ഈ വാച്ച് സമയം നോക്കാനുള്ളതല്ല.

Posted By: Arathy

കള്ളു കുടിച്ചുകൊണ്ട് വണ്ടിഓടിക്കുന്നത് ശിക്ഷാര്‍ഹമാണ് എന്നിട്ടും അതിനൊരു കുറവുമില്ല. പൊലീസുകാര്‍ക്ക് കുടിച്ചു കൊണ്ട് വണ്ട് ഓടിക്കുന്നവരെ പിടിക്കലാണ് പ്രധാനപണി. ഇതിനായി ഒരു ഉപകരണം തന്നെ ഇവരുടെ കൈയിലുണ്ട്. ഇതാ അതുപോലൊരു ഉപകരണം ചൈനക്കാര്‍ കണ്ടുപിടിച്ചിരിക്കുന്നു. ഈ ഉപകരണം ഒരു വാച്ചാണ്. കുടിയന്‍മാരെ കണ്ടുപിടിക്കാനുള്ള വാച്ച്.

ചൈനയിലെ വാച്ച് നിര്‍മ്മാണ കമ്പനിയായ കിസൈ ഇന്റ്‌റോക്‌സികേറ്റ് ആണ് ' ബ്രീത്‌ലൈസര്‍ ' എന്ന വാച്ച് നര്‍മ്മിച്ചിരിക്കുന്നത്. വാച്ചിലെ സെന്‍സര്‍ ക്യാപ് തുറന്ന് 5 സെക്കന്റ്‌ ഊതുക. ഈ വാച്ചിലെ സെന്‍സറുകള്‍ അവ പിടിച്ചെടുത്ത് റിസല്‍റ്റ് കാണിക്കുന്നതായിരിക്കും. പല നിറങ്ങളിള്‍ കാണിച്ചാണ് ഈ വാച്ച് വിവരങ്ങള്‍ നല്‍ക്കുന്നത്.

പച്ച നിറമാണെങ്കില്‍ കുടിച്ചിട്ടില്ല, മഞ്ഞയാണെങ്കില്‍ കുടിച്ചിട്ടുണ്ട്, ചുവപ്പാണെങ്കില്‍ കുടിച്ചത് വളരെ കൂടുതലാണ്. അതുമാത്രമല്ല എത്ര ശതമാനം ആല്‍ക്കഹോള്‍ ശരീരത്തിലുണ്ടെന്നും ഈ വാച്ച് കാണിക്കുന്നതാണ്.

ആപ്പിളിന്റെ ഉപകരണങ്ങളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബ്രീത്‌ലൈസര്‍ വാച്ച്‌

ചൈനയിലെ വാച്ച് നിര്‍മ്മാണ കമ്പനിയായ കിസൈ ഇന്റ്‌റോക്‌സികേറ്റ് ആണ് ' ബ്രീത്‌ലൈസര്‍ ' എന്ന വാച്ച് നര്‍മ്മിച്ചിരിക്കുന്നത്‌

ബ്രീത്‌ലൈസര്‍ വാച്ച്‌

ഇതിലെ സെന്‍സര്‍ ക്യാപ് തുറന്ന് ഊതുകയാണ് വേണ്ടത്‌

ബ്രീത്‌ലൈസര്‍ വാച്ച്‌

ഊതി കഴിഞ്ഞാല്‍ വാച്ച് പല നിറങ്ങളില്‍ റിസല്‍റ്റ് കാണിക്കും. അതിന്റെ കൂടെ എത്ര ശതമാനം ആല്‍ക്കഹോള്‍ രക്തത്തിലുണ്ടെന്നും കാണിക്കുന്നതാണ്. പച്ച നിറമാണെങ്കില്‍ കുടിച്ചിട്ടില്ല (00%), മഞ്ഞ നിറമാണെങ്കില്‍ കുടിച്ചിട്ടുണ്ട് ( 0.41% മുതല്‍ 0.60 %), ചുവപ്പാണെങ്കില്‍ വളരെയധിക്കം കുടിച്ചിട്ടുണ്ട് (0.61%) എന്നിങ്ങനെ

ബ്രീത്‌ലൈസര്‍ വാച്ച്‌

എ ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ വാച്ചാ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങും, ബി ബട്ടണ്‍ നിറങ്ങള്‍ കാണിക്കും, സി ബട്ടണ്‍ രക്തത്തില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കഹോളിന്റെ അളവ് കാണിക്കും

ബ്രീത്‌ലൈസര്‍ വാച്ച്‌

ഒരു വാച്ച് പോലെ കൈയില്‍ കെട്ടി ഉപയോഗിക്കാവുന്നതാണ്‌

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot