ഓൺ‌ലൈനിൽ വ്യാജ വാർത്തകൾ കണ്ടെത്താൻ ഈ അഞ്ച് വഴികൾ നിങ്ങളെ സഹായിക്കും

|

ഇന്റർനെറ്റിൽ തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും ദിവസേന പ്രചരിക്കുന്നു. ആളുകൾ വായിക്കുന്ന വാർത്തകൾ വ്യാജമാണെങ്കിൽ അവ ഗുരുതരമായ പ്രശ്‌നങ്ങൾക്ക് വഴിവെക്കും. തെറ്റായ വിവരങ്ങൾ അല്ലെങ്കിൽ വ്യാജ വാർത്തകൾ ഓൺലൈനിൽ പരിശോധിക്കാൻ ഇപ്പോൾ ഗൂഗിൾ ഉപയോക്താക്കളെ സഹായിക്കുന്നു. ഗൂഗിൾബോട്ട് ഇപ്പോൾ മുൻപത്തേക്കാളും ശക്തവും നല്ല വ്യക്തതയേറിയ കണ്ടെന്റിനും, വസ്തുതാപരമായ കാര്യങ്ങൾക്കും മുൻഗണന നൽകികൊണ്ട് വ്യാജവാർത്തകൾ ഉൻമൂലനം ചെയ്യുവാനായി തയ്യാറാക്കിയിരിക്കുന്നു. ഗൂഗിൾ ന്യൂസിലെ ന്യൂസ് ആൻഡ് ഇൻഫർമേഷൻ ക്രെഡിബിലിറ്റി ലീഡ് അലക്സിയോസ് മാന്റ്സാർലിസ്, കഴിഞ്ഞ ഒരു വർഷത്തിൽ 50,000 ത്തിലധികം പുതിയ ഫാക്റ്റ് ചെക്കുകൾ ഗൂഗിൾ സെർച്ചിൽ നടത്തിയതായി പറഞ്ഞു.

നിരവധി വ്യാജ വാർത്തകളാണ് ഗൂഗിളിൽ

ദിനംപ്രതി നിരവധി വ്യാജ വാർത്തകളാണ് ഗൂഗിളിൽ വരുന്നത്. ഇതൊഴിവാക്കാനായി ഗൂഗിൾ പരമാവധി ശ്രമം നടത്തുന്നു. ഏത് വാർത്തയുടെയും ആധികാരികത പരിശോധിക്കാൻ ഏറ്റവും നല്ലത് വിശ്വാസ യോഗ്യമായാ ഏതെങ്കിലും വാർത്താമാധ്യമങ്ങൾ ആ വാർത്ത പ്രസിദ്ധികരിച്ചിട്ടുണ്ടോ എന്ന് പരിശോടുക്കുന്നതാണ്. ഇതിനായി ആ വാർത്തയുടെ തലക്കെട്ട് ഗൂഗിളിൻറെ സെർച്ചിൽ നൽകി അതിലെ "ന്യൂസ്" പാനൽ തിരഞ്ഞെടുത്താൽ ആ വിഷയത്തിൽ മറ്റു പ്രധാനപ്പെട്ട വാർത്തകൾ ഉണ്ടെങ്കിൽ അറിയാൻ സാധിക്കും. ഇത്തരത്തിലുള്ള കാര്യങ്ങൾ ഓൺലൈനിൽ തിരയുമ്പോൾ ഫാക്ട്-ചെക്കിങ് നടത്തുകയെന്നത് വളരെ പ്രധാനമാണ്. സാമൂഹ്യമാധ്യമങ്ങളിൽ ഷെയർ ചെയ്യുന്നതിന് മുൻപായി അതിൻറെ വസ്തുത നിങ്ങൾ പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇതിനായി ഗൂഗിളിൻറെ "ഫാക്ട് ചെക്ക് എക്സ്പ്ലോറർ" പോലുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.

ഓൺലൈനിൽ തെറ്റായ വിവരങ്ങൾ അല്ലെങ്കിൽ വ്യാജ വാർത്തകൾ നിങ്ങൾക്ക് എങ്ങനെ പരിശോധിക്കാം ?

ഓൺലൈനിൽ തെറ്റായ വിവരങ്ങൾ അല്ലെങ്കിൽ വ്യാജ വാർത്തകൾ നിങ്ങൾക്ക് എങ്ങനെ പരിശോധിക്കാം ?

  • വാർത്ത ലഭ്യമായ ഉറവിടത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ കണ്ടെത്തുക
  • ഇത് ഉറപ്പാക്കുവാൻ ഒരു വാർത്ത ലേഖനത്തിൻറെ വലതുവശത്തുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്കുചെയ്യുക. ഇതിലൂടെ ഉപയോക്താക്കൾക്ക് ഒരു ലേഖനത്തിൻറെയോ വെബ്‌സൈറ്റിൻറെയോ ഉറവിടത്തെക്കുറിച്ച് കൂടുതലറിയാൻ കഴിയുമെന്ന് ഗൂഗിൾ പറയുന്നു. എന്നാൽ, ഈ സേവനം ഇപ്പോൾ യു‌എസിൽ മാത്രമേ ലഭ്യമാകുന്നുള്ളു.

    നൽകിയിട്ടുള്ള ചിത്രം ആധികാരികമാണോയെന്ന് പരിശോധിക്കുക

    നൽകിയിട്ടുള്ള ചിത്രം ആധികാരികമാണോയെന്ന് പരിശോധിക്കുക

    • വാട്ട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലും കൈമാറുന്ന ഒന്നിലധികം ഫോട്ടോകൾ യഥാർഥമല്ലാത്തതോ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആണ്. എന്തായാലും ഓൺലൈനിൽ നിങ്ങൾ കാണുന്ന ചിത്രങ്ങളുടെ വസ്തുത പരിശോധിക്കാൻ ഗൂഗിളിൽ തന്നെ സാധിക്കും. ഇതിനായി നിങ്ങളുടെ ബ്രൗസറിൽ കാണുന്ന ഒരു ചിത്രത്തിൽ റൈറ്റ് ക്ലിക്ക് ചെയ്ത് "Search Google for Image" ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് ഒരു ചിത്രം ആധികാരികമാണോയെന്ന് പരിശോധിക്കാൻ കഴിയുമെന്ന് ഗൂഗിൽ പറയുന്നു. കുറച്ച് സമയം ഈ ചിത്രത്തിൽ സ്പർശിച്ചാൽ മൊബൈൽ ഉപയോക്താക്കൾക്ക് ഈ സേവനം ഉപയോഗപ്പെടുത്തുവാൻ കഴിയും.
    • വ്യത്യസ്ത ഇടങ്ങളിൽ പരിശോധിക്കുക

      വ്യത്യസ്ത ഇടങ്ങളിൽ പരിശോധിക്കുക

      ഏത് വാർത്തയുടെയും ആധികാരികത പരിശോധിക്കാൻ ഏറ്റവും നല്ലത് വിശ്വാസ യോഗ്യമായാ ഏതെങ്കിലും വാർത്താമാധ്യമങ്ങൾ ആ വാർത്ത ലഭ്യമായിട്ടുണ്ടോ എന്ന് പരിശോധിക്കലാണ്. ഇതിനായി ആ വിഷയം ഗൂഗിളിൻറെ സെർച്ചിൽ നൽകി അതിലെ "ന്യൂസ്" പാനൽ തിരഞ്ഞെടുത്താൽ ആ വിഷയത്തിൽ മറ്റു പ്രധാനപ്പെട്ട വാർത്തകൾ ഉണ്ടെങ്കിൽ അറിയാൻ സാധിക്കും. ഇത് മറ്റു ബ്രൗസറുകളിലൂടെയും പരിശോധിക്കാവുന്നതാണ്.

      ഗൂഗിളിൻറെ ഫാക്റ്റ് ചെക്കർ ഉപയോഗിക്കുക

      ഗൂഗിളിൻറെ ഫാക്റ്റ് ചെക്കർ ഉപയോഗിക്കുക

      വിവരങ്ങൾക്കായി ഓൺലൈനിൽ തിരയുമ്പോൾ ഫാക്ട്-ചെക്കിങ് നടത്തുക എന്നത് പ്രധാനമാണ്. വിശ്വാസയോഗ്യമാണെന്ന് നിങ്ങൾക്ക് തോന്നുന്ന ഒരു കാര്യത്തിൻറെ വസ്തുത പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഇതിനായി ഗൂഗിളിൻറെ "Fact Check Explorer" പോലുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. ഇത് വഴി നിങ്ങൾക്ക് ലഭിച്ച വാർത്തകൾ അല്ലെങ്കിൽ അത്തരത്തിലുള്ള വിവരങ്ങളുടെ ആധികാരികത നമുക്ക് പരിശോധിക്കാവുന്നതാണ്.

      വ്യാജ വാർത്തകൾ പലപ്പോഴും വൈറലാകുന്നു

      വ്യാജ വാർത്തകൾ പലപ്പോഴും വൈറലാകുന്നു

      ഒരു സന്ദേശം ഒന്നിലധികം തവണ പങ്കിടുകയും ഒന്നിലധികം ഉറവിടങ്ങളിൽ നിന്ന് നിങ്ങൾ അത് സ്വീകരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, ഒരു സന്ദേശം ഒന്നിലധികം തവണ പങ്കിടുന്നത് ശരിയായ കാര്യമല്ല എന്ന വസ്തുത പരിഗണിക്കുക.

Best Mobiles in India

English summary
Google now allows users to check for false information or fake news online. Googlebot is now more powerful than ever before and is designed to eliminate fake news by prioritizing well-defined content and factual content.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X