ആർക്കും സംഭവിക്കാവുന്ന അ‌ബദ്ധം: യുപിഐ വഴി പണം ​കൈമാറുമ്പോൾ തെറ്റുപറ്റിയാൽ തുക തിരിച്ചുകിട്ടാൻ ചെയ്യേണ്ടത്...

|

നമ്മുടെ രാജ്യത്തെ പണമിടപാടു രീതികളെ ആകെ മാറ്റിമറിച്ച ഡിജിറ്റൽ പേയ്മെന്റ് സംവിധാനമാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അ‌ഥവാ യുപിഐ( UPI ). സ്മാർട്ട്ഫോണും - ബാങ്ക് അ‌ക്കൗണ്ടിൽ പണവും - ആയി സഞ്ചരിക്കുന്ന ആർക്കും കൈയിൽ പണം കൊണ്ടുനടക്കാതെ തന്നെ അ‌ത്യാവശ്യം പണ ഇടപാടുകൾ നടത്താൻ യുപിഐ സംവിധാനം ഏറെ സഹായകമായി. അ‌തോടെ രാജ്യത്തിന്റെ വിപണനരീതി തന്നെ സ്മാർട്ട് ആയി. സാധനങ്ങൾ വാങ്ങാൻ മാത്രമല്ല, പണം മറ്റൊരാൾക്ക് അ‌യച്ചു നൽകാനും യുപിഐ ഇടപാടുകൾ ഏറെ സഹായകരമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

 

യുപിഐ ഇടപാടുകൾ

ഇന്ന് ഗൂഗിൾ പേ, ഫോൺപേ, പേടിഎം, ആമസോൺ പേ തുടങ്ങിയവ ഉപയോഗിച്ച് യുപിഐ ഇടപാടുകൾ നടത്തുന്നവർ രാജ്യത്ത് ലക്ഷക്കണക്കിന് പേരുണ്ട്. ഏറെ എളുപ്പത്തിൽ പണ ​കൈമാറ്റം നടത്താം എന്നതാണ് യുപിഐ ഇടപാടുകളെ ജനകീയമാക്കുന്നത്. എന്നാൽ ചില അ‌വസരങ്ങളിൽ യുപിഐ ഇടപാടുകൾ അ‌ല്ലറ ചില്ലറ പ്രശ്നങ്ങളിലേക്കും ഉപയോക്താക്കളെ കൊണ്ട് എത്തിക്കാറുണ്ട്.

ഇഷ്ടപ്പെട്ടത് വാങ്ങാൻ ഇനി സംശയിച്ച് നിൽക്കേണ്ട; യുപിഐ പേയ്മെന്റുകൾക്ക് ഇനി ക്രെഡിറ്റ് കാർഡുകളും ഉപയോഗിക്കാംഇഷ്ടപ്പെട്ടത് വാങ്ങാൻ ഇനി സംശയിച്ച് നിൽക്കേണ്ട; യുപിഐ പേയ്മെന്റുകൾക്ക് ഇനി ക്രെഡിറ്റ് കാർഡുകളും ഉപയോഗിക്കാം

 പ്രധാന വെല്ലുവിളി

ചില ഘട്ടങ്ങളിൽ അ‌യച്ച പണം ഉദ്ദേശിച്ച ആൾക്ക് ലഭിക്കാതിരിക്കുക എന്നതാണ് യുപിഐ ഇടപാടുകളിൽ ആളുകൾ നേരിടുന്ന പ്രധാന വെല്ലുവിളി. പണം അ‌യയ്ക്കുന്നതിനിടെ ഫോൺ നമ്പരിലോ അ‌ക്കൗണ്ട് നമ്പരിലോ നാം വരുത്തുന്ന ചെറിയൊരു തെറ്റാണ് പണം വഴിമാറിപ്പോകാൻ ഇടയാക്കുന്നത്. ഗൂഗിൾ പേ, ഫോൺപേ, പേടിഎം, ആമസോൺ പേ തുടങ്ങിയ മൂന്നാം കക്ഷി ആപ്പുകൾ ഉപയോഗിച്ച് യുപിഐ ഇടപാട് നടത്തുമ്പോൾ ഇത്തരം അ‌ബദ്ധങ്ങൾ സംഭവിക്കുന്നവരുടെ എണ്ണം ഇപ്പോൾ കൂടിവരുന്നുണ്ട്.

മനോവിഷമം
 

ചെറുതോ വലുതോ ആകട്ടെ തുക നഷ്ടപ്പെടുന്നത് പലരിലും ഏറെ മനോവിഷമം ഉണ്ടാക്കാറുണ്ട്. അ‌ബദ്ധത്തിൽ നഷ്ടമായ പണം തിരികെ ലഭിക്കാൻ ബാങ്കുകളെ സമീപിച്ചാലും മറ്റു മാർഗങ്ങൾ ഉപയോഗിച്ചാണ് ഇടപാട് നടത്തിയത് എന്നതിനാൽ ബാങ്കുകാർ ഇത്തരം പരാതിക്കാരെ ഒഴിവാക്കി വിടുകയാണ് ചെയ്യുക. എന്നാൽ അ‌ബദ്ധത്തിൽ നഷ്ടമായ പണം തിരിച്ചുപിടിക്കാനുള്ള മാർഗങ്ങൾ ഉണ്ട് എന്നതാണ് വാസ്തവം. അ‌തിനായി എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് നോക്കാം.

UFO | പറക്കും തളികയും ചാര നിറമുള്ള വിചിത്ര ജീവികളും; ലോകത്തെയമ്പരപ്പിച്ച ന്യൂ ഹാംഷെയർ ദമ്പതികളുടെ കഥUFO | പറക്കും തളികയും ചാര നിറമുള്ള വിചിത്ര ജീവികളും; ലോകത്തെയമ്പരപ്പിച്ച ന്യൂ ഹാംഷെയർ ദമ്പതികളുടെ കഥ

സേവന ദാതാവുമായി ബന്ധപ്പെടുക

സേവന ദാതാവുമായി ബന്ധപ്പെടുക

ആർബിഐ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പണം നഷ്ടമായാൽ ഉപയോക്താവ് ആദ്യം പേയ്‌മെന്റ് സേവന ദാതാവിന്റെ പക്കൽ പ്രശ്നം റിപ്പോർട്ട് ചെയ്യണം. ഗൂഗിൾ പേ, ​ഫോൺപേ, പേടിഎം, തുടങ്ങി ഏതു മാർഗം ഉപയോഗിച്ചാണോ നിങ്ങൾ പണം കൈമാറിയത് ആ സംവിധാനത്തിന്റെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ട് പരാതി അവരെ അ‌റിയിക്കുകയും റീഫണ്ട് ആവശ്യപ്പെടുകയും ചെയ്യുക. ഉപഭോക്താക്കൾക്ക് പിന്തുണ നൽകാൻ ഇത്തരം സേവന ദാതാക്കൾക്ക് അവരുടേതായ സംവിധാനമുണ്ട്.

എൻപിസി​ഐ പോർട്ടലിൽ പരാതി നൽകുക

എൻപിസി​ഐ പോർട്ടലിൽ പരാതി നൽകുക

യുപിഐ ആപ്പുകളുടെ പക്കൽനിന്ന് സഹായം ലഭ്യമായില്ലെങ്കിൽ, നിങ്ങൾക്ക് എൻപിസിഐ പോർട്ടലിൽ പരാതി നൽകാം. അ‌തിനുള്ള നടപടികൾ.


ഠ ആദ്യം npci.org.in- എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഠ തുടർന്ന് ' What we do ' എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
ഠ അ‌തിനു ശേഷം യുപിഐയിൽ ക്ലിക്ക് ചെയ്യുക
ഠ തുടർന്ന് തർക്ക പരിഹാര സംവിധാനം ഏതാണെന്ന് തിരഞ്ഞെടുക്കുക

ആകാശത്തുനിന്ന് കൃഷിയിടത്തിലേക്ക് കൂറ്റൻ പെട്ടി വന്നിറങ്ങി; ഭയന്നുവിറച്ച് ദക്ഷിണേന്ത്യൻ ഗ്രാമം! ആ വസ്തു...ആകാശത്തുനിന്ന് കൃഷിയിടത്തിലേക്ക് കൂറ്റൻ പെട്ടി വന്നിറങ്ങി; ഭയന്നുവിറച്ച് ദക്ഷിണേന്ത്യൻ ഗ്രാമം! ആ വസ്തു...

എല്ലാ ഇടപാട് വിശദാംശങ്ങളും നൽകുക

ഠ പരാതി വിഭാഗത്തിൽ, യുപിഐ ഇടപാട് ഐഡി, വെർച്വൽ പേയ്‌മെന്റ് വിലാസം, കൈമാറ്റം ചെയ്ത തുക, ഇടപാട് തീയതി, ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടെ നിങ്ങളുടെ എല്ലാ ഇടപാട് വിശദാംശങ്ങളും നൽകുക.
ഠ സംഭവത്തിന് കാരണമായി 'മറ്റൊരു അക്കൗണ്ടിലേക്ക് തെറ്റായി ട്രാൻസ്ഫർ ചെയ്‌തു'('Incorrectly transferred to another account') എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
ഠ പരാതി സബ്മിറ്റ് ചെയ്യുക.

ഓംബുഡ്‌സ്മാന് പരാതി നൽകുക

ഓംബുഡ്‌സ്മാന് പരാതി നൽകുക

ഈ നടപടി പൂർത്തിയാക്കിയാൽ നിങ്ങളുടെ പരാതി ഗൂഗിൾപേ, ഫോൺപേ, പേടിഎം പോലുള്ള സേവനദാതാക്കൾക്കു കൈമാറും. ഇവിടെയുള്ള നടപടികളിൽ പരാതി പരിഹരിക്കപ്പെടുന്നില്ലെങ്കിൽ പരാതിക്കാരന്റെ ബാങ്കിന്റെയും പണമെത്തിയ ബാങ്കിന്റെയും പക്കലേക്ക് പരാതി എത്തുന്നതാണ് അ‌ടുത്ത ഘട്ടം. ഇവിടെയും എൻപിസിഐയുടെ സജീവ ഇടപെടൽ ഉണ്ടാകും. മേൽപ്പറഞ്ഞ എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടും പരാതി പരിഹരിക്കപ്പെട്ടില്ലെങ്കിൽ, 30 ദിവസത്തിന് ശേഷം നിങ്ങൾക്ക് ബാങ്കിങ് / അല്ലെങ്കിൽ ഡിജിറ്റൽ പരാതികൾക്കായുള്ള ഓംബുഡ്‌സ്മാനെ സമീപിക്കാം.

എന്താ ഒന്ന് ഉഷാറായാലോ? പാട്ടിനൊപ്പം ഇനി ശുദ്ധവായുവും; കാലത്തിനൊത്ത മാറ്റവുമായി പുത്തൻ ഹെഡ്ഫോൺ എത്തുന്നുഎന്താ ഒന്ന് ഉഷാറായാലോ? പാട്ടിനൊപ്പം ഇനി ശുദ്ധവായുവും; കാലത്തിനൊത്ത മാറ്റവുമായി പുത്തൻ ഹെഡ്ഫോൺ എത്തുന്നു

ആർബിഐ

ആർബിഐ മാർഗനിർദേശ പ്രകാരം, ഒരു സാധാരണ പേപ്പറിൽ പരാതി എഴുതി ബന്ധപ്പെട്ട ഓംബുഡ്‌സ്മാന്റെ ഓഫീസിലേക്ക് പോസ്റ്റ്/ഫാക്‌സ്/ഹാൻഡ് ഡെലിവറി വഴി പരാതി ഫയൽ ചെയ്യാം. ഡിജിറ്റൽ ഇടപാടുകൾക്കായുള്ള ഓംബുഡ്‌സ്മാന് ഇ- മെയിൽ വഴിയും പരാതി അയയ്ക്കാം. നിങ്ങൾ പരാതി നൽകിയ സേവന ദാതാവിന്റെ ബ്രാഞ്ചിലേക്കോ ഓഫീസിലേക്കോ പരാതി അയയ്ക്കണം. ആർബിഐയുടെ വെബ്‌സൈറ്റിൽ നിങ്ങൾക്ക് സ്കീമിനൊപ്പം ഒരു പരാതി ഫോമും കണ്ടെത്താനാകും, എന്നിരുന്നാലും, ഈ ഫോർമാറ്റ് ഉപയോഗിക്കേണ്ടത് നിർബന്ധമല്ല.

Best Mobiles in India

English summary
Today, there are many people doing UPI transactions using Google Pay, PhonePay, Paytm, Amazon Pay, etc. Easy money transfers are what make UPI transactions popular. But on some occasions, due to a mistake, the money sent through UPI is not received by the intended recipient, and people find it difficult. But if you lose money like this, there is a way to get it back.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X