സ്മാര്‍ട്ട്‌ഫോണുകളിലെ ഡാറ്റാ ചിലവ് കുറയ്ക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

Written By:

സ്മാര്‍ട്ട്‌ഫോണുകള്‍ എത്തിയതില്‍ പിന്നെ ഇന്റര്‍നെറ്റ് ഉപയോഗം ക്രമാതീതമായാണ് വര്‍ദ്ധിച്ചിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണിലെ ഡാറ്റാ ഉപയോഗം കൈവിട്ട് പോകുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടോ?

മുഖഭാവങ്ങള്‍ ഇല്ലാതെ ഒപ്പിയ ആരെയും വശീകരിക്കുന്ന പോര്‍ട്ടറേറ്റുകള്‍...!

എങ്കില്‍, സ്മാര്‍ട്ട്‌ഫോണുകളിലെ ഡാറ്റാ വ്യയം എങ്ങനെ നിയന്ത്രണാധീനമാക്കാം എന്നാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്മാര്‍ട്ട്‌ഫോണുകളിലെ ഡാറ്റാ ചിലവ് കുറയ്ക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

നിങ്ങള്‍ യാത്രയിലാകുമ്പോള്‍, ഡാറ്റാ റോമിങ് അധിക ചിലവ് വരുത്താനിടയുളളതിനാല്‍ മൊബൈല്‍ ഡാറ്റാ ഒഴിവാക്കി വൈ-ഫൈ ഫൈന്‍ഡര്‍ ആപ് ഉപയോഗിച്ച് വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തുക.

സ്മാര്‍ട്ട്‌ഫോണുകളിലെ ഡാറ്റാ ചിലവ് കുറയ്ക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

നിങ്ങള്‍ മുന്തിയ ഇനം ഫോണുകളാണ് ഉപയോഗിക്കുന്നതെങ്കില്‍, ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിന് കുറഞ്ഞത് 40എംബി-യേങ്കിലും ഡാറ്റാ ചിലവ് വരുന്നതാണ്, കൂടാതെ എച്ച്ഡി വീഡിയോകള്‍ യൂട്യൂബ് പോലുളള സേവനങ്ങളില്‍ പങ്കുവയ്ക്കുന്നതിന് 200എംബി-യേങ്കിലും ഡാറ്റാ പാഴായി പോകുന്നതാണ്. അതുകൊണ്ട് ഇത്തരം ഫയലുകള്‍ വളരെ ആവശ്യമുളളവ മാത്രം അപ്‌ലോഡ് ചെയ്യുക.

സ്മാര്‍ട്ട്‌ഫോണുകളിലെ ഡാറ്റാ ചിലവ് കുറയ്ക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

സ്‌പോട്ടിഫൈ പോലുളള സേവനങ്ങള്‍ സ്ട്രീം ചെയ്യുമ്പോള്‍, 133എംബി ഡാറ്റാ ആണ് ഓരോ മണിക്കൂറിലും കത്തി തീരുന്നത്. അതുകൊണ്ട് പാട്ടുകളും, വീഡിയോകളും മൊബൈല്‍ ഡാറ്റാ ഉപയോഗിച്ച് സ്ട്രീം ചെയ്യുമ്പോള്‍ വളരെ ജാഗ്രത പാലിക്കുക.

സ്മാര്‍ട്ട്‌ഫോണുകളിലെ ഡാറ്റാ ചിലവ് കുറയ്ക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

വാട്ട്‌സ്ആപിലെ വോയിസ് കോളിന് 5 മിനിറ്റിന് 3എംബി ഡാറ്റയും, സ്‌കൈപ്പിലെ വീഡിയോ കോളിന് 5 മിനിറ്റിന് 20എംബി ഡാറ്റയും ചിലവ് വരുന്നതിനാല്‍ തല്‍ക്ഷണ മെസേജുകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതാണ് അഭികാമ്യം.

സ്മാര്‍ട്ട്‌ഫോണുകളിലെ ഡാറ്റാ ചിലവ് കുറയ്ക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

നിങ്ങളുടെ ജോലി സംബന്ധമായ പിഡിഎഫ് ഫയലുകള്‍ മുതലായവ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നതും, ആപുകളുടെ വന്‍ അപ്‌ഡേറ്റുകള്‍ പശ്ചാത്തലത്തില്‍ നടക്കുന്നതും ഡാറ്റാ ചിലവ് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുളളതിനാല്‍, ഇവ വൈ-ഫൈ നെറ്റ്‌വര്‍ക്കുകളില്‍ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

സ്മാര്‍ട്ട്‌ഫോണുകളിലെ ഡാറ്റാ ചിലവ് കുറയ്ക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

പരസ്യങ്ങളുളള ആപുകള്‍ 100 ശതമാനത്തിലധികം ഡാറ്റാ പരസ്യ വിമുക്ത ആപുകളേക്കാള്‍ ഉപയോഗിക്കുന്നതിനാല്‍ സൗജന്യ ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ശ്രദ്ധ പാലിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
These simple steps will lower your smartphone data consumption today.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot