കരണ്ട് ബില്ല് കൂടാതെ എസി ഉപയോഗിക്കാനുള്ള വഴികൾ

|

വേനൽക്കാലമാണ്. റഫ്രിജറേറ്ററുകൾ, സീലിങ് ഫാനുകൾ, എയർ കണ്ടീഷണറുകൾ, കൂളറുകൾ തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗം വർധിക്കുന്ന സമയം. ഇതൊക്കെ കൊണ്ട് വൈദ്യുതി ഉപയോഗവും കുതിച്ചുയരുന്നു. വേനൽക്കാലത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു ഉപകരണം എയർകണ്ടീഷണർ ( എസി ) ആണ്. എസി ഉപയോഗം വിവേകപൂർവം അല്ലെങ്കിൽ കരണ്ട് ബില്ല് വലിയ രീതിയിൽ കൂടുക തന്നെ ചെയ്യും. പഴയ തലമുറയുമായി താരതമ്യപ്പെടുത്തുമ്പോൾ ആധുനിക എസികൾ കൂടുതൽ ഊർജക്ഷമത ഉള്ളവയാണ്. എന്നാൽ തന്നെയും വൈദ്യുതിയുടെ ഉപയോഗം താരതമ്യേനെ കൂടുതൽ തന്നെയാണ് ഇപ്പോഴത്തെ എസികൾക്കും ഉള്ളത്.

 

എസി

ചുട്ട് പൊള്ളുന്ന ചൂടിൽ എസി ഉപയോ​ഗിക്കരുത് എന്ന് പറയാനും കഴിയില്ല. ഇത്തരം സാഹചര്യത്തിൽ എസി ഉപയോ​ഗം ബുദ്ധി പൂ‍‍ർവമായിരിക്കണം. എസി ഉപയോ​ഗിക്കുമ്പോൾ തന്നെ വൈദ്യുതി ബില്ലിൽ വലിയ വ‍‍ർധനവ് ഉണ്ടാകാതിരിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. ഇതിന് സഹായിക്കുന്ന ചില കുറുക്ക് വഴികളുണ്ട്. എസിയുടെ മികച്ച പ്രവ‍ത്തനം ഉറപ്പ് വരുത്തുമ്പോൾ തന്നെ വലിയ ബില്ല് വരാതിരിക്കാൻ ഈ വഴികൾ സഹായിക്കും. എസി ഉപയോഗിക്കുമ്പോൾ വൈദ്യുതി ബിൽ കുറയ്ക്കാൻ സഹായിക്കുന്ന മാർഗങ്ങൾ അറിയാൻ തുട‍ർന്ന് വായിക്കുക.

കാർഡ് ഇല്ലാതെ ഏത് എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം, പുതിയ സംവിധാനവുമായി ആർബിഐകാർഡ് ഇല്ലാതെ ഏത് എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം, പുതിയ സംവിധാനവുമായി ആർബിഐ

ഉപയോഗത്തിലില്ലാത്തപ്പോൾ എസി ഓഫ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക

ഉപയോഗത്തിലില്ലാത്തപ്പോൾ എസി ഓഫ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക

റിമോട്ടിലെ ബട്ടണിൽ അമർത്തിയാലുടൻ എസി തണുക്കാൻ തുടങ്ങണമെന്നാണ് നമ്മളിൽ പലരും ആഗ്രഹിക്കുന്നത്. ഇത് സാധ്യമാക്കാൻ, പലരും റിമോട്ട് കൺട്രോൾ ഉപയോഗിച്ച് മാത്രം എസി ഓഫ് ചെയ്യുന്നു. റിമോർട്ട് കൺട്രോൾ വഴി മാത്രം ഓഫ് ചെയ്യുമ്പോൾ എസി പൂർണമായും ഓഫ് ആകുന്നില്ല എന്നതാണ് യാഥാർഥ്യം. ഇത് ഐഡിൽ ലോഡ് രീതിയിൽ വൈദ്യുതി പാഴാകാൻ കാരണവും ആകുന്നു. എസി ഓൺ ചെയ്യുന്ന സമയത്ത് തൽക്ഷണം പ്രവർത്തനമാരംഭിക്കാൻ ആയി കംപ്രസൽ ഐഡിൽ സ്റ്റേറ്റിലേക്ക് മാറുന്നതാണ് ഐഡിൽ ലോഡ്.

എസി ടെമ്പറേച്ചർ ഒപ്റ്റിമൽ ലെവലിൽ സജ്ജമാക്കുക
 

എസി ടെമ്പറേച്ചർ ഒപ്റ്റിമൽ ലെവലിൽ സജ്ജമാക്കുക

ടെമ്പറേച്ചർ സെറ്റിങ്സ് ലോ ലെവലിലേക്ക് സെറ്റ് ചെയ്യുമ്പോൾ എസി കൂടുതൽ കൂളിങ് തരുമെന്നാണ് ആളുകൾ കരുതുന്നത്. എന്നാൽ ഇത് തെറ്റാണ്. ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (ബിഇഇ) പ്രകാരം, 24 ഡിഗ്രിയാണ് മനുഷ്യ ശരീരത്തിന് അനുയോജ്യമായ താപനില. ഏറ്റവും കുറഞ്ഞ ടെമ്പറേച്ചറിലേക്ക് എസി ചെറ്റ് ചെയ്യുമ്പോൾ ഉപയോഗിക്കുന്നതിനേക്കാളും വളരെ കുറച്ച് വൈദ്യുതി മാത്രം മതിയാകും ഒപ്ററിമൽ ലെവലിലേക്ക് താപനില കൊണ്ട് വരാൻ. നിങ്ങളുടെ എസി താപനില ഒപ്റ്റിമൽ ലെവലിൽ സജ്ജീകരിക്കുമ്പോൾ കൂടുതൽ വൈദ്യുതി ലാഭിക്കാൻ സാധിക്കുമെന്ന് ചുരുക്കം.

ബിഎസ്എൻഎൽ 4ജിക്കായി 6000 സൈറ്റുകൾ, ടിസിഎസിന് 550 കോടിയുടെ കരാർബിഎസ്എൻഎൽ 4ജിക്കായി 6000 സൈറ്റുകൾ, ടിസിഎസിന് 550 കോടിയുടെ കരാർ

അധിക ഉപയോഗം ഒഴിവാക്കാൻ ടൈമറുകൾ ഉപയോഗിക്കുക

അധിക ഉപയോഗം ഒഴിവാക്കാൻ ടൈമറുകൾ ഉപയോഗിക്കുക

ഇപ്പോൾ വിപണിയിൽ ലഭ്യമായ മിക്കവാറും എല്ലാ എസിയും ഉപയോക്താക്കളെ അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ടൈമറുകൾ സജ്ജീകരിക്കാൻ അനുവദിക്കുന്നു. എന്നിരുന്നാലും, അധികമാരും ഇത് ഉപയോഗിക്കുന്നില്ല എന്നതാണ് വസ്തുത. എസി ഓഫ് ചെയ്യുന്നതിന് ഒരു നിശ്ചിത സമയം ഷെഡ്യൂൾ ചെയ്യാൻ ഈ സവിശേഷത നിങ്ങളെ സഹായിക്കും. എസി ഓഫ് ചെയ്യാൻ മറക്കുമ്പോഴോ ഉറങ്ങുമ്പോഴോ അധിക ഉപയോഗം വഴി വൈദ്യുതി പാഴാകുന്നത് കുറയ്ക്കാൻ ഈ ഫീച്ചർ സഹായിക്കുന്നു.

മുറിയിൽ വായു സഞ്ചാരം ഉറപ്പ് വരുത്തുക

മുറിയിൽ വായു സഞ്ചാരം ഉറപ്പ് വരുത്തുക

എസി ഓൺ ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ മുറിയിൽ വായു സഞ്ചാരം ഉറപ്പ് വരുത്തണം. സീലിങ് ഫാൻ പ്രവർത്തിക്കുമ്പോൾ മുറിയുടെ വാതിലുകളും ജനലുകളും തുറക്കുന്നത് ചൂടിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കും. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ മുറിയിലെ താപനിലയും കുറയ്ക്കും. ഇത് കുറഞ്ഞ സമയം കൊണ്ട് തന്നെ റൂം തണുക്കാൻ സഹായിക്കുന്നു. റണ്ണിങ് ടൈം കുറയുന്നതിന് അനുസരിച്ച് വൈദ്യുതി ഉപയോഗവും കുറയുന്നു.

5000 രൂപയിൽ താഴെ വിലയുള്ള അടിപൊളി സ്മാർട്ട് സ്പീക്കറുകൾ5000 രൂപയിൽ താഴെ വിലയുള്ള അടിപൊളി സ്മാർട്ട് സ്പീക്കറുകൾ

എസി പതിവായി സർവീസ് ചെയ്യുക

എസി പതിവായി സർവീസ് ചെയ്യുക

മിക്ക നിർമ്മാതാക്കളും തങ്ങളുടെ എസിക്ക് പലപ്പോഴും സർവീസിങ് ആവശ്യമില്ലെന്ന് അവകാശപ്പെടുന്നുണ്ട്. ഇത് ഒരു പരിധിവരെ ശരിയാണ് താനും. എങ്കിൽ തന്നെയും നിങ്ങളുടെ എസി പതിവായി സർവീസ് ചെയ്യുന്നത് തന്നെയാണ് നല്ലത്. കാരണം വർഷം മുഴുവനും നാം എസികൾ ഉപയോഗിക്കാറില്ല. ഉപയോഗത്തിൽ ഇല്ലാത്തപ്പോൾ എസികൾ പൊടി പിടിക്കുകയും തകരാറിൽ ആകുകയും ചെയ്യും. നിങ്ങളുടെ എസി സർവീസ് ചെയ്ത് സൂക്ഷിക്കുന്നത് അതിന്റെ കാര്യക്ഷമത കൂടാൻ സഹായിക്കും. അങ്ങനെ ഊർജ ഉപഭോഗവും കുറയും.

തണുത്ത വായു മുറിയിൽ നിന്ന് പുറത്ത് പോകുന്നില്ലെന്ന് ഉറപ്പാക്കുക

തണുത്ത വായു മുറിയിൽ നിന്ന് പുറത്ത് പോകുന്നില്ലെന്ന് ഉറപ്പാക്കുക

എസി പ്രവർത്തിക്കുമ്പോൾ നിങ്ങളുടെ മുറി പൂർണമായും അടച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. നിങ്ങളുടെ വീട്ടിലെ എല്ലാ ജനലുകളും വാതിലുകളും അടച്ചിരിക്കണം. കൂടാതെ പാനലുകൾക്ക് താഴെയുള്ള വിടവുകളും അടയ്ക്കണം. മുറി വേഗത്തിലും കൂടുതൽ നേരം തണുപ്പിക്കാനും ഇത് സഹായിക്കും. തണുത്ത വായുവിന് പുറത്തേക്ക് പോകാൻ വഴിയുണ്ടെങ്കിൽ മുറി തണുപ്പിക്കാൻ എസിക്ക് കൂടുതൽ സമയം എടുക്കേണ്ടി വരും. ഇത് കൂടുതൽ ഊർജ ഉപഭോഗത്തിനും കാരണമാകുന്നു.

ടാറ്റയുടെ സൂപ്പർ ആപ്പ് ടാറ്റ ന്യുവിൽ രജിസ്റ്റർ ചെയ്യുന്നതെങ്ങനെ?ടാറ്റയുടെ സൂപ്പർ ആപ്പ് ടാറ്റ ന്യുവിൽ രജിസ്റ്റർ ചെയ്യുന്നതെങ്ങനെ?

എസിയ്ക്കൊപ്പം മിതമായ വേഗത്തിൽ സീലിങ് ഫാനും പ്രവർത്തിപ്പിക്കുക

എസിയ്ക്കൊപ്പം മിതമായ വേഗത്തിൽ സീലിങ് ഫാനും പ്രവർത്തിപ്പിക്കുക

എസി പ്രവർത്തിക്കുമ്പോൾ മിതമായ വേഗത്തിൽ സീലിങ് ഫാൻ ഓണാക്കുന്നത് മുറി പെട്ടെന്ന് തണുപ്പിക്കാൻ സഹായിക്കുന്നു. നിങ്ങളുടെ എസി ടെമ്പറേച്ചർ ഒപ്റ്റിമൽ ലെവലിൽ സജ്ജീകരിച്ച് കഴിഞ്ഞാൽ, തണുത്ത വായു മുറിയുടെ എല്ലാ ഭാഗത്തും എത്താൻ ഫാൻ ഓൺ ചെയ്യുന്നത് സഹായിക്കുന്നു. എസി പ്രവർത്തിക്കുമ്പോൾ ഉയർന്ന വേഗതയിൽ സീലിങ് ഫാനുകൾ ഉപയോഗിക്കുന്നത് പ്രതികൂലമാകുമെന്നത് ശ്രദ്ധിക്കേണ്ടതാണ്, കാരണം മുറി തണുപ്പിക്കാൻ ആവശ്യമായതിലും കൂടുതൽ സമയമെടുക്കും.

Best Mobiles in India

English summary
It's summer. Increasing use of appliances such as refrigerators, ceiling fans, air conditioners and coolers. With this, the power consumption is also increasing. One of the most used appliances in summer is the air conditioner (AC). AC usage is prudent or the current bill will increase significantly.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X