Data Privacy: നിങ്ങളുടെ ഡാറ്റ ഓൺലൈനിൽ സുരക്ഷിതമാക്കാനുള്ള മാർഗങ്ങൾ

|

ഇന്നത്തെ ഡിജിറ്റൽ ലോകത്ത് ഡാറ്റ സുരക്ഷിതത്വവും സ്വകാര്യതയും എല്ലാം ആപേക്ഷികമാണ്. സാധാരണക്കാരെ സംബന്ധിച്ച് പൂർണ ഡാറ്റ സുരക്ഷിതത്വം തീർത്തും അപ്രായോഗികമായ ഒരു ആശയം ആണെന്നും പറയാം. സാങ്കേതികവിദ്യയുടെയും കമ്പ്യൂട്ടിങിന്റെയും ഇരു കര കണ്ട ആളുകൾക്ക് പോലും ഡാറ്റ ബ്രീച്ചുകൾ നേരിടേണ്ടി വരുന്ന കാലത്തും കഴിയുന്നത്ര സുരക്ഷ ഉറപ്പാക്കാൻ ചില മാർഗങ്ങൾ ഉണ്ട്. കൂടുതൽ കാര്യങ്ങൾ അറിയാൻ തുടർന്ന് വായിക്കുക ( Data Privacy ).

നെറ്റ് കണക്ഷൻ

എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും സ്വകാര്യ ദൃശ്യങ്ങളും ഒക്കെ സ്മാർട്ട്ഫോണുകളിലും ലാപ്ടോപ്പിലും വീട്ടിലെ കമ്പ്യൂട്ടറിലും ഒക്കെ സൂക്ഷിക്കുന്നവരാണ് നമ്മൾ. എല്ലാ ഡിവൈസുകളിലും നെറ്റ് കണക്ഷൻ ഉണ്ടാകുമെന്ന കാര്യവും ഉറപ്പാണ്. ഒരു ചെറിയ പിഴവ് പോലും നമ്മുടെ ഡാറ്റ ഓൺലൈനിൽ ലഭ്യമാകാൻ കാരണം ആകും. ഡാറ്റ ചോർച്ച മൂലമുണ്ടാകുന്ന അപകടങ്ങളും മറ്റും വിശദീകരിക്കേണ്ട ആവശ്യമില്ലെന്ന് കരുതുന്നു.

പറപറക്കും സ്പീഡ്, ഇത് ജിയോഫൈബറിന് മാത്രമുള്ള കിടിലൻ പ്ലാനുകൾപറപറക്കും സ്പീഡ്, ഇത് ജിയോഫൈബറിന് മാത്രമുള്ള കിടിലൻ പ്ലാനുകൾ

ഡാറ്റ

എല്ലാവരും തമ്മിൽ കണക്റ്റ്ഡ് ആയിരിക്കുന്ന ഇക്കാലത്ത് പൂർണ ഡാറ്റ സുരക്ഷിതത്വം പ്രായോഗികം അല്ലെന്ന് പറഞ്ഞല്ലോ? ഡിവൈസുകളിൽ കൊണ്ട് വരാവുന്ന സെക്യൂരിറ്റി പ്രോട്ടോക്കോൾസ് ഒക്കെ ഒരുപാട് ഉണ്ട്. എന്നാൽ ഇതിനെക്കുറിച്ച് അറിഞ്ഞിട്ട് സാധാരണക്കാർക്ക് വലിയ കാര്യമില്ല. ഡാറ്റ സുരക്ഷിതത്വം ഒരു പരിധി വരെയെങ്കിലും ഉറപ്പാക്കാൻ ചെയ്യാവുന്ന ചില അടിസ്ഥാന മാർഗങ്ങൾ ചുവടെ നൽകിയിരിക്കുന്നു.

ഫോണിലെ ഡാറ്റ സുരക്ഷിതമാക്കാൻ

ഫോണിലെ ഡാറ്റ സുരക്ഷിതമാക്കാൻ

ഡാറ്റ സംരക്ഷണത്തിനായി നിങ്ങളുടെ ഫോണിൽ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് ആദ്യം നോക്കാം. മൊബൈൽ ഫോണുകൾ വാങ്ങുമ്പോൾ ആദ്യം തന്നെ ചെയ്യേണ്ട കാര്യങ്ങളിൽ ഒന്നാണ് നിങ്ങളുടെ ഐഎംഇഐ നമ്പർ എവിടെയെങ്കിലും സേവ് ചെയ്തിടുകയോ കുറിച്ച് വയ്ക്കുകയോ ചെയ്യുക എന്നത്. നിങ്ങളുടെ ഫോൺ നഷ്ടമാകുമ്പോഴോ മോഷണം പോകുകയോ ചെയ്യുമ്പോൾ ഈ 15 അക്ക നമ്പർ ഉപയോഗപ്രദമാകും.

പുതിയ ലാപ്ടോപ്പ് വാങ്ങുന്നോ? 60,000 രൂപയിൽ താഴെ വിലയുള്ള മികച്ച ലാപ്‌ടോപ്പുകൾപുതിയ ലാപ്ടോപ്പ് വാങ്ങുന്നോ? 60,000 രൂപയിൽ താഴെ വിലയുള്ള മികച്ച ലാപ്‌ടോപ്പുകൾ

ഫോൺ

ഫോൺ നഷ്ടമായതായി കാട്ടി പൊലീസിൽ പരാതിപ്പടാൻ ഐഎംഇഐ നമ്പർ ഉപയോഗിക്കാം. ഡിവൈസിൽ എപ്പോഴും ഓട്ടോ ലോക്ക് ഫീച്ചർ ഉപയോഗിക്കുക. ഡിവൈസ് ഓട്ടോമാറ്റിക്കായി ലോക്ക് ആയതിനാൽ മറ്റാർക്കും പെട്ടെന്ന് ആക്സസ് ലഭിക്കില്ല. അല്ലെങ്കിൽ യൂസേഴ്സിന് പാസ്‌കോഡ് / സുരക്ഷ പാറ്റേൺ ഉപയോഗിച്ച് കീപാഡ് ലോക്ക് എനേബിൾ ചെയ്യാൻ കഴിയും.

പിൻ നമ്പർ

പിൻ നമ്പർ ഉപയോഗിച്ച് സിം കാർഡ് ലോക്ക് ചെയ്യുക. അങ്ങനെ ഡിവൈസ് മോഷ്ടിക്കപ്പെട്ടാൽ കൂടി സിം കാർഡ് ദുരുപയോഗം ചെയ്യപ്പെടില്ല എന്ന കാര്യം ഉറപ്പിക്കാം. മെമ്മറി കാർഡിലെ വിവരങ്ങൾ പ്രൊട്ടക്റ്റ് ചെയ്യാൻ എപ്പോഴും പാസ്വേഡുകൾ ഉപയോഗിക്കുക. മൊബൈൽ ഫോണുകൾ വെറുതെ എവിടെയെങ്കിലും ഇട്ടിട്ട് പോകരുത്. ഡിവൈസുകൾ എപ്പോൾ, എവിടെ, ഏത് അവസ്ഥയിൽ ഇരിക്കുന്നു എന്ന കാര്യം നിങ്ങൾ അറിഞ്ഞിരിക്കണം.

അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി വൺപ്ലസ് നോർഡ് 2ടി 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തിഅതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി വൺപ്ലസ് നോർഡ് 2ടി 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി

ക്യാമറ

അത് പോലെ തന്നെ ഉപയോഗത്തിൽ ഇല്ലാത്തപ്പോൾ ഡിവൈസിലെ ക്യാമറ, ഓഡിയോ, വീഡിയോ പ്ലെയറുകൾ എന്നിവ ഓഫ് ചെയ്തിടണം. നിങ്ങൾ അറിയാതെ തന്നെ ഇവയൊക്കെ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഡിവൈസ് ഹാക്ക് ചെയ്യപ്പെട്ടതായി സംശയിക്കണം. ഉപയോഗത്തിൽ ഇല്ലാത്തപ്പോൾ ഡിവൈസിലെ മറ്റ് കണക്ഷനുകളും ( ബ്ലൂടൂത്ത്, ഇൻഫ്രാറെഡ്, വൈഫൈ ) ഓഫ് ചെയ്തിടണം. പതിവായി ഡാറ്റ ബാക്കപ്പ് ചെയ്യാനും ശ്രദ്ധിക്കുക.

ഫൈൻഡ് മൈ ഡിവൈസ്

ഇപ്പോൾ മിക്കവാറും ഫോണുകളിലും ലഭ്യമായ ഫൈൻഡ് മൈ ഡിവൈസ് ഫീച്ചറും അനുബന്ധ സൌകര്യങ്ങളും ഉപയോഗിച്ച് നിങ്ങളുടെ നഷ്ടമായ ഫോൺ വളരെ എളുപ്പം കണ്ട് പിടിക്കാൻ കഴിയും. ഡാറ്റ വൈപ്പിങ്, ഫോൺ ലൊക്കേറ്റർ, ഡിവൈസ് ലോക്കിങ്, റിമോട്ട് ആയി ആക്സസ് ചെയ്യൽ, റിങ്ങ് ചെയ്യിപ്പിക്കൽ തുടങ്ങിയ ഫീച്ചറുകളുമായാണ് ഈ സൌകര്യം വരുന്നത്.

50,000 എംഎഎച്ച് കപ്പാസിറ്റി; ഇവൻ പവർ ബാങ്കുകളിലെ ഭീമൻ50,000 എംഎഎച്ച് കപ്പാസിറ്റി; ഇവൻ പവർ ബാങ്കുകളിലെ ഭീമൻ

എല്ലാ കുക്കികളും സ്വീകരിക്കണോ വേണ്ടയോ?

എല്ലാ കുക്കികളും സ്വീകരിക്കണോ വേണ്ടയോ?

നമ്മൾ സന്ദർശിക്കുന്ന വെബ്സൈറ്റുകൾ ഡിവൈസിലെ ബ്രൌസറിലേക്ക് അയക്കുകയോ നിക്ഷേപിക്കുകയോ ചെയ്യുന്ന ചെറിയ ഡാറ്റ ബ്ലോക്കുകളെയാണ് കുക്കികൾ എന്ന് പറയുന്നത്. നമ്മൾ പിന്നീട് എപ്പോഴെങ്കിലും ആ വെബ്സൈറ്റ് സന്ദർശിച്ചാൽ അക്കാര്യം മനസിലാക്കാനും നമ്മുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള സൌകര്യങ്ങൾ പ്രൊവൈഡ് ചെയ്യാനും കുക്കീസ് ഉപയോഗിക്കുന്നു.

വെബ്സൈറ്റുകൾ

വെബ്സൈറ്റുകൾ നമ്മുടെ വെബ് സർഫിങ് ട്രാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ഡാറ്റ ബ്ലോക്കുകളാണ് കുക്കികൾ എന്ന് മനസിലായല്ലോ. അതിനാൽ തന്നെ എല്ലാത്തരം വെബ്സൈറ്റുകളിൽ നിന്നും കുക്കികൾ സ്വീകരിക്കരുത്. കുക്കികളുടെ സഹായത്തോടെ നിങ്ങളുടെ വെബ്സൈറ്റിലെ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ആ വെബ്സൈറ്റിലേക്ക് പോകുന്നു. ഈ ഡാറ്റ ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ട്.

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ സ്മാർട്ട്ഫോൺ ഏറെക്കാലം ഉപയോഗിക്കാംഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ സ്മാർട്ട്ഫോൺ ഏറെക്കാലം ഉപയോഗിക്കാം

കുക്കികൾ

ഗൂഗിളിൽ എങ്ങാനും കേറി ഒരു മേശയ്ക്കായി സെർച്ച് ചെയ്തെന്ന് കരുതുക. പിന്നെ വീണ്ടും ഗൂഗിളിൽ എത്തുമ്പോൾ മേശകളുടെയും ഫർണീച്ചറുകളുടെയും ആ തരത്തിൽ ഉള്ള വെബ്സൈറ്റുകളുടെയും പരസ്യങ്ങൾ വന്ന് നിറഞ്ഞിരിക്കും. ഗൂഗിളിൽ മാത്രമല്ല എല്ലാ വെബ്സൈറ്റുകളുടെയും അവസ്ഥയും ഇത് തന്നെ. ഇത് ഒഴിവാക്കാൻ ഉള്ള ഏക മാർഗം കുക്കികൾ അക്സപറ്റ് ചെയ്യാതിരിക്കുക എന്നതാണ്. ഇനി തീരെ പറ്റാത്ത സാഹചര്യമാണെങ്കിൽ വിശ്വസനീയമായ വെബ്സൈറ്റുകളിൽ നിന്നുള്ള കുക്കികൾ മാത്രം സ്വീകരിക്കുക.

സ്പാം മെസേജുകളും കോളുകളും ബ്ലോക്ക് ചെയ്യാൻ

സ്പാം മെസേജുകളും കോളുകളും ബ്ലോക്ക് ചെയ്യാൻ

സ്പാം കോളുകളും മെസേജുകളും ബ്ലോക്ക് ചെയ്യാൻ രണ്ട് വഴികൾ ഉണ്ട്. നിങ്ങളുടെ ഫോണിലെ മെസേജിങ് ആപ്പിൽ പോയി start എന്ന് ടെപ്പ് ചെയ്ത് 1909 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കുക. അല്ലെങ്കിൽ ഫോണിൽ നിന്നും 1909 എന്ന നമ്പറിലേക്ക് വിളിക്കുക. ലഭിക്കുന്ന നിർദേശങ്ങൾ പാലിച്ച് " ഡു നോട്ട് ഡിസ്റ്റർബ് " ഡിഎൻഡി സേവനം ആക്റ്റിവേറ്റ് ചെയ്യുക.

36,000 അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിലും വൈഫൈ വഴി ഇന്റർനെറ്റ് കിട്ടുമോ?36,000 അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിലും വൈഫൈ വഴി ഇന്റർനെറ്റ് കിട്ടുമോ?

ട്രൂകോളർ

ഇത്രയും ചെയ്താൽ തന്നെ നിങ്ങളുടെ ഡിവൈസിലേക്ക് വരുന്ന സ്മാം കോളുകളുടെയും എസ്എംഎസുകളുടെയും എണ്ണം വളരെയധികം കുറയും. ട്രൂകോളർ പോലെയുള്ള ആപ്പുകളുടെ സഹായത്തോടെയും സ്പാം കോളുകളും എസ്എംഎസുകളും ബ്ലോക്ക് ചെയ്യാൻ സാധിക്കും. പൂർണമായും മാൽവെയർ ഫ്രീ ആണ് ഈ രീതിയെന്നും അവകാശപ്പെടുന്നു.

പെർമിഷൻ നൽകിയില്ലെങ്കിൽ ആക്സസ് കിട്ടില്ല

പെർമിഷൻ നൽകിയില്ലെങ്കിൽ ആക്സസ് കിട്ടില്ല

പല ആപ്പുകളും ഡിവൈസിലെ ഫോട്ടോകളിലേക്കും സന്ദേശങ്ങളിലേക്കും ആക്‌സസ് ആവശ്യപ്പെടാറുണ്ട്. നൽകിയില്ലെങ്കിൽ, ഞങ്ങൾക്ക് ആപ്പിലേക്ക് പൂർണ്ണ ആക്‌സസ് ലഭിക്കില്ല. ഇത്തരം സാഹചര്യങ്ങളിൽ ആക്സസ് നൽകണമോ വേണ്ടയോ എന്നതിൽ തീരുമാനം നമ്മുടേത് മാത്രമാണ്. നിങ്ങൾ കൂടുതൽ ആക്സസ് നൽകുന്നത് അനുസരിച്ച് സ്വകാര്യ ഡാറ്റ കൂടുതൽ അപകടത്തിൽ ആകും. അതിൽ പ്രത്യേകിച്ച് പരാതിപ്പെടാൻ വഴികൾ ഇല്ല.

യുപിഐ ആപ്പുകൾ ഏതുമായിക്കൊള്ളട്ടെ; സുരക്ഷിതമായ ബാങ്കിങിന് അറിയേണ്ടതെല്ലാംയുപിഐ ആപ്പുകൾ ഏതുമായിക്കൊള്ളട്ടെ; സുരക്ഷിതമായ ബാങ്കിങിന് അറിയേണ്ടതെല്ലാം

Best Mobiles in India

English summary
Data security and privacy are all relative in today's digital world. It can also be said that complete data security is an impractical concept for ordinary people. Even people who have seen both sides of technology and computing have some ways to ensure as much security as possible in the face of data breaches.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X