നിങ്ങള്‍ ഫെയ്‌സ്ബുക്കിന് കീഴ്‌പ്പെട്ടുവോ? സ്വയം വിലയിരുത്തൂ

Posted By: Staff

നിങ്ങള്‍ ഫെയ്‌സ്ബുക്കിന് കീഴ്‌പ്പെട്ടുവോ? സ്വയം വിലയിരുത്തൂ

മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടതുപോലെയാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളില്‍ ചിലരുടെ അവസ്ഥ. എപ്പോഴും ഫെയ്‌സ്ബുക്ക് എന്ന ചിന്ത മാത്രം. ഫെയ്‌സ്ബുക്കിന് നിങ്ങള്‍ എത്രത്തോളം കീഴ്‌പ്പെട്ടു എന്ന് എങ്ങനെ വിലയിരുത്തും?  ഇതിനായി ശാസ്ത്രജ്ഞര്‍ ഒരു ലളിത മാര്‍ഗ്ഗം കണ്ടെത്തിയിട്ടുണ്ട്. മദ്യത്തിന് അടിപ്പെട്ടവരെ കണ്ടെത്താന്‍ ഉപയോഗിക്കുന്ന അതേ മാര്‍ഗ്ഗമാണ് ഇതിലും പ്രയോഗിച്ചിരിക്കുന്നത്. പിന്‍മാറ്റം, അസഹിഷ്ണുത എന്നീ ഘടകങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

ആറ് ചോദ്യങ്ങളാണ് ഈ പരീക്ഷണത്തില്‍ ഉള്ളത്. അവ:

1. നിങ്ങള്‍ ഏറെ നേരം ഫെയ്‌സ്ബുക്കിനെ കുറിച്ച് ചിന്തിക്കുകയോ ഫെയ്‌സ്ബുക്ക് എങ്ങനെയെല്ലാം ഉപയോഗിക്കണമെന്ന് പദ്ധതിയിടുകയോ ചെയ്യാറുണ്ടോ?

2. ഫെയ്‌സ്ബുക്ക് കൂടുതല്‍ കൂടുതലായി ഉപയോഗിക്കാന്‍ തോന്നാറുണ്ടോ?

3. സ്വകാര്യപ്രശ്‌നങ്ങള്‍ മറക്കാന്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കാറുണ്ടോ?

4. ഫെയ്‌സ്ബുക്ക് ഉപയോഗം കുറയ്ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവോ?

5. ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നതിന് ആരെങ്കിലും നിങ്ങളെ തടഞ്ഞാല്‍ മനസ്സമാധാനം നഷ്ടപ്പെടാറുണ്ടോ?

6. പഠനം/ജോലി എന്നിവയെ താറുമാറാക്കുന്ന തരത്തില്‍ ഫെയ്‌സ്ബുക്ക് ഉപയോഗം ഉണ്ടായിട്ടുണ്ടോ?


ഈ ചോദ്യങ്ങള്‍ക്കെല്ലാം ഓരോ മാര്‍ക്കാണ്. ഇനി നോക്കൂ നിങ്ങള്‍ക്ക് എത്ര മാര്‍ക്കുണ്ട്. ഒന്നോ അതോ ആറോ. 4 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചെങ്കില്‍ ഫെയ്‌സ്ബുക്കിന് കീഴ്‌പ്പെടാന്‍ ഏറെ സാധ്യത കാണുന്നു. നോര്‍വ്വെയിലെ ബര്‍ഗന്‍ യൂണിവേഴ്‌സിറ്റിയിലെ 423 വിദ്യാര്‍ത്ഥികളിലാണ് ഈ പരീക്ഷണം ഗവേഷകര്‍ ആദ്യം നടത്തിയത്. പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് ഫെയ്‌സ്ബുക്കിന് അതിവേഗം അടിപ്പെടാന്‍ സാധ്യതയെന്നും ഈ പഠനം വിലയിരുത്തി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot