ഇന്റർനെറ്റ് ഇല്ലാ​​തെയും ബാങ്ക് ബാലൻസ് അ‌റിയാം, ഇതാ ആ പുതിയ എളുപ്പവഴി

|

ബാങ്ക് ബാലൻസ് അ‌റിയാൻ ചില സമയം പെടാപ്പാട് പെടുന്നവരാണ് ഭൂരിഭാഗം പേരും. യുവാക്കൾക്ക് ഇന്റർനെറ്റ് സൗകര്യമുള്ള ഫോൺ ഉ​ണ്ടെങ്കിൽപ്പോലും ഇന്റർനെറ്റ് തകരാറും ആപ്പുകളുടെ തകരാറുകളും പലപ്പോഴും വെല്ലുവിളി സൃഷ്ടിക്കാറുണ്ട്. പ്രായമായവർക്കാകട്ടെ പലപ്പോഴും സ്മാർട്ട് ഫോൺ ഉപയോഗം തന്നെ കഠിനമായൊരു ​പ്രയത്നമായി മാറാറുണ്ട്.

 

ബാങ്ക് അ‌ക്കൗണ്ട് ബാലൻസ്

സാ​ങ്കേതിക കാര്യങ്ങളിൽ അത്ര അ‌റിവില്ലാത്തവരും താൽപര്യമില്ലാത്തവരുമായ മുതിർന്ന പൗരൻമാർക്കും അ‌തിനാൽത്തന്നെ ബാങ്ക് ബാലൻസ് അ‌റിയാൻ ബുദ്ധിമുട്ട് അ‌നുഭവപ്പെടുന്നു. എന്നാൽ ഇപ്പോൾ ഇതിനൊരു പരിഹാരം എന്ന വിധം സൗകര്യമൊരുക്കിയിരിക്കുകയാണ് നമ്മുടെ ആധാർ കാർഡ്. ​ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത മുഖ്യരേഖയായി മാറിക്കഴിഞ്ഞിരിക്കുന്നു ആധാർ കാർഡ്. ഇത് ഉപയോഗിച്ച് തന്നെ എളുപ്പ മാർഗത്തിൽ ബാങ്ക് അ‌ക്കൗണ്ട് ബാലൻസ് അ‌റിയാനുള്ള സംവിധാനമാണ് നടപ്പിലായിരിക്കുന്നത്.

Android: ഗൂഗിൾ അക്കൌണ്ടും ഡാറ്റ ബാക്കപ്പും; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾAndroid: ഗൂഗിൾ അക്കൌണ്ടും ഡാറ്റ ബാക്കപ്പും; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

സർക്കാർ സേവനങ്ങൾ

ബാങ്കോ എടിഎമ്മോ സന്ദർശിക്കാതെ തന്നെ ബാങ്ക് അ‌ക്കൗണ്ട് ബാലൻസ് അ‌റിയാം എന്നതാണ് ആധാർ ബാങ്ക് ബാലൻസ് ചെക്കിങ്ങിന്റെ മെച്ചമായി വിലയിരുത്തുന്നത്. യുണിക് ഐഡന്റിഫിക്കേഷൻ അ‌തോറിറ്റി ഓഫ് ഇന്ത്യ നൽകിയിരിക്കുന്ന 12 അ‌ക്ക നമ്പർ ആണ് ഇതിനായി വേണ്ടത്. അ‌നുദിന ജീവിതത്തിന്റെ ഭാഗമായതോടെ ആധാർ നമ്മുടെ ബാങ്ക് അ‌ക്കൗണ്ടുമായും ഫോൺ നമ്പരുമായും ബന്ധിപ്പിച്ചിരിക്കണം. എങ്കിൽ മാത്രമേ ആധാർ ഉപയോഗിച്ചുള്ള സർക്കാർ സേവനങ്ങൾ നമുക്ക് ലഭ്യമാകൂ.

ആധാർ നമ്പർ
 

ഇവിടെ ബാങ്ക് ബാലൻസ് അ‌റിയാനും ആദ്യം വേണ്ടത് നമ്മുടെ ആധാർ നമ്പർ ബാങ്ക് അ‌ക്കൗണ്ടുമായും ഫോൺ നമ്പരുമായും ബന്ധിപ്പിച്ചിരിക്കണം എന്നതാണ്. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്ത ഘട്ടങ്ങളിലും ബാങ്ക് അ‌ക്കൗണ്ട് ബാലൻസ് അ‌റിയാൻ സഹായിക്കും എന്നതാണ് ആധാർ വഴിയുള്ള ബാലൻസ് ചെക്കിങ്ങിന്റെ മെച്ചം. മാത്രമല്ല സ്മാർട്ട്ഫോൺ ആവശ്യമില്ല എന്നതും ആധാർ വഴിയുള്ള ബാലൻസ് ചെക്കിങ് കൂടുതൽ പേർക്ക് ഉപകാരപ്പെടാൻ വഴിയൊരുക്കുന്നു.

Android: ആൻഡ്രോയിഡ് ഫോണും കമ്പ്യൂട്ടറും അതിവേഗം കണക്റ്റ് ചെയ്യാംAndroid: ആൻഡ്രോയിഡ് ഫോണും കമ്പ്യൂട്ടറും അതിവേഗം കണക്റ്റ് ചെയ്യാം

യുഎഡിഎഐയുടെ മെസേജ്

വിരലിലെണ്ണാവുന്ന കാര്യങ്ങൾ മാത്രമേ ആധാർ വഴിയുള്ള ബാങ്ക് അ‌ക്കൗണ്ട് ബാലൻസ് ​ചെക്കിങ്ങിന് വേണ്ടിവരുന്നുള്ളൂ. അ‌വ എന്തൊക്കെയെന്ന് നോക്കാം:

സ്റ്റെപ് 1: രജിസ്റ്റർ ചെയ്തിരിക്കുന്ന മൊ​ബൈൽ നമ്പരിൽനിന്ന് *99*99*1# എന്നു ഡയൽ ചെയ്യുക.

സ്റ്റെപ് 2: ആധാർ കാർഡിന്റെ 12 അ‌ക്ക നമ്പർ ​ടൈപ്പ് ചെയ്യുക.

സ്റ്റെപ് 3: വേരി​ഫൈ ചെയ്യാനായി വീണ്ടും ആധാർ കാർഡ് നമ്പർ ​​ടൈപ്പ് ചെയ്യുക

സ്റ്റെപ് 4: ഈ ഘട്ടത്തിൽ യുഎഡിഎഐയുടെ മെസേജ് ഫോണിലെത്തും. അ‌തിൽ ബാങ്ക് ബാലൻസ് വ്യക്തമാക്കിയിരിക്കും.

 

പാൻ കാർഡിന്

ആധാർ വഴി ലഭ്യമാകുന്ന അ‌നവധി സേവനങ്ങളിൽ ​ഒന്നുമാത്രമാണ് ബാങ്ക് ബാലൻസ് അ‌റിയാനുള്ള സംവിധാനം. പണമയയ്ക്കാനും സർക്കാർ സബ്സിഡികൾ ലഭ്യമാകാനും ഇന്ന് ആധാർ കാർഡ് ഒഴിവാക്കാനാകാത്ത ഘടകമാണ്. എന്തിനേറെപ്പറയുന്നു പാൻ കാർഡിന് അ‌പേക്ഷിക്കാനുള്ള ഏറ്റവും എളുപ്പമായ മാർഗം ​പോലും ആധാർ നമ്പർ ആണ്.

UPI തട്ടിപ്പിലൂടെ പണം നഷ്ടപ്പെടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാംUPI തട്ടിപ്പിലൂടെ പണം നഷ്ടപ്പെടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഡോക്യുമെന്റ്സുകൾ

പാൻ കാർഡിന് അ‌പേക്ഷിക്കുമ്പോൾ ആധാർ കാർഡ് നമ്പർ നൽകുന്നതിലൂടെ നൂലാമാല പിടിച്ച ​ഒരുപാട് ഡോക്യുമെന്റ്സുകൾ നൽകുന്നതിൽ നിന്ന് സുഖമായി ഒഴിവാകാനും സാധിക്കും. തിരിച്ചറിയൽ രേഖയായും അ‌ഡ്രസ് പ്രൂഫ് ആയും നൽകാം എന്നതാണ് ആധാർ കാർഡ് നൽകുന്നതുകൊണ്ടുള്ള ഗുണം. കൂടാതെ ജനനതീയതി അ‌ടക്കമുള്ളവയുടെ ആധികാരിക രേഖയായും ഇപ്പോൾ ആധാർകാർഡ് അ‌ംഗീകരിച്ചു വരുന്നു. അ‌തിനാൽത്തന്നെ പാൻ കാർഡിനായി അ‌പേക്ഷിക്കുമ്പോൾ നിർബന്ധമായും നൽകേണ്ട രേഖയാണ് ആധാർ കാർഡ്.

ആധാർ ഉപയോഗിച്ച് ഓൺ​ലൈൻ വഴി പാൻ കാർഡ് എടുക്കാൻ

ആധാർ ഉപയോഗിച്ച് ഓൺ​ലൈൻ വഴി പാൻ കാർഡ് എടുക്കാൻ

നിങ്ങൾ പാൻ കാർഡ് എടുക്കാൻ താൽപര്യപ്പെടുന്നു എങ്കിൽ ഓൺ​ലൈൻ വഴി ആധാർ ഉപയോഗിച്ച് എങ്ങനെ അ‌പേക്ഷിക്കാം എന്നുള്ള എളുപ്പവഴിയിതാ.

ആധാർ ഉപയോഗിച്ച് ഓൺ​ലൈൻ വഴി പാൻ കാർഡ് എടുക്കാൻ


സ്റ്റെപ് 1: www.incometaxindiaefiling.gov.in എന്ന ​സൈറ്റ് സന്ദർശിക്കുക.

സ്റ്റെപ് 2: ഇൻസ്റ്റന്റ് പാൻ കാർഡ് ത്രൂ ആധാർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

സ്റ്റെപ് 3: തുടർന്ന് ഗെറ്റ് ന്യൂ പാൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

സ്റ്റെപ് 4: തുടർന്ന് ലഭ്യമാകുന്ന സ്ഥലത്ത് ആധാർ നമ്പർ നൽകുക.

സ്റ്റെപ് 5: ക്യാപ്ച്ച നൽകിയ ​ശേഷം കൺഫേം നൽകുക

Online safety: കൌമാരക്കാർ അപകടങ്ങളിൽപ്പെടാതിരിക്കാൻ നെറ്റ് ഉപയോഗം സുരക്ഷിതമാക്കാംOnline safety: കൌമാരക്കാർ അപകടങ്ങളിൽപ്പെടാതിരിക്കാൻ നെറ്റ് ഉപയോഗം സുരക്ഷിതമാക്കാം

ഒടിപി ടെക്സ്റ്റ് ബോക്സിൽ എന്റർ ചെയ്യുക

സ്റ്റെപ് 6: ഇപ്പോൾ നിങ്ങളുടെ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊ​ബൈൽ നമ്പരിൽ ഒടിപി ലഭ്യമാകും.

സ്റ്റെപ് 7: ലഭ്യമായ ഒടിപി ടെക്സ്റ്റ് ബോക്സിൽ എന്റർ ചെയ്യുക.

സ്റ്റെപ് 8: സബ്മിഷനു ശേഷം ഒരു അ‌ക്നോളഡ്ജ് മെന്റ് നമ്പർ ലഭ്യമാകും. തുടർ നടപടികൾക്കായി ഈ നമ്പർ സൂക്ഷിച്ചുവയ്ക്കുക.

സ്റ്റെപ് 9: വിജയകരമായ സബ്മിഷനു ശേഷം മൊ​​ബൈൽ നമ്പരിലും ഇ-മെയിൽ അ‌ഡ്രസിലും സന്ദേശമെത്തും. അ‌തിൽ അ‌ക്നോളഡ്ജ്മെന്റ് നമ്പറും വ്യക്തമാക്കിയിരിക്കും.

Best Mobiles in India

English summary
The advantage of balance checking through Aadhaar is that it helps to know the bank account balance even when there is no internet connection. Moreover, the fact that a smartphone is not required also paves the way for more people to benefit from balance checking through Aadhaar.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X