വൈറസുകളിൽ നിന്നും രക്ഷനേടാൻ ഫോണിൽ ഈ 6 കാര്യങ്ങൾ ആദ്യമേ ചെയ്തുവെക്കുക!

|

കമ്പ്യൂട്ടറുകളിൽ എന്നപോലെത്തന്നെ സ്മാർട്ഫോണുകളിലും വൈറസ്, മാൽവെയറുകൾ എന്നിവ കയറാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. പലർക്കും ഉണ്ടായിരുന്ന ഒരു തെറ്റായ ധാരണയായിരുന്നു ആൻഡ്രോയിഡ് ഫോണുകളിൽ വൈറസ് ആക്രമണം ഉണ്ടാവില്ല എന്നത്. പക്ഷെ ഇത് തീർത്തും തെറ്റാണ്.

ഇന്റർനെറ്റുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന ഒട്ടുമിക്ക എല്ലാ ഉപകരണങ്ങളിലും വൈറസ്, മാൽവെയർ, ഹാക്കിങ് തുടങ്ങിയ എല്ലാത്തിനും സാധ്യതയുണ്ട്. അതിനാൽ തന്നെ ഇന്നിവിടെ എങ്ങനെ നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ഫോണിനെ ഇത്തരം ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടുത്തുന്നതിനായി ഫോണിൽ എന്തെല്ലാം ആദ്യമേ ചെയ്തുവെക്കണം എന്ന് പറയുകയാണ്.

അപ്‌ഡേറ്റുകൾ മറക്കാതെ ചെയ്യുക

അപ്‌ഡേറ്റുകൾ മറക്കാതെ ചെയ്യുക

ഏറ്റവും മികച്ച മാർഗ്ഗം ഇതുതന്നെയാണ്. കാരണം നിങ്ങളുടെ ഫോണിൽ കാലോചിതമായി ലഭിക്കുന്ന അപ്‌ഡേറ്റുകൾ കാരണം പുതിയ വൈറസുകൾക്കും സ്പൈവെയറുകൾക്കും എതിരെയുള്ള പുതിയ പ്രധിരോധ മാർഗ്ഗങ്ങൾ ഉൾക്കൊണ്ടവയാകും ഈ ഓരോ അപ്‌ഡേറ്റും. അതിനാൽ തന്നെ ഫോണിൽ വരുന്ന ഓരോ അപ്‌ഡേറ്റും കൃത്യമായി ചെയ്യുക.

ആപ്പുകൾ ഇന്റർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യുമ്പോൾ..

ആപ്പുകൾ ഇന്റർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യുമ്പോൾ..

പലപ്പോഴും നമ്മൾ ഉദ്ദേശിച്ച ഒരു ആപ്പ് പ്ളേ സ്റ്റോറിൽ നമ്മൾ വിചാരിച്ച പോലെ ലഭ്യമല്ല എങ്കിൽ നമ്മൾ ഉടൻ ചെയ്യുന്നത് ഗൂഗിളിൽ കയറി ആ ആപ്പിന്റെ ഫയൽ ഏതെങ്കിലും വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുക എന്നതാണ്. എന്നാൽ ഇത് പലപ്പോഴും തെറ്റായ ആപ്പുകളും ചിലപ്പോഴെങ്കിലും വൈറസ് നിറഞ്ഞ ആപ്പുകളും ഇൻസ്റ്റാൾ ചെയ്യുന്നതിന് കാരണമായേക്കും. അതിനാൽ പ്ളേ സ്റ്റോറിൽ നിന്നല്ലാതെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് പരമാവധി കുറയ്ക്കുക.

സൗജന്യം എന്ന് കാണുമ്പോഴേക്കും ചാടിക്കയറി ക്ലിക്ക് ചെയ്യുന്നത്..

സൗജന്യം എന്ന് കാണുമ്പോഴേക്കും ചാടിക്കയറി ക്ലിക്ക് ചെയ്യുന്നത്..

എവിടെയെങ്കിലും എന്തെങ്കിലും ഫ്രീ ആയി കണ്ടാൽ കണ്ണുംപൂട്ടി അങ്ങ് കേറി ക്ലിക്ക് ചെയ്യുന്ന ശീലം തീർത്തും ഒഴിവാക്കുക. പലപ്പോഴും വലിയ ഫോൺ സൈബർ അക്രമങ്ങൾക്ക് വരെ ഇത് കാരണമായേക്കും. അതുകൂടാതെ പല പൈഡ് ആപ്പുകളുടെയും ഫ്രീ വേർഷനുകൾ ഗൂഗിളിൽ തിരയുമ്പോൾ സസൂക്ഷ്മം ശ്രദ്ധിച്ചു മാത്രം ഡൗൺലോഡ് ചെയ്യുക.

ഓരോ ആപ്പുകളെ കുറിച്ചും മറ്റുള്ളവർ പറയുന്നത് വായിക്കുക

ഓരോ ആപ്പുകളെ കുറിച്ചും മറ്റുള്ളവർ പറയുന്നത് വായിക്കുക

പ്ളേ സ്റ്റോറിൽ നിന്നുതന്നെ എല്ലാ ആപ്പുകളും ഡൗൺലോഡ് ചെയ്യണം എന്ന് പറഞ്ഞല്ലോ. എന്നാൽ ഈ പ്ളേസ്റ്റോറിൽ തന്നെ ഒരുപാട് വ്യാജ ആപ്പുകളും പരസ്യ ആപ്പുകളും ഒരു ഗുണവുമില്ലാത്ത വെറും മൂന്നാം കിട ആപ്പുകളും നിരവധിയാണ്. അതിനാൽ തന്നെ പ്ളേ സ്റ്റോറിൽ നിന്നും അത്ര പ്രശസ്തമല്ലാത്ത ആപ്പുകളെല്ലാം ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് ആ ആപ്പിന് ആളുകൾ നൽകിയിരിക്കുന്ന റിവ്യൂകൾ വായിക്കുന്നത് നന്നാകും. അതിൽ നിന്നും ആപ്പ് നല്ലതാണോ ചീത്തയാണോ എന്ന് എളുപ്പം മനസ്സിലാക്കാം.

ആപ്പ് പെർമിഷൻ

ആപ്പ് പെർമിഷൻ

നമ്മളിൽ പലരും കണ്ണുംപൂട്ടി ചെയ്യുന്ന ഒന്നാണ് ഒരു ആപ്പ് ഇൻസ്റ്റാൾ ആയി ആദ്യ തവണ തുറക്കുമ്പോൾ വരുന്ന പെർമിഷനുകൾ അനുവദിക്കുന്നതിനായി നിങ്ങങ്ങളോട് ഓക്കേ കൊടുക്കാൻ ചോദിക്കുന്ന ബോക്സിൽ ഒട്ടും വായിക്കാതെ ഓകെ കൊടുക്കുന്നത്. ഇത് മാറ്റി പകരം ആവശ്യമില്ലാത്ത പെര്മിഷനുകൾ കൊടുക്കുന്നത് ഒഴിവാക്കുന്നതും വൈറസ് ബാധ തടയുവാൻ സഹായകമാകും.

ആന്റിവൈറസ്

ആന്റിവൈറസ്

ഇനി ഇതൊക്കെ ശ്രദ്ധിച്ചാലും ഏതെങ്കിലും ലിങ്കുകൾ വഴിയോ ഇമെയിൽ വഴിയോ എല്ലാം തന്നെ നിങ്ങളുട ഫോണിൽ വൈറസ് കയറാനുള്ള സാധ്യത ഒരിക്കലും തള്ളിക്കളയാൻ പറ്റില്ല. അതിനാൽ തന്നെ മികച്ചൊരു ആന്റിവൈറസ് ആപ്പ് ഫോണിൽ ഉപയോഗിക്കുന്നത് എന്തുകൊണ്ടും ഉചിതമായിരിക്കും..

<strong>ചാർജ്ജിൽ ഇട്ടിരിക്കെ പൊട്ടിത്തെറിച്ച് ഷവോമി മി A1!</strong>ചാർജ്ജിൽ ഇട്ടിരിക്കെ പൊട്ടിത്തെറിച്ച് ഷവോമി മി A1!

Best Mobiles in India

English summary
These 6 Steps Will Help Your Smartphones to Keep Away from Virus Attacks.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X