Telegram | ടെലഗ്രാം വീഡിയോ ഡൗൺലോഡ് സ്ലോ ആകുന്നുവോ? ഏതാനും പരിഹാരമാർഗങ്ങൾ അറിയാം
ടെലഗ്രാം ഗ്രൂപ്പ് ചാറ്റുകൾ, വോയ്‌സ് കോളുകൾ, വിവിധ ചാനലുകൾ, ഫയൽ ഷെയറിങ് എന്നിവ പോലുള്ള നിരവധി സവിശേഷതകൾ ഓഫർ ചെയ്യുന്നു. ഭൂരിഭാഗം ആളുകളും ടെലഗ്രാം ഉപയോഗിക്കുന്നത് ഫയലുകൾ പങ്കിടാനാണ്. കുറച്ച് കൂടി സത്യസന്ധമായി പറഞ്ഞാൽ സിനിമ ഡൗൺലോഡ് ചെയ്യാനാണ് നമ്മളിൽ പലരും ടെലഗ്രാം (Telegram) ഉപയോഗിക്കുന്നത്.
2 ജിബി വരെയുള്ള വലിയ ഫയലുകൾ ഷെയർ ചെയ്യാൻ കഴിയുമെന്നതാണ് ടെലഗ്രാമിന്റെ ഏറ്റവും വലിയ സവിശേഷത. എന്നാൽ ടെലഗ്രാമിൽ പലപ്പോഴും നാം നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് കുറഞ്ഞ ഡൗൺലോഡ് വേഗത. സിനിമയൊക്കെ ഡൗൺലോഡ് ചെയ്യുമ്പോഴാണ് കുറഞ്ഞ ഡൗൺലോഡ് സ്പീഡ് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഡൗൺലോഡ് സ്പീഡ് കുറയാൻ പലവിധ കാരണങ്ങൾ ഉണ്ടാകാറുണ്ട്. ഇതിനൊപ്പം ടെലഗ്രാമിൽ തന്നെയുള്ള ചില പ്രശ്നങ്ങൾ പരിഹരിച്ചും വീഡിയോ ഡൗൺലോഡിങ് സ്പീഡ് വർധിപ്പിക്കാൻ കഴിയും. ഇത് എന്തൊക്കെയാണെന്നറിയാൻ തുടർന്ന് വായിക്കുക.

ടെലഗ്രാം പ്രീമിയം : ടെലഗ്രാം പ്രീമിയത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതാണ് ഡൗൺലോഡ് സ്പീഡ് കൂട്ടാനുള്ള വഴികളിലൊന്ന്. അധിക ഫീച്ചറുകൾ ഓഫർ ചെയ്യുന്ന ടെലഗ്രാം സബ്‌സ്‌ക്രിപ്‌ഷൻ മോഡലാണ് പ്രീമിയം സർവീസ്. പ്രീമിയം സർവീസ് യൂസേഴ്സിന് 4 ജിബി ഫയൽ അപ്‌ലോഡ്, അതിവേഗ ഡൗൺലോഡ് എന്നിവയെല്ലാം ഓഫർ ചെയ്യുന്നു. ടെലഗ്രാം പ്രീമിയം സബ്സ്ക്രൈബ് ചെയ്തവർക്ക് ഡൗൺലോഡ് സ്പീഡിൽ കാര്യമായ വർധനവ് കാണാനും കഴിയുന്നുണ്ട്.
ബാക്ക്ഗ്രൌണ്ടിൽ പ്രവർത്തിക്കുന്ന ആപ്പുകൾ നീക്കം ചെയ്യുക : പലപ്പോഴും നമ്മുടെ ഡിവൈസുകളിൽ നാം അറിയാതെ തന്നെ ചില ആപ്പുകൾ ഡാറ്റ ഉപയോഗിക്കാറുണ്ട്. ബാക്ക്ഗ്രൌണ്ടിൽ റൺ ചെയ്യുന്ന ഇത്തരം ആപ്പുകളുടെ ഡാറ്റ ഉപയോഗം ടെലഗ്രാമിലെ ഫയൽ ഡൗൺലോഡ് സ്ലോ ആക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈ ആപ്പുകളുടെ എണ്ണം നിയന്ത്രിച്ചും ടെലഗ്രാമിലെ ഡൗൺലോഡ് വേഗത വർധിപ്പിക്കാൻ കഴിയും.
ടെലഗ്രാം ആപ്പ് അപ്ഡേറ്റ് ചെയ്യുക : ആപ്പ് അപ്ഡേറ്റുകൾ ടെലഗ്രാം പതിവായി പുറത്തിറക്കാറുണ്ട്. അപ്ഡേറ്റുകൾ പുതിയ ഫീച്ചറുകൾക്ക് ഒപ്പം ആപ്പിലെ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കും. ആപ്പ് അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ഡൗൺലോഡ് സ്പീഡും വർധിക്കുന്നു. അതിനാൽ തന്നെ ആപ്ലിക്കേഷൻ പതിവായി അപ്ഡേറ്റ് ചെയ്യുക. ടെലഗ്രാം ഡൗൺലോഡ് സ്പീഡ് വർധിപ്പിക്കാനുള്ള കൂടുതൽ മാർഗങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.
ഓട്ടോമാറ്റിക്ക് മീഡിയ ഡൗൺലോഡ് : ടെലഗ്രാമിൽ ഫയലുകൾ ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ചെയ്യപ്പെടാറുണ്ട്. ഓരോ ഫയലും പ്രത്യേകം പ്രത്യേകം ഡൗൺലോഡ് ചെയ്യാൻ താത്പര്യമില്ലാത്ത യൂസേഴ്സിന് ഓട്ടോമാറ്റിക്ക് ഡൗൺലോഡിങ് നല്ലൊരു ഓപ്ഷനാണ്. എന്നാൽ ഒരേ സമയം ഒന്നിൽ കൂടുതൽ ഫയലുകൾ ഡൗൺലോഡ് ആകുന്നത് ആപ്പിന്റെ ഡൗൺലോഡിങ് സ്പീഡിനെ കാര്യമായി തന്നെ ബാധിക്കും. ഈ പ്രശ്നം പരിഹരിക്കാൻ ടെലഗ്രാമിലെ ഓട്ടോമാറ്റിക് മീഡിയ ഡൗൺലോഡ് ഓപ്ഷൻ ഡീ ആക്റ്റിവേറ്റ് ചെയ്യാവുന്നതാണ്.
ടെലഗ്രാം ആപ്ലിക്കേഷൻ അൺഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്യുന്നതും നല്ലൊരു മാർഗമാണ്. ആപ്ലിക്കേഷൻ റീ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ആപ്ലിക്കേഷനിലെ എല്ലാ ഡാറ്റയും റീസെറ്റ് ആകും. ഡിവൈസിലെ ഡാറ്റ സേവർ ആക്റ്റീവായിരിക്കുന്നതും ഡൗൺലോഡ് വേഗത്തെ ബാധിക്കും. സ്മാർട്ട്‌ഫോണിലെ ഡാറ്റ സേവർ ഡീ ആക്റ്റിവേറ്റ് ചെയ്യുകയെന്നതാണ് പരിഹാരമാർഗം. ഡിവൈസിലെ നെറ്റ് കണക്ഷനുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഡൗൺലോഡ് സ്പീഡിനെ ബാധിക്കാറുണ്ട്.
വിപിഎൻ ഉപയോഗിക്കുന്നത് ചില സമയത്ത് ഡൗൺലോഡ് വേഗം കൂട്ടുകയും കുറയ്ക്കുകയും ചെയ്യും. ഇത് സാഹചര്യത്തിന് അനുസരിച്ച് ഉപയോഗപ്പെടുത്തുകയെന്നതാണ് ചെയ്യാവുന്നത്. ഇത്രയും നേരം നിങ്ങളുമായി പങ്ക് വച്ച ടിപ്സ് ഐഒഎസ്, ആൻഡ്രോയിഡ് ഡിവൈസുകൾക്ക് ചെറിയ ചില മാറ്റങ്ങളോടെ ഉപയോഗപ്പെടുത്താവുന്നതാണ്. ടെലഗ്രാമിൽ ഫയൽ ഡൗൺലോഡ് സ്പീഡ് വർധിപ്പിക്കാൻ ഈ മാർഗങ്ങൾ പ്രയോജനപ്പെടുത്തുന്നവർ ലഭിക്കുന്ന റിസൽട്ടുകൾ ഞങ്ങളെ കമന്റ് ബോക്സിൽ അറിയിക്കുക.


Click it and Unblock the Notifications