മെമ്മറി കാർഡ് വാങ്ങുമ്പോൾ ഈ കാര്യങ്ങളൊക്കെ ശ്രദ്ധിക്കാറുണ്ടോ??

By Shafik
|

നമ്മുടെ സ്മാർട്ട്‌ഫോൺ പോലെ തന്നെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് മെമ്മറി കാർഡുകളും. വലിയ മെമ്മറി പിന്തുണയുള്ള ഫോണുകൾ ഇന്ന് നിരവധിയുണ്ടെങ്കിലും മെമ്മറി കാർഡിന്റെ ആവശ്യക്കാർക്ക് ഒട്ടും കുറവൊന്നും തന്നെയുണ്ടായിട്ടില്ല. ആദ്യമൊക്കെ 1ജിബി 2ജിബി മെമ്മറി കാർഡുകൾ ആണ് വലിയ വലിയ സൈസുകൾ എങ്കിൽ ഇപ്പോൾ 512ജിബി വരെ സൈസ് ഉള്ള മെമ്മറി കാർഡുകൾ നിലവിലുണ്ട്. ഒരു മെമ്മറി കാർഡ് വാങ്ങുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിവരിക്കുകയാണ് ഇവിടെ.

1

1

സ്മാര്‍ട്ട്‌ഫോണിലും ഡിജിറ്റര്‍ ക്യാമറകളിലും സാധാരണ ഉപയോഗിക്കുന്ന മെമ്മറി കാര്‍ഡുകള്‍ ക്ലാസ് 4, 6 എന്നീ സ്പീഡുകള്‍ നല്‍കുന്ന മെമ്മറി കാര്‍ഡുകളാണ്. ചില ഹൈഎന്‍ഡ് ഫോണുകള്‍ക്ക് ക്ലാസ് 10 കാര്‍ഡുകളും സപ്പോര്‍ട്ട് ചെയ്യും. നിങ്ങളുടെ ഫോണില്‍ ഏതു മെമ്മറി കാര്‍ഡാണ് സപ്പോര്‍ട്ട് ചെയ്യുന്നതെന്നറിയാന്‍ നെറ്റില്‍ തിരയാം.

2

2

അതേ സമയം 4K, HDR തുടങ്ങി ഹൈറെസൊല്യൂഷന്‍ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യുന്ന ഡിഎസ്എല്‍ആര്‍ ക്യാമറകളില്‍ ഉപയോഗിക്കാന്‍ ആണെങ്കില്‍ അള്‍ട്രാ സ്പീഡ് നല്‍കുന്ന കാര്‍ഡുകള്‍ വാങ്ങാം. U1, U3 എന്നിങ്ങനെയാണ് കാര്‍ഡുകളുടെ ശ്രേണി.

3

3

സ്പീഡ് മെമ്മറി കാര്‍ഡിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. മെമ്മറി കാര്‍ഡിലേയ്ക്ക് ഡാറ്റകള്‍ ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നതും, ഫോട്ടാകള്‍ വീഡിയോകള്‍ എന്നിവ റെക്കോര്‍ഡ് ചെയ്യപ്പെടുന്നതും മെമ്മറി കാര്‍ഡിന്റെ സ്പീഡിനെ ബന്ധപ്പെടുത്തി ആയിരിക്കും. മെമ്മറി കാര്‍ഡുകള്‍ എല്ലാം ഒരേ സ്പീഡ് അല്ല. ഏതു സ്പീഡ് നല്‍കുന്ന കാര്‍ഡാണ് തിരഞ്ഞെടുക്കേണ്ടത് എന്ന കാര്യം നമ്മുടെ ആവശ്യത്തെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കേണ്ടത്.

4

4

കാര്‍ഡുകള്‍ മുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന 'ക്ലാസ്' നോക്കിയാണ് സ്പീഡ് തിരിച്ചറിയുന്നത്. 2, 4, 6, 10 എന്നീ ക്ലാസുകളിലും അള്‍ട്രാ സ്പീഡിലും കാര്‍ഡുകള്‍ ലഭ്യമാണ്. ക്ലാസ് 2 കാര്‍ഡുകള്‍ ഇപ്പോള്‍ പൊതുവേ ഉപയോഗിക്കാറില്ല. വളരെ കുറഞ്ഞ സ്പീഡിലാണ് ഇതില്‍ ഡാറ്റ ട്രാന്‍സ്ഫര്‍ നടക്കുന്നത്.

5

5

പ്രധാനമായും രണ്ടു സൈസുകളിലാണ് മെമ്മറി കാര്‍ഡുകള്‍ വിപണിയില്‍ ലഭിക്കുന്നത്. കൈക്രോ എസ്ഡി, സ്റ്റാന്‍ഡാര്‍ഡ് എസ്ഡി കാര്‍ഡ് എന്നിങ്ങനെ. ഇതില്‍ മൈക്രോ എസ്ഡി സ്മാര്‍ട്ട്‌ഫോണുകള്‍ക്കും, സ്റ്റാന്‍ഡാര്‍ഡ് എസ്ഡി ക്യാമറകള്‍ക്കും വേണ്ടിയുളളതാണ്.

6

6

മൈക്രോ എസ്ഡി കാര്‍ഡുകള്‍ അഡാപ്റ്റര്‍ ഉപയോഗിച്ച് ക്യാമറയില്‍ പ്രവര്‍ത്തിപ്പിക്കാം എങ്കിലും ഇങ്ങനെ ചെയ്യുന്നത് കാര്‍ഡ് എളുപ്പം കേടുവരാന്‍ കാരണമാകുന്നു. കൂടാതെ രണ്ട് സൈസ് കാര്‍ഡുകള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ ഒരേ കാര്‍ഡ് അഡാപ്റ്റര്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നത് കഴിയുന്നതും ഒഴിവാക്കുക.

7

7

മെമ്മറി കപ്പാസിറ്റി കൊണ്ട് ഉദ്ദേശിക്കുന്നത് കാര്‍ഡിന്റെ സ്‌റ്റോറേജ് സ്‌പേസ് മാത്രമല്ല. നമ്മുടെ ഉപകരണം സപ്പോര്‍ട്ട് ചെയ്യുന്നത്ര സ്‌റ്റോറേജ് സ്‌പേസുളള കാര്‍ഡ് നമുക്ക് വാങ്ങാം.

8

8

ദിവസേനയുളള ഉപയോഗം ഇടയ്ക്കിയുളള ഉപയോഗം എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായുളള കാര്‍ഡുകള്‍ ലഭ്യമാണ്. സാധാരണ ആവശ്യങ്ങള്‍ക്കായി ദിവസേനയുളള ഉപയോഗത്തിനായി SDHC കാര്‍ഡ് മതിയാകും.

4ജി ആയിട്ടും ഇന്റർനെറ്റിന് വേഗതയില്ലേ..? ഈ 4 കാര്യങ്ങൾ ചെയ്തുനോക്കൂ..4ജി ആയിട്ടും ഇന്റർനെറ്റിന് വേഗതയില്ലേ..? ഈ 4 കാര്യങ്ങൾ ചെയ്തുനോക്കൂ..

Best Mobiles in India

English summary
Things You Should Know Before Buying Memory Cards.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X