ഫേസ്ബുക്കിലൂടെ എങ്ങനെ അടിയന്തിര സാഹചര്യത്തില്‍ സഹായം ആവശ്യപ്പെടാം

Posted By: Archana V

ഇന്ന് ലോകത്തിലെ കോടിക്കണക്കിന് ആളുകള്‍ ഫേസ്ബുക്കിന്റെ ഭാഗമാണ്. ഈ സോഷ്യല്‍മീഡിയ നെറ്റ്‌വര്‍ക്കില്‍ ഉള്‍പ്പെടാത്ത കുറച്ച് പേര്‍ ഇപ്പോഴും ഉണ്ടെങ്കിലും ഒന്നിലേറെ അക്കൗണ്ടുകളുമായി സജീവമായിട്ടുള്ള നിരവധി പേരുണ്ട്.

ഫേസ്ബുക്കിലൂടെ എങ്ങനെ അടിയന്തിര സാഹചര്യത്തില്‍  സഹായം ആവശ്യപ്പെടാം

ഫേസ്ബുക്കിനെ പോലെ ഓണ്‍ലൈന്‍ പ്രേക്ഷകരില്‍ ഭൂരിപക്ഷം പേരെയും എല്ലാ ദിവസവും ഒരേ പോലെ ഉള്‍ക്കൊള്ളുന്ന മറ്റൊരു സോഷ്യല്‍മീഡിയ നെറ്റ്‌വര്‍ക് ഉണ്ടാവില്ല. ആശയവിനിമയത്തിനും ചിത്രങ്ങളും വീഡിയോയും പങ്കിടുന്നതിനും വേണ്ടി മാത്രമുള്ളതല്ല ഇന്ന് ഫേസ്ബുക്ക് ഇത് മറ്റ് പലതിനും കൂടയുള്ള പ്ലാറ്റ്‌ഫോണിപ്പോള്‍.

പരസ്യങ്ങള്‍, മാര്‍ക്കറ്റിങ് തുടങ്ങി പ്രേക്ഷകരെ ആവശ്യമുള്ള എന്തിനും ഫേസ്ബുക്ക് ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളില്‍ പിന്തുണ നല്‍കാനും സഹായം ആവശ്യപ്പെടാനും ഫേസ്ബുക്ക് ഉപയോഗിക്കാം. എല്ലാ സമയത്തും ഇത്രയേറെ പേര്‍ സജീവമായിരിക്കുന്ന മറ്റൊരു ഓണ്‍ലൈന്‍ ഇടം വേറെ കാണില്ല.

അതിനാല്‍ അടിയന്തിര സാഹചര്യങ്ങളില്‍ മറ്റുള്ളവരുടെ സഹായം വളരെ വേഗം നേടാന്‍ ഫോസ്ബുക്ക് ഉപയോഗിക്കാം. അടിയന്തിര സാഹചര്യങ്ങളില്‍ അടുത്തുള്ളവരിലേക്ക് എന്നപോലെ അകലെ ഉള്ളവരിലേക്കും വളരെ പെട്ടെന്ന് സന്ദേശം എത്തിക്കാന്‍ ഫേസ്ബുക്കിലൂടെ കഴിയും.

ആന്‍ഡ്രോയിഡില്‍ രഹസ്യമായി എങ്ങനെ വീഡിയോ റെക്കോര്‍ഡ് ചെയ്യാം?

മറ്റുള്ളവര്‍ക്ക് പ്രാധാന്യം മനസിലാകും വിധം ഫേസ്ബുക്കിലൂടെ വളരെ കൃത്യമായ രീതിയില്‍ അടിയന്തിര സഹായം എങ്ങനെ ആവശ്യപ്പെടാം അല്ലെങ്കില്‍ സഹായം എങ്ങനെ നല്‍കാം എന്നതിനെ കുറിച്ചാണ് ഇന്നിവിടെ പറയുന്നത്. താഴെ പറയുന്ന മാര്‍ഗ്ഗങ്ങള്‍ പിന്തുര്‍ന്നാല്‍ വളരെ ലളിതമാണ് ഈ മാര്‍ഗം.

ഫേസ്ബുക്കിലൂടെ അടിയന്തിര സഹായം ആവശ്യപ്പെടാനുള്ള വഴികള്‍

1. ആദ്യം ഫേസ്ബുക്ക് അക്കൗണ്ട് ലോഗ് ഇന്‍ ചെയ്യുക. അതിന് ശേഷം ഈ ലിങ്ക് ഉപയോഗിച്ച് ഈ സോഷ്യല്‍ മീഡിയയുടെ സേഫ്റ്റി ചെക് വിഭാഗത്തില്‍ പോവുക. ഫേസ്ബുക്കിലെ സേഫ്റ്റി ചെക് വിഭാഗത്തില്‍ എത്തിയതിന് ശേഷം സഹായം നല്‍കുന്നതിനും ആവശ്യപ്പെടുന്നതിനും വേണ്ടിയുള്ള സ്ഥലം എവിടെ ആണ് എന്ന് നോക്കുക.

2. ആദ്യത്തെ സ്റ്റെപ് ചെയ്ത് കഴിഞ്ഞാല്‍ എത്തുന്ന പേജ് ഒരു മാപ്പായിരിക്കും ഇതില്‍ ചുവപ്പും പച്ചയും ഡോട്ടുകള്‍ കാണാന്‍ കഴിയും. ഇതില്‍ ചുവപ്പ് ഡോട്ടുകള്‍ സഹായം ആവശ്യമുള്ളവരെയും പച്ച ഡോട്ടുകള്‍ സഹായം നല്‍കുന്നവരെയും ആണ് സൂചിപ്പിക്കുക.

നിങ്ങള്‍ക്ക് സഹായം ആവശ്യമാണെങ്കില്‍ ഫൈന്‍ഡ് ഹെല്‍പ് എന്ന ഡ്രോപ്ഡൗണില്‍ ക്ലിക് ചെയ്യുക. ഡ്രോപ് ഡൗണ്‍ ഓപ്ഷന്‍ ഷെല്‍ട്ടര്‍, ഫുഡ്, വാട്ടര്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ കാണിച്ച് തരും.ഇതില്‍ വേണ്ടത് സെലക്ട് ചെയ്തതിന് ശേഷം വീണ്ടും സെര്‍ച്ച് ചെയ്യുക. സഹായം നല്‍കാനാണെങ്കിലും സ്വീകരിക്കാനാണെങ്കിലും നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഡോട്ട് ലഭിക്കും.

3. നിങ്ങള്‍ ഒരു അടിയന്തിര സാഹചര്യത്തിലാണെങ്കില്‍ ആര് സഹായം ലഭ്യമാക്കും എന്നറിയാന്‍ ഏറ്റവും സമീപത്തായുള്ള പച്ച ഡോട്ട് ക്ലിക് ചെയ്യുക. അപ്പോള്‍ ഓപ്പണ്‍ ചെയ്ത് വരുന്ന സ്ഥലത്ത് സഹായം നല്‍കുന്ന ആളിന്റെ എല്ലാ വിവരങ്ങളും കാണാന്‍ കഴിയും. അവിടെ നിന്നും നേരിട്ട് ആ വ്യക്തിയ്ക്ക് മെസ്സേജ് അയക്കാം.

അല്ലെങ്കില്‍ ചാറ്റ് ചെയ്യാന്‍ നിര്‍ദ്ദേശിക്കാം. ഇത് നിങ്ങള്‍ക്ക് സഹായം ലഭിക്കുന്നതിന് വേണ്ടിയിട്ടുള്ള കാര്യങ്ങളാണ്. ഇനി നിങ്ങള്‍ക്ക് സഹായം ലഭ്യമാക്കണമെങ്കില്‍ എന്തു ചെയ്യണം എന്ന് നോക്കാം.

4. സഹായം ആവശ്യമുള്ളവര്‍ക്ക് അത് ലഭ്യമാക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ , മാപ്പിന് മുകളില്‍ കാണുന്ന ലൈവ് ഹെല്‍പ് ബട്ടണില്‍ ക്ലിക് ചെയ്യുക. സഹായം ലഭ്യമാക്കുന്നതിനായി ഷെല്‍ട്ടര്‍, ഫുഡ്, വെള്ളം തുടങ്ങി വിവിധ വിഭാഗങ്ങള്‍ കാണാന്‍ കഴിയും .

നിങ്ങളുടെ ഓപ്ഷന്‍ തിരഞ്ഞെടുത്തതിന് ശേഷം ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കുക. നിങ്ങളുടെ പോസ്റ്റ് ഉണ്ടാക്കി ലൊക്കേഷനില്‍ നിങ്ങളുടെ ഗ്രീന്‍ ഡോട്ട് സ്ഥാപിക്കുക.

5. സഹായം ആവശ്യമുള്ളവര്‍ മെസ്സേജിലൂടെ നിങ്ങളുടെ സഹായം ആവശ്യപ്പെടും. അതിനാല്‍ കഴിയുന്നത്ര സമയം ഓണ്‍ലൈനില്‍ ആയിരിക്കാന്‍ ശ്രമിക്കുക. ആവശ്യമുള്ളവര്‍ക്ക് ഇത്തരത്തില്‍ പണം കൈമാറാനും കഴിയും. അങ്ങനെ ചെയ്യാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതിനായുള്ള പ്രത്യേക ഓപ്ഷന്‍ ഫേസ്ബുക്ക് പേജില്‍ സെറ്റ് ചെയ്യണം.

അടിയന്തര സാഹചര്യം ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങല്‍ സുരക്ഷിതരാണന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കാനും സഹായം വേണം എന്നുണ്ടെങ്കില്‍ ആവശ്യപ്പെടാനും ഫേസ്ബുക്കിലൂടെ കഴിയും.

ഫേസ്ബുക്കിലൂടെ സഹായം ലഭ്യമാക്കാനും സ്വീകരിക്കാനുമുള്ള വഴികള്‍ വളരെ എളുപ്പമാണ് . ആവശ്യം വരുമ്പോള്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുക. മറ്റുള്ളവരെ സഹായിക്കാനുള്ള മാര്‍ഗമായി ഇത് സ്വീകരിക്കുക.

English summary
Steps to offer and ask emergency with facebook

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot