Just In
- 1 hr ago
അജിത് ദോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 2 hrs ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
- 3 hrs ago
ചന്ദ്രനിലെ തന്ത്രപ്രധാന ഭാഗം ചൈന കൈയടക്കുമെന്ന്; അമേരിക്കയ്ക്ക് ചൈനാപ്പേടി!
- 4 hrs ago
എഐ യേശുദാസിനെയും നാളെ പ്രതീക്ഷിക്കാം; ഗൂഗിൾ മ്യൂസിക്എൽഎം ലോകത്തിന് നൽകുന്ന സന്ദേശമെന്ത്?
Don't Miss
- Movies
'യേശുക്രിസ്തുവിനോട് ഗുഡ് ബൈ പറഞ്ഞോ?'; പഴനിയിൽ ദർശനം നടത്തിയ അമല പോളിനോട് ചോദ്യങ്ങളുമായി ആരാധകർ!
- Automobiles
ബെൻസ് എന്ന സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിൽ നടി; ചിത്രങ്ങൾ വൈറൽ
- News
'മുസ്ലിം ലീഗിനെ നിരോധിക്കണമെന്ന ഹർജി തള്ളണം'; സുപ്രീംകോടതിയിൽ ലീഗ്
- Sports
IND vs NZ: ഗില്ലും ഇഷാനും പുറത്തേക്ക്, സൂര്യ-പൃഥ്വി ഓപ്പണിങ്? മൂന്നാം ടി20 സാധ്യതാ 11
- Travel
ജയ ഏകാദശി: ദു:ഖങ്ങളും ദുരിതങ്ങളും അകറ്റാം, വിഷ്ണുവിനെ ആരാധിക്കാൻ ഈ ക്ഷേത്രങ്ങൾ
- Lifestyle
മുടിക്ക് ആരോഗ്യവും കരുത്തും നിശ്ചയം; ചുരുങ്ങിയ കാലത്തെ ഉപയോഗം നല്കും ഫലം
- Finance
സ്ഥിര നിക്ഷേപത്തിന് 8.50% വരെ പലിശ നല്കുന്ന ബാങ്കുകള്; എത്ര തുക, എത്ര കാലത്തേക്ക് നിക്ഷേപിക്കണം
അറിഞ്ഞിരിക്കേണ്ട പാസ്വേഡ് ഹാക്കിങ് രീതികളും പ്രതിരോധവും
ഡിജിറ്റൽ യുഗത്തിൽ പലപ്പോഴും സുരക്ഷയും സ്വകാര്യതയും ആശയങ്ങൾ മാത്രമായി പോകാറുണ്ട്. സാങ്കേതികവിദ്യയുടെ വളർച്ചയ്ക്ക് അനുസരിച്ച് തട്ടിപ്പുകളും കൂടി വരുന്നു. ഒരേ ലോഗിൻ ക്രഡൻഷ്യലുകൾ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് പോലെയുള്ള അബദ്ധങ്ങളും നമ്മുടെ സുരക്ഷിതത്വത്തെ ബാധിക്കുന്നുണ്ട്. വിവിധ തരം പാസ്വേഡ് ഹാക്കിങ് രീതികൾ ഇന്ന് തട്ടിപ്പുകാർ ഉപയോഗിക്കുന്നു. അത്തരത്തിൽ ഏറ്റവും സാധാരണയായി നടക്കുന്ന പാസ്വേഡ് ഹാക്കിങ് രീതികളും അവ എങ്ങനെ തടയാമെന്നും അറിയാൻ തുടർന്ന് വായിക്കുക.

ബ്രൂട്ട് ഫോഴ്‌സ് പാസ്‌വേഡ് ഹാക്കുകൾ
ഏറ്റവും ബേസിക്ക് ആയിട്ടുള്ള പാസ്വേഡ് ഹാക്കിങ് രീതിയാണിത്. ഹാക്കിങ് സോഫ്റ്റ്വെയർ ഉപയോഗിച്ച് വ്യത്യസ്ത പാസ്വേഡ് കോമ്പിനേഷനുകൾ ഹാക്കർ പരീക്ഷിക്കും. നിങ്ങളുടെ പാസ്വേഡ് ക്രാക്ക് ചെയ്യാൻ കഴിയുന്നത് വരെ ഇത് തുടരും. ഇത്തരം സോഫ്റ്റ്വെയറുകൾ സുലഭമായി ലഭ്യവുമാണ്. ഓരോ ഓൺലൈൻ അക്കൗണ്ടിനും വ്യത്യസ്തമായ പാസ്‌വേഡ് സൃഷ്‌ടിക്കുന്നതിലൂടെ ഒരു പരിധി വരെയെങ്കിലും ബ്രൂട്ട് ഫോഴ്‌സ് പാസ്‌വേഡ് ഹാക്കുകൾ പ്രതിരോധിക്കാൻ കഴിയും.

ക്രെഡൻഷ്യൽ സ്റ്റഫിങ് പാസ്‌വേഡ് ഹാക്കുകൾ
നിങ്ങളുടെ ഓൺലൈൻ അക്കൗണ്ടുകളിലേക്കും പ്രൊഫൈലുകളിലേക്കും കടന്ന് കയറാൻ മോഷ്ടിച്ച ക്രെഡൻഷ്യലുകൾ ഉപയോഗിക്കുന്ന ബ്രൂട്ട് ഫോഴ്സ് ഹാക്കിങ് രീതിയാണ് ക്രെഡൻഷ്യൽ സ്റ്റഫിങ് പാസ്‌വേഡ് ഹാക്കുകൾ. സ്പൈവെയറുകളും മറ്റ് മാൽവെയറുകളും ഉപയോഗിച്ചാണ് ഹാക്കർമാർ ക്രഡൻഷ്യലുകൾ തട്ടിയെടുക്കുന്നത്. അത് പോലെ തന്നെ മോഷ്ടിക്കപ്പെട്ട പാസ്വേഡുകളുടെ ലിസ്റ്റ് ഡാർക്ക് വെബിൽ നിന്നും ഹാക്കർമാർക്ക് സ്വന്തമാക്കാൻ കഴിയും. ഹാക്കർമാർ അവരുടെ ക്രെഡൻഷ്യൽ സ്റ്റഫിംഗ് ഹാക്കിങിനും അത് വഴി ഡാറ്റ അപഹരിക്കാനും ഇത്തരം മാർഗങ്ങൾ ഉപയോഗിക്കുന്നു. സംശയാസ്പദമായ ലോഗിൻ ശ്രമങ്ങൾ ഒഴിവാക്കാൻ നിങ്ങളുടെ ഓൺലൈൻ അക്കൗണ്ടുകളിൽ ടൂ ഫാക്റ്റർ ഓതന്റിക്കേഷൻ ആക്റ്റിവേറ്റ് ചെയ്യുന്നത് നല്ലതാണ്.

സോഷ്യൽ എഞ്ചിനീയറിങ് പാസ്‌വേഡ് ഹാക്കുകൾ
ഹാക്കർമാർ ആളുകൾക്ക് അറിയാവുന്ന സോഷ്യൽ പ്ലാറ്റ്ഫോമുകളുടെ വ്യാജ വെബ്‌സൈറ്റുകൾ സൃഷ്ടിക്കുന്നു, അത് യഥാർഥ ലോഗിൻ പേജുകളായി തോന്നുകയും ചെയ്യും. ചതി മനസിലാക്കാത്ത യൂസേഴ്സ് ഈ പേജുകളിലെ ലോഗിൻ ഫീൽഡുകളിൽ ലോഗിൻ ക്രഡൻഷ്യലുകൾ എന്റർ ചെയ്യുകയും ചെയ്യുന്നു. എന്നാൽ നിങ്ങളുടെ അക്കൌണ്ടിലേക്ക് ആക്സസ് ലഭിക്കില്ലെന്ന് മാത്രമല്ല, എന്റർ ചെയ്ത വിവരങ്ങൾ തട്ടിപ്പുകാരുടെ കയ്യിൽ എത്തുകയും ചെയ്യുന്നു. സംശയാസ്പദമായ ലിങ്കുകളിലോ അറ്റാച്ച്‌മെന്റുകളിലോ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക എന്നതാണ് പരിഹാര മാർഗം.

കീലോഗർ പാസ്‌വേഡ് ഹാക്കുകൾ
നിങ്ങളുടെ കീബോർഡിൽ ടൈപ്പ് ചെയ്യുന്നത് എന്തും ട്രാക്ക് ചെയ്യാനും റെക്കോർഡ് ചെയ്യാനും ഉപയോഗിക്കുന്ന ഒരു സ്പൈവെയറാണ് കീ ലോഗർ. ഈ സോഫ്റ്റ്വെയറിന്റെ ഉപയോഗം നിയമാനുസൃതമാണെന്നതാണ് ഏറ്റവും വലിയ രസം. ഈ സാധ്യത ദുരുപയോഗം ചെയ്യുകയാണ് ഹാക്കർമാരുടെ രീതി. വൾണറബിൾ ആയ ഡിവൈസുകളിൽ നിന്നാണ് ഈ രീതിയിൽ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കുന്നത്. നിങ്ങളുടെ ഡിവൈസിൽ വിശ്വസനീയവും സമഗ്രവുമായ ആന്റിവൈറസ് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നത് അത്തരം ഹാക്കിങ് ശ്രമങ്ങൾ പ്രതിരോധിക്കാൻ സഹായിക്കും.

പാസ്‌വേഡ് സ്പ്രേ ഹാക്കുകൾ
വളരെയധികം പാസ്വേഡുകൾ ( മോഷ്ടിച്ച ) ഉപയോഗിച്ച് ഒരുപാട് അക്കൌണ്ടുകൾക്ക് നേരെ നടത്തുന്ന ഹാക്കിങ് ശ്രമം ആണ് പാസ്‌വേഡ് സ്പ്രേ ഹാക്കുകൾ. ധാരാളം ഓൺലൈൻ അക്കൌണ്ടുകൾ ഒരേ സമയം ഹാക്ക് ചെയ്യാൻ ഈ രീതി തട്ടിപ്പുകാരെ സഹായിക്കുന്നു. ഇത്തരം ആക്രമണങ്ങളിൽ നിന്ന് സുരക്ഷിതമായിരിക്കാൻ, ഓരോ രണ്ട് മാസത്തിലും നിങ്ങളുടെ പാസ്‌വേഡുകൾ മാറ്റുന്നത് പതിവാക്കണം.

ഫിഷിങ് പാസ്‌വേഡ് ഹാക്കുകൾ
പാസ്‌വേഡ് ഫിഷിങ് അറ്റാക്കുകൾ പലപ്പോഴും ഒരു ഇമെയിലിന്റെയോ ടെക്‌സ്‌റ്റ് മെസേജിന്റെയോ രൂപത്തിലാണ് വരുന്നത്. നേരത്തെ പറഞ്ഞത് പോലെയുള്ള വ്യജ വെബ്സൈറ്റ് ലിങ്കുകളും ഈ സന്ദേശങ്ങളിൽ ഉണ്ടാകും. ഈ വ്യാജ വെബ്‌സൈറ്റുകളിൽ നിങ്ങൾ ടൈപ്പ് ചെയ്യുന്ന ക്രെഡൻഷ്യലുകൾ റെക്കോർഡ് ചെയ്യപ്പെടും. ഇത് ഉപയോഗിച്ച് ഹാക്കേഴ്സ് നിങ്ങളുടെ യഥാർഥ അക്കൗണ്ട് ആക്സസ് ചെയ്യുന്നു. ഇത് ഒഴിവാക്കാൻ, അക്കൗണ്ടുകളിലേക്ക് ലോഗിൻ ചെയ്യുന്നതിന് മുമ്പ് യുആർഎലുകൾ ആവർത്തിച്ച് പരിശോധിക്കുന്നത് ശീലമാക്കുക.

മാൻ ഇൻ ദ മിഡിൽ പാസ്‌വേഡ് ഹാക്കുകൾ, സ്പൈവെയർ പാസ്‌വേഡ് ഹാക്ക്സ്, ഷോൾഡർ സർഫിങ് പാസ്വേഡ് ഹാക്ക്സ് തുടങ്ങിയ മറ്റ് ഹാക്കിങ് രീതികളും തട്ടിപ്പുകാർ ഉപയോഗിക്കുന്നു. നിയമാനുസൃതം പ്രവർത്തിക്കുന്ന ബിസിനസ് സ്ഥാപനങ്ങൾ ചമഞ്ഞും വ്യാജ വെബ്സൈറ്റുകൾ സൃഷ്ടിച്ചുമൊക്കെയാണ് തട്ടിപ്പുകാർ ഹാക്കിങ് ശ്രമങ്ങൾ നടത്തുന്നത്. എല്ലാത്തരം സൈബർ ഇടപഴകലുകളും ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുള്ളവയാണ്. പലപ്പോഴും ചെറിയ അശ്രദ്ധകളാണ് ഇത്തരം അപകടങ്ങൾ ഉണ്ടാക്കുന്നത്. ഓൺലൈൻ ഉപയോഗം സുരക്ഷിതമാക്കാൻ വേണ്ടിയുള്ള രണ്ട് ലളിതമായ മാർഗങ്ങൾ കൂടി പരിചയപ്പെടാം.

പാസ് വേഡ് റീയൂസ് ചെയ്യാതിരിക്കുക
പലരും വളരെ അലസമായി ചെയ്യുന്ന കാര്യങ്ങളിൽ ഒന്നാണ് പാസ്വഡ് റീയൂസ് ചെയ്യുന്നത്. പാസ്വേഡുകൾ ഓർത്ത് വയ്ക്കാൻ പ്രയാസമാണെന്ന ന്യായീകരണമാണ് പലരും ഇതിന് നൽകാറുള്ളത്. ഏറെ അപകടം പിടിച്ച പ്രവണതകളിൽ ഒന്നാണിത്. പഴയ പാസ്വേഡുകൾ പുനരുപയോഗിക്കുന്നത് ഹാക്കേഴ്സിന് കാര്യങ്ങൾ വളരെ എളുപ്പമാക്കുന്നു. അതിനാൽ തന്നെ ഏതൊരു സാഹചര്യത്തിലും പാസ്വേഡുകൾ പുനരുപയോഗിക്കരുത്. മാത്രമല്ല ഓരോ അക്കൌണ്ടുകൾക്കും വ്യത്യസ്ത പാസ്വേഡുകളും നൽകുക.

പാസ്വേഡ് മാനേജറിന്റെ ഉപയോഗം
നേരത്തെ പറഞ്ഞ പോലെ പാസ്വേഡുകൾ മറന്ന് പോകുന്നവർക്ക് സ്വീകരിക്കാവുന്ന ഒരു മാർഗമാണ് പാസ്വേഡ് മാനേജറിന്റെ ഉപയോഗം. അക്കൌണ്ടുകൾക്കും ഐഡികൾക്കും ആപ്പുകൾക്കും എല്ലാം ശക്തമായ പാസ്വേഡുകൾ നൽകുക. ഇത്തരം പാസ്വേഡുകൾ നൽകിയ ശേഷം അവ പാസ്വേഡ് മാനേജറിൽ സൂക്ഷിക്കാൻ കഴിയും. പാസ്വേഡുകൾക്കപ്പുറം പാസ്ഫ്രേസുകളാണ് ഇന്നത്തെക്കാലത്ത് കൂടുതൽ സുരക്ഷിതത്വം നൽകുന്നത്. അക്ഷരങ്ങളും സിമ്പലുകളും നമ്പരുമെല്ലാം ഇട കലർത്തിയ പാസ്വേഡുകളെക്കാൾ സുരക്ഷിതത്വമാണ് വാചകങ്ങൾ നൽകുന്നത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470