നിങ്ങളുടെ ഐഫോണ്‍ വില്‍ക്കുന്നതിനു മുന്‍പ് ചെയ്യേണ്ട കാര്യങ്ങള്‍!

Written By:

സ്മാര്‍ട്ട്‌ഫോണ്‍ പഴയതാകാന്‍ സമയം എടുക്കുന്നില്ല. അതായത് ഓരോ ദിവസവും പുതിയ പുതിയ സവിശേശതയുമായി പല ഫോണുകളും വിപണിയില്‍ എത്തുകയാണ്.

നിങ്ങളുടെ ഐഫോണ്‍ വില്‍ക്കുന്നതിനു മുന്‍പ് ചെയ്യേണ്ട കാര്യങ്ങള്‍!

ഇപ്പോള്‍ ഇറങ്ങിയ ഐഫോണിന് പല പ്രത്യേകതകളാണുളളത്. നിങ്ങളുടെ പഴയ ഐഫോണ്‍ കൊടുത്ത് പുതിയ ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ അത് നല്ലൊരു കാര്യമാണ്.

പഴയ ഐഫോണ്‍ വില്‍ക്കുന്നതിനു മുന്‍പ് ഈ കാര്യങ്ങള്‍ നിങ്ങളുടെ ഫോണില്‍ ചെയ്തിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

1. ഐഫോണ്‍ ബാക്കപ്പ് ചെയ്യുക.

2. ക്യാമറ റോളില്‍ നിന്നും ഫോട്ടോകള്‍ നീക്കം ചെയ്യുക.

അതിനായി ഡിവൈസ് കമ്പ്യൂട്ടറില്‍ ബന്ധിപ്പിച്ച് ഇമേജ് ക്യാപ്ച്ചര്‍ അല്ലെങ്കില്‍ ഐഫോട്ടോ തുറക്കുക. എല്ലാ ഫോട്ടോകളും തിരഞ്ഞെടുക്കുക അതിനു ശേഷം ഇംപോര്‍ട്ട് ഓള്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക. ഐഫോട്ടോയില്‍ ഇംപോര്‍ട്ട് ചെയ്തതിനു ശേഷം 'Delete photos from your iphone' എന്നത് തിരഞ്ഞെടുക്കുക.

ഇമേജ് ക്യാപ്ച്ചറില്‍ 'Delete items after downloading ' എന്ന ഓപ്ഷന്‍ കാണുന്നില്ല എങ്കില്‍ അത് പരീക്ഷിക്കാം.

മാക് അല്ലെങ്കില്‍ ഐഫോണിലെ icloud ല്‍ 'Turn off photos' എന്നു ചെയ്യുക. അതിനു ശേഷം രണ്ട് ഡിവൈസും റീസ്റ്റാര്‍ട്ട് ചെയ്യുക, അപ്പോള്‍ ഡിലീറ്റ് ബട്ടണ്‍ കാണാവുന്നതാണ്.

3. ഐമെസേജ് ഓഫ് ചെയ്യുക

അതിനായി സെറ്റിങ്ങ്‌സ് ആപ്പ് ഓപ്പണ്‍ ചെയ്യുക, അതിനു ശേഷം മെസേജ്> ഐമെസേജ്> സ്വിച്ച് ടൂ ഓഫ് എന്നാക്കുക.

4. ഫേസ്‌ടൈം ഓഫ് ചെയ്യുക

സെറ്റിങ്ങ്‌സ് ആപ്പ് തുറന്ന്, ഫേസ്‌ടൈം, സ്വിച്ച് ടു ഓഫ് എന്നാക്കുക.

നിങ്ങളുടെ ഐഫോണ്‍ വില്‍ക്കുന്നതിനു മുന്‍പ് ചെയ്യേണ്ട കാര്യങ്ങള്‍!

5. ഐക്ലൗഡ് അക്കൗണ്ട് ഡിസേബിള്‍ ചെയ്യുക


സെറ്റിങ്ങ് ആപ്പ് തുറന്ന്, ഐക്ലൗഡ്, സൈന്‍ ഔട്ട് ടാപ്പ് ചെയ്യുക.

6. ആപ്പിള്‍ ഐഡിഡി ലോഗ് ഔട്ട് ചെയ്യുക

സെറ്റിങ്ങ്‌സ് ആപ്പ് തുറന്ന് , App and iTunes stores> tap apple ID> signout എന്ന് ചെയ്യുക.

English summary
Ready to trade in your old iPhone for the new one? Then don't forget to do these things.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot