary
Steps To Manage Multiple Google Account On Your Android Device

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X