നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ റൂട്ട് ചെയ്യുന്നത് അപകടകരമാകുന്നത് എങ്ങനെ...!

Written By:

സാധാരണയായി നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ റൂട്ട് ചെയ്യാം എന്ന് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് കൂടുതല്‍ ഉപയോക്തൃ ശക്തി ലഭിക്കുമെന്ന് തോന്നാം. സിപിയു ക്ലോക്ക് സ്പീഡ് നിയന്ത്രിക്കാന്‍ സാധിക്കുക, റാം വികസിപ്പിക്കാന്‍ സാധിക്കുക, എസ്ഡി കാര്‍ഡ് ഓപ്ഷനിലേക്ക് നീങ്ങാന്‍ പ്രാപ്തമാകുക എന്നിവ അതില്‍ ചിലതാണ്.

ഇതുകൊണ്ട് തന്നെ നിങ്ങളുടെ ഡിവൈസ് റൂട്ട് ചെയ്യാന്‍ എത്രയും വേഗം നിങ്ങള്‍ തയ്യാറെടുത്തേക്കാം. എന്നാല്‍ റൂട്ട് ചെയ്യുന്നത് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനെ ഗൗരവതരമായ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. അവയേതൊക്കെയാണെന്ന് അടയാളപ്പെടുത്താനുളള ശ്രമമാണ് ഇവിടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അസ്ഥിരമായ കോണ്‍ഫിഗറേഷനുകള്‍ കാരണം നിങ്ങളുടെ ഫോണ്‍ ഒരു ഡസ്റ്റ് ബാഗ് ആയി മാറാം.

ഇച്ഛാനുസൃതമായ റോം, നിങ്ങളുടെ ഫോണിന്റെ ശരിക്കുമുളള റോമിനേക്കാള്‍ കൂടുതല്‍ അസ്ഥിരമാകാന്‍ സാധ്യതയുണ്ട്.

റൂട്ട് ചെയ്താല്‍ നിങ്ങളുടെ ഫോണിന്റെ വാറന്റി നഷ്ടപ്പെടുന്നതാണ്.

നിങ്ങളുടെ ഡിവൈസിന് ഗൗരവതരമായ ബഗുകള്‍ ഉണ്ടായേക്കാം.

റൂട്ട് ചെയ്ത ഡിവൈസിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ക്ക് മങ്ങലേല്‍ക്കുന്നതാണ്.

ആഡ്‌വയറുകളും, സ്‌പൈവയറുകളും നിങ്ങളുടെ ഫോണിനെ ബാധിക്കാം.

നിങ്ങള്‍ ആന്‍ഡ്രോയിഡിന്റെ സത്യസന്ധനായ ഉപയോക്താവായി പരിഗണിക്കപ്പെടില്ല.

ചില ഇച്ഛാനുസൃത റോമുകള്‍ കമ്പനികളുടെ ലാഭത്തിനായി ഇറക്കുന്നവയാണ്.

നിങ്ങളുടെ ഫോണ്‍ പ്രവര്‍ത്തിക്കുന്ന ശരിയായ ഭാഷ മാറിയേക്കാം.

റൂട്ട് ചെയ്യുമ്പോള്‍ അതിന്റെ ട്യൂട്ടോറിയലില്‍ സാധാരണ പറയാറുളളത് 'നിങ്ങളുടെ ഡിവൈസിന് എന്തെങ്കിലും സംഭവിച്ചാല്‍ ഞങ്ങള്‍ ഉത്തരവാദികളല്ല' എന്നാണ്. എന്നിട്ടും നമ്മള്‍ റൂട്ട് ചെയ്ത് അപകടം ക്ഷണിച്ച് വരുത്തുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Things to Know before Rooting your Android Phone.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot