ഫോൺ വിൽക്കാൻ പോകുകയാണോ? അതിന് മുമ്പ് ഈ 4 കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക!

By Shafik
|

പുതിയ ഫോണുകൾ ദിനംപ്രതി ഇറങ്ങിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ മിക്ക ആളുകളും തങ്ങളുടെ ഫോണുകൾ പരമാവധി ഒരു വർഷമോ രണ്ടു വർഷമോ ഒക്കെ ഉപയോഗിക്കുന്നവരാണ്. അതിനുള്ളിൽ തന്നെ ആ ഫോൺ വിറ്റ് പുതിയ ഫോൺ മാറ്റിവാങ്ങുന്നു. എന്നാൽ ഇവിടെ വേണ്ടത്ര ശ്രദ്ധയില്ലാതെ നിങ്ങളുടെ ഫോൺ കൊടുക്കുന്ന സമയത്ത് നിങ്ങളുടെ വിലയേറിയ പല സ്വകാര്യവിവരങ്ങളും മറ്റുള്ളവരിലേക്ക് എത്തും എന്നത് അല്പം പ്രശ്നം നിറഞ്ഞ ഒരു കാര്യമാണ്. അതിനാൽ ഒരു ഫോൺ കൊടുക്കും മുമ്പ് എന്തെല്ലാം ശ്രദ്ധിക്കണം എന്ന് പറയുകയാണ് ഇന്നിവിടെ.

ഡാറ്റ പൂർണ്ണമായും നീക്കം ചെയ്യുന്നത് എങ്ങനെ?

ഡാറ്റ പൂർണ്ണമായും നീക്കം ചെയ്യുന്നത് എങ്ങനെ?

ഫോൺ മെമ്മറിയിൽ ഉള്ള ഫയലുകൾ മെമ്മറി കാർഡിലേക്ക് മാറ്റി അവിടെയുള്ളത് ഡിലീറ്റ് ചെയ്‌താൽ എല്ലാം ആയി എന്ന് കരുതുന്നവർ ഇന്നുമുണ്ട്. ഇത്തരം മണ്ടത്തരങ്ങളാണ് പിന്നീട് നമ്മുടെ പ്രിയപ്പെട്ടവരുടെ പല ഫോട്ടോസും വിഡിയോസും ഇന്റർനെറ്റിൽ പടർന്നു ജീവിതം വരെ അവസാനിപ്പിക്കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിക്കുക. അത്കൊണ്ട് ഏതൊക്കെ വിധത്തിൽ എന്തെല്ലാം ചെയ്യണം എന്ന് നോക്കാം.

ആവശ്യമുള്ളവ ബാക്കപ്പ് ചെയ്യുക

ആവശ്യമുള്ളവ ബാക്കപ്പ് ചെയ്യുക

ഫോൺ മെമ്മറിയിൽ ഉള്ള ആവശ്യമുള്ള ഫയലുകൾ മെമ്മറി കാർഡിലേക്കോ നിങ്ങളുടെ കംപ്യൂട്ടറിലേക്കോ മാറ്റുക. കോപ്പി ചെയ്ത ശേഷം ഫോൺ മെമ്മറിയിലുള്ളത് ഡിലീറ്റ് ചെയ്യുന്നതിന് പകരം കട്ട് ചെയ്ത് മാറ്റുക. കാരണം ഒരു മെമ്മറി സ്റ്റോറേജിലെ ഫയൽ ഡിലീറ്റ് ചെയ്താലും റിക്കവർ ചെയ്തെടുക്കാൻ എളുപ്പമാണ്. എന്നാൽ കട്ട് ചെയ്ത ഫയൽ തിരിച്ചെടുക്കാൻ അത്ര പെട്ടെന്ന് സാധിക്കില്ല. (ഫലത്തിൽ ഒരു വിധം ഫോർമാറ്റ് ആയത് വരെ റിക്കവർ ചെയ്തെടുക്കാനുള്ള സൗകര്യം ഇന്ന് ലഭ്യമാണെങ്കിലും)

ഫാക്ടറി റീസെറ്റ് ചെയ്യൽ

ഫാക്ടറി റീസെറ്റ് ചെയ്യൽ

ആൻഡ്രോയിഡ് ഫോൺ ഫോർമാറ്റ് ചെയ്യാൻ വളരെ എളുപ്പമാണ്. സെറ്റിങ്സിൽ ഫാക്ടറി ഡാറ്റ റീസെറ്റ് ഓപ്ഷൻ ആണ് ഉപയോഗിക്കേണ്ടത്. ഫോൺ മെമ്മറിയിൽ ഉള്ള ഫയലുകളെല്ലാം തന്നെ മാറ്റി എന്നുറപ്പു വരുത്തിയാൽ അതും കൂടെ ചേർത്ത് വേണം ഫോർമാറ്റ്/ ഫാക്ടറി റീസെറ്റ് ചെയേണ്ടത്. ഇത് കൂടാതെ ഫോണിന്റെ റിക്കവറി ഓപ്ഷൻസ് വഴിയും ഇത് ചെയ്യാവുന്നതാണ്.

ഈ കാര്യങ്ങൾ കൂടെ മുൻകൂട്ടി ചെയ്തുവെക്കുക

ഈ കാര്യങ്ങൾ കൂടെ മുൻകൂട്ടി ചെയ്തുവെക്കുക

വാട്സാപ്പ് ഗൂഗിൾ ഡ്രൈവിലേക്ക് ബാക്കപ്പ് ചെയ്യുക. പുതിയ ഫോണിൽ ഈ ബാക്കപ്പ് റീസ്റ്റോർ കൊടുത്ത് കൊണ്ട് തന്നെ വാട്സാപ്പ് ഉപയോഗിച്ച് തുടങ്ങാം.

ഫോണിൽ സേവ് ചെയ്ത നമ്പറുകൾ ഗൂഗിൾ കോൺടാക്ട്സിലേക്ക് സേവ് ചെയ്യുക. ഇതൊരു ശീലമാക്കിയാൽ നിങ്ങളുടെ കോൺടാക്ട്സ് ഏത് ഉപകരണത്തിൽ നിന്നും നിങ്ങൾക്ക് എടുക്കാൻ പറ്റും.

മെമ്മറി കാർഡിൽ ഇനി കോപ്പി ചെയ്തു വെക്കാൻ സ്ഥലമില്ല എങ്കിൽ ഗൂഗിൾ ഡ്രൈവ് പോലെയുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് അതിലേക്ക് സേവ് ചെയ്തു വെക്കാം. പിന്നീട് നിങ്ങൾക്ക് അത് എപ്പോൾ വേണമെങ്കിലും എടുക്കാൻ സാധിക്കും.

നിങ്ങളുടെ കയ്യിൽ ഉള്ളത് ഒറിജിനൽ ഐഫോൺ തന്നെയാണോ? എങ്ങനെ വ്യാജനെ തിരിച്ചറിയാം?നിങ്ങളുടെ കയ്യിൽ ഉള്ളത് ഒറിജിനൽ ഐഫോൺ തന്നെയാണോ? എങ്ങനെ വ്യാജനെ തിരിച്ചറിയാം?

Best Mobiles in India

English summary
Things to Check Before Selling Your Android Phone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X