ഐട്യൂൺസിൽ നിന്ന് ഡ്യൂപ്ലിക്കേറ്റ് ഫയലുകൾ നീക്കം ചെയ്യാം!

By: Sarath R Nath

ഐട്യൂൺസിൽ നിന്ന് ഡ്യൂപ്ലിക്കേറ്റ് ഫയലുകൾ എങ്ങനെ നീക്കം ചെയ്യാം എന്ന് പഠിക്കാം.ഇതിനായി ഐട്യൂൺസിന്റെ അകത്ത് തന്നെ ഒരു ഓപ്ഷൻ ഉണ്ട്. അതിന്റെ സഹായത്താൽ ഡ്യൂപ്ലിക്കേറ്റ് ഫയലുകളെല്ലാം തന്നെ സ്കാൻ ചെയ്ത് നീക്കം ചെയ്യുവാൻ സാധിക്കുന്നു. ഇതെങ്ങനെയാണ് ചെയ്യേണ്ടതെന്ന് നമുക്ക് നോക്കാം.

ഐട്യൂൺസിൽ നിന്ന് ഡ്യൂപ്ലിക്കേറ്റ് ഫയലുകൾ നീക്കം ചെയ്യാം!

തുടക്കത്തിൽ ഐട്യൂൺസിന് ഡ്യൂപ്ലിക്കേറ്റ് ഫയലുകൾ കണ്ടുപിടിക്കാൻ സാധിക്കുന്നതല്ല. അതിനാൽ, നമ്മൾ സ്വയം ഫയലുകൾ തിരഞ്ഞ് അതിൽ ഡ്യൂപ്ലിക്കേറ്റ് ഫയലുകൾ കണ്ടെത്തുക എന്നത് പ്രയാസമേറിയ കാര്യമാണ്. ഇതിനായി പുറത്തുനിന്ന് വേറെ വഴികൾ കണ്ടെത്തുക എന്നതും അത്ര സാധ്യമായ കാര്യവുമല്ല.

വളരെ കുറ്റമറ്റതായ ഒരു മാർഗ്ഗമാണ് ഇതിനായി അവലംബിക്കേണ്ടത്. ഐട്യൂൺസിൽ നിന്ന് ഡ്യൂപ്ലിക്കേറ്റ് ഫയലുകൾ നീക്കം ചെയ്യുവാനായി, അത്തരത്തിലുള്ള നല്ലൊരു വഴിയാണ് ഞങ്ങൾ നിങ്ങൾക്കായി പറഞ്ഞു തരാൻ പോകുന്നത്.

ശ്രദ്ധിക്കുക: ഡ്യൂപ്ലിക്കേറ്റ് ഫയലുകൾ ഐട്യൂൺസ് ലൈബ്രറിയിൽ നിന്ന് നീക്കം ചെയ്യുന്നതിന് മുൻപായി, അതിന്റെ ബാക്ക് അപ്പ് എടുത്തു വയ്ക്കുക. ഏതെങ്കിലും തരത്തിലുള്ള ഡാറ്റ നഷ്ടപ്പെടുന്ന അവസ്ഥ വരികയാണെങ്കിൽ ബാക്ക് അപ്പ് ഉപകരിക്കും.

ഡ്യൂപ്ലിക്കേറ്റ് ഫയലുകൾ ഐട്യൂൺസിൽ നിന്ന് നീക്കം ചെയ്യേണ്ട വിധം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ആദ്യം തന്നെ, ഐട്യൂൺസിൽ കയറി മ്യൂസിക് എടുക്കുക. ഇതിനായി മുകളിൽ ഇടത്തെ ബട്ടൺ അമർത്തുമ്പോൾ വരുന്ന ലിസ്റ്റിൽ നിന്ന് മ്യൂസിക് തിരഞ്ഞെടുക്കുക. സൈഡ്ബാറുകൾ ഉപയോഗിച്ചും ലൈബ്രറിയിൽ നിന്ന് നിങ്ങൾക്ക് ഇതേ ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്.‌

#2

ലൈബ്രറിയിലുള്ള എല്ലാ പാട്ടുകളും നിങ്ങൾക്ക് കാണാൻ സാധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഇതിനായി ‘സോങ്ങ്സ് ടാബ്' തിരഞ്ഞെടുക്കുക. ഇനി ഐട്യൂൺസിലെ പാട്ടുകളുടെ ഡ്യൂപ്ലിക്കേറ്റ് ഫയലുകൾ കാണുന്നതിനായി സ്ക്രീനിന്റെ മുകളിലുള്ള വ്യൂ മെനു ബാർ അമർത്തുക. ഇതിലെ ‘ഷോ ഡ്യൂപ്ലിക്കേറ്റ് ഐറ്റംസ്‘ എന്നുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.

#3

ഇതേ ഡ്യൂപ്ലിക്കേറ്റ് പാട്ടുകൾ വിൻഡോസിലോ മാക്ക് ഐട്യൂൺസിലോ കാണണമെങ്കിൽ വ്യൂ മെനു ബാർ ഒപ്ഷൻ അമർത്തിയതിനോടൊപ്പം ഷിഫ്റ്റ് കീയും ഓപ്ഷൻ കീയും ഒരുമിച്ച് അമർത്തുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#4 ഇനി എല്ലാ ഡ്യൂപ്ലിക്കേറ്റ് പാട്ടുകളും തിരഞ്ഞെടുത്ത് ഒരുമിച്ച് ഡിലീറ്റ് ചെയ്യുക. ഓർക്കുക, ഇതിനായി പുറത്ത് നിന്നുള്ള മറ്റ് ആപ്പുകളുടെ യാതൊരുവിധ സഹായവും ആവശ്യമില്ല. ഇതിനായിട്ടുള്ള എല്ലാ മാർഗ്ഗങ്ങളും പുതിയ ഐട്യൂൺസിൽ ലഭ്യമാണ്.

#5. ഡ്യൂപ്ലിക്കേറ്റ് ഫയലുകൾ കാണിക്കുന്നതിനായുള്ള ഓപ്ഷനുകൾ അല്ലാതെ, ലൈബ്രറിയിലെ ഉള്ളടക്കം നിയന്ത്രിക്കുവാനും ഇപ്പോൾ ഐട്യൂൺസിൽ സവിശേഷതകളുണ്ട്. ഉപയോക്താക്കൾക്ക് ഗുണം ചെയ്യുന്ന മറ്റ് പല സവിശേഷതകൾ ഡവലപ്പർമാർ രൂപം കൊടുക്കുന്നുണ്ട്.

ഐട്യൂൺസ് നിങ്ങൾക്ക് ഓഫീഷ്യൽ ക്ലയന്റ് വഴി നിയന്ത്രിക്കുവാൻ താൽപര്യമില്ലെങ്കിൽ നിങ്ങൾക്ക് പുറത്തു നിന്നുള്ള മറ്റ് ആപ്പുകളുടെ സഹായം തേടാവുന്നതാണ്.

#6 ഈ സവിശേഷത ഉപയോഗിച്ച് ഇനി മുതൽ നിങ്ങളുടെ ലൈബ്രറിയിലെ പാട്ടുകളുടെ ഡ്യൂപ്ലിക്കേറ്റ് ഫയലുകൾ നീക്കം ചെയ്യാൻ തുടങ്ങിക്കോളൂ..

ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ, ഐട്യൂൺസിൽ നിന്ന് എളുപ്പത്തി ഡ്യൂപ്ലിക്കേറ്റ് ഫയലുകൾ നിക്കം ചെയ്യാമെന്ന്. ഈ ലേഖനം ഇഷ്ടപ്പെട്ടുവെങ്കിൽ ഇത് ലൈക്ക് ചെയ്ത്, നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യാൻ മറക്കില്ലല്ലോ? കൂടാതെ, നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും കമന്റുകളിലൂടെ അറിയിക്കുക.

Read more about:
English summary
Steps to Remove and Delete duplicate files from iTunes
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot