ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് സ്പീഡ് എങ്ങനെ കൂട്ടാം?

Written By:

എല്ലാ നെറ്റ്‌വര്‍ക്കുകള്‍ക്കു സ്പീഡ് കുറയുന്നതും കൂടുന്നതും സ്വാഭാവികം. ഉപഭോക്താക്കളില്‍ നിന്നും പല പരാതികളും കമ്പനികള്‍ക്ക് കിട്ടിയിട്ടുണ്ടാകും. എന്നാല്‍ അതിനു പരിഹാരവുമായി പല കമ്പനികളും എത്തിയിട്ടുമുണ്ട്.

ബ്രോഡ്ബാന്‍ഡ് സ്പീഡ് ഒരിക്കലും ബ്രോഡ്ബാന്‍ഡ് കണക്ഷനെ ആശ്രയിച്ചിരിക്കില്ല. അത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും.

ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് സ്പീഡ് എങ്ങനെ കൂട്ടാം?

എങ്ങനെ ബിഎസ്എന്‍എല്‍ ന്റെ ബ്രോഡ്ബാന്‍ഡ് സ്പീഡ് കൂട്ടാം എന്നുളളതിന് ഗിസ്‌ബോട്ട് ഇവിടെ ഒരു ലേഖനം തയ്യാറാക്കിയിട്ടുണ്ട്. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാനായി തുടര്‍ന്നു വായിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വിശ്വാസ്യതയ്ക്കും വേഗതയ്ക്കും ഈ പറയുന്ന DNS അഡ്രസ് ഉപയോഗിക്കുക

A) ഓണ്‍ ഡ്യുവല്‍-അപ്പ്/ ബ്രിഡ്ജ് മോഡ് ബ്രോഡ്ബാന്‍ഡ് കണക്ഷന്

ലോക്കല്‍ ഏരിയ കണക്ഷന്‍/ വയര്‍ലെസ് നെറ്റ്‌വര്‍ക്ക് കണക്ഷന്‍ന്:

പ്രൈമറി DNS - 192.168.1.1

ആള്‍ട്ടര്‍നേറ്റ് DNS : ലോക്കല്‍ ഓഫീസില്‍ നിന്നും നല്‍കിയ ബിഎസ്എന്‍എല്‍ DNS അഡ്രസ് അല്ലെങ്കില്‍ 8.8.8.8, 156.156.154.70.1, 156.154.71.1, 4.2.22 ഇതില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കുക.

 

വിശ്വാസ്യതയ്ക്കും വേഗതയ്ക്കും ഈ പറയുന്ന DNS അഡ്രസ് ഉപയോഗിക്കുക

B) ഓട്ടോമാറ്റിക് / മള്‍ട്ടിയൂസര്‍/PPPoE മോഡ് ബ്രോഡ്ബാന്‍ഡ് കണക്ഷന്‍

മോഡം അല്ലെങ്കില്‍ റൗട്ടര്‍ ഇന്റര്‍ഫേസ് ലോഗിന്‍ ചെയ്ത് ഈ പറയുന്ന DNS അഡ്രസ് ടൈപ്പ് ചെയ്യുക.

പ്രൈമറി DNS : DNS അഡ്രസ് ലോക്കല്‍ ഓഫീസില്‍ നിന്നും നല്‍കിയത് അല്ലെങ്കില്‍ 8.8.8.8, 156.154.70.1, 156.154.71.1, 4.2.2.2, 208.67.222.222 എന്ന് ചേര്‍ക്കുക.

ആള്‍ട്ടനേറ്റ് DNS : ബിഎസ്എന്‍എല്‍ DNS അഡ്രസ് ലോക്കല്‍ ഓഫീസില്‍ നിന്നും നല്‍കിയത് അല്ലെങ്കില്‍ 156.154.70.1, 156.154.71.1, 4.2.2.2, 208.67.222.222 എന്ന് ചേര്‍ക്കുക.

 

എസ്എന്‍ആര്‍ (SNR) വാല്യു ചെക്ക് ചെയ്യുക

സിഗ്നല്‍ ടു നോയിസ് റേഷ്യോ (SNR) വാല്യു ഡൗണ്‍സ്ട്രീമില്‍ 10dB യ്ക്കു മുകളിലായിരിക്കണം. എസ്എന്‍ആര്‍ വാല്യു 10dB യേക്കാള്‍ താഴെയാണെങ്കില്‍ ലൈന്‍ മാറ്റുകയോ (Drop Wire) അല്ലെങ്കില്‍ ജമ്പര്‍ അല്ലെങ്കില്‍ ലംബം അല്ലെങ്കില്‍ ഡിപി അല്ലെങ്കില്‍ ലൈന്‍ ജോടി മാറ്റുകയോ ചെയ്യാം.

അറ്റീന്യേഷന്‍ വാല്യൂ പരിശോധിക്കുക

ഡൗണ്‍ട്രീമില്‍ അറ്റീന്യേഷന്‍ വാല്യൂ 45 dbയില്‍ താഴെയായിരിക്കണം. 45 dB യില്‍ മുളിലാണ് ഫോണ്‍ ലൈന്‍ മാറ്റുകയോ (Drop Wire), ജമ്പല്‍ അല്ലെങ്കില്‍ ലംബം അല്ലെങ്കില്‍ ഡിപി അല്ലെങ്കില്‍ ലൈന്‍ ജോടി മാറ്റുകരയോ ചെയ്യാം.

ശരിയായ MTU സൈസ് തിരഞ്ഞെടുക്കുക

MTU സൈസ് 1500, 1492, 1480 എന്നത് തിരഞ്ഞെടുത്താല്‍ മികച്ച ഇന്റര്‍നെറ്റ് സ്പീഡില്‍ വെബ് ബ്രൗസിങ്ങും ഡൗണ്‍ലോഡിങ്ങും ചെയ്യാം.

കൂടാതെ ഡീഫോള്‍ട്ട് വാല്യു 1480 എന്നും ആക്കുക.

 

ADSL സ്പിറ്റര്‍ എല്ലായിപ്പോഴും ഉപയോഗിക്കുക

ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന് ടെലിഫോണ്‍ ലൈനാണ് ഉപയോഗിക്കുന്നതെങ്കില്‍ ADSL സ്പിറ്റര്‍ എപ്പോഴും ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

ഫിസിക്കല്‍ ലേഔട്ട്

ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കിയിരിക്കുന്ന ടെക്‌നിക്കല്‍ നോം ഉപയോഗിച്ചായിരിക്കണം ഫിസിക്കല്‍ ലേഔട്ട് ചെയ്യേണ്ടത്.

സ്പിറ്ററിനു ശേഷം മറ്റു ടെലികമ്മ്യൂണിക്കേഷന്‍ ഡിവൈസുകള്‍ ഉപയോഗിക്കുക

ADSL സ്പിറ്ററിനു ശേഷം മറ്റു ടെലി കമ്മ്യൂണിക്കേഷന്‍ സിവൈസുകള്‍ കണക്ട് ചെയ്യുക.

1. പാരല്ലല്‍ ഫോണ്‍ കണക്ഷന്‍ പാടില്ല
2. ഇന്റര്‍കോം പാടില്ല
3. EPBX പാടില്ല
4. ജോയിന്റോ, ലൈനില്‍ കട്ടോ പാടില്ല

 

മികച്ച ക്വാളിറ്റി വയര്‍ ഉപയോഗിക്കുക

പിവിസി വയറുകളോ നോണ്‍-ടെലികമ്മ്യൂണിക്കേഷന്‍ വയറുകളോ ഉപയോഗിക്കരുത് ടെലിഫോണില്‍.

ലൂസായ കണക്ഷന്‍ ചെക്ക് ചെയ്യുക

ടെലിഫോണ്‍ കേബിള്‍സ്, ട്രോപ്പ് വയറുകള്‍, എല്‍എഎന്‍, യുഎസ്ബി കേബിള്‍ എന്നിവ വളരെ ടൈറ്റ് ആയി കണക്ട് ചെയ്യുക.

നോയിസ് ഫ്രീ ലൈന്‍

ടെലിഫോണ്‍ ലൈനില്‍ എന്തെങ്കിലും ശബ്ദമോ മറ്റും വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതാണ്.

യുപിഎസ് ഉപയോഗിക്കുക

യുപിഎസ് ഉപയോഗിച്ച് കഴിയുന്നതും പവര്‍ സപ്ലേ മോഡത്തിലും റൗട്ടര്‍ അഡാപ്ടറിലും ഉപയോഗിക്കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ ബ്രോഡ്ബാന്‍ഡ് എക്വിപ്‌മെന്റിനു തന്നെ ബാധിക്കുന്നതാണ്.

ശരിയായ മോഡം അഡാപ്ടര്‍ ഉപയോഗിക്കുക

അഡാപ്ടറില്‍ പറഞ്ഞിരിക്കുന്ന വോള്‍ട്ടേജ് റേറ്റിങ്ങ് മോഡം അഡാപ്ടറില്‍ ഉപയോഗിക്കുക. വോള്‍ട്ടേജ് കൂടാനോ കുറയാനോ പാടില്ല. ഇത് മോഡത്തിനേയും DSL നേയും ബാധിക്കുന്നതാണ്.

ശരിയായ മോഡം സെറ്റിങ്ങ്‌സ് ചെയ്യുക

മോഡം കോണ്‍ഫിഗറേഷന്‍/ഇന്റര്‍ഫേസ് പേജില്‍ എല്ലായിപ്പോഴും NAT, DHCP, Wi-Fi, ഫെയര്‍വാള്‍, ഡീഫോണ്‍ട്ട് റൂട്ട് ചെക്ക്-ബോക്‌സ് എന്നിവ ഇനേബിള്‍ ചെയ്യുക.

ഉപയോഗിക്കാത്ത സോഫ്റ്റ്‌വയറുകള്‍ മാറ്റുക

ഉപയോഗിക്കാത്ത സോഫ്റ്റ്‌വയറുകള്‍ ഡിലീറ്റ് ചെയ്യുകയോ അണ്‍ഇന്‍സ്‌റ്റോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
“The Broadband Speed does not alone depend upon the Broadband Plan of the connection, there are multiple factors that boost or enhance the performance of the Broadband speed on your Device/System,”.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot