വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേര് ഉണ്ടോ എന്ന് എങ്ങനെ ഓണ്‍ലൈനിലൂടെ അറിയാം?

Posted By: Samuel P Mohan

വേട്ടിംഗ് എന്നാല്‍ ജനാധിപത്യത്തിന്റെ നിര്‍ണ്ണായക പങ്കാണ്. 2019ലെ പൊതു തിരഞ്ഞെടുപ്പില്‍ നിങ്ങളുടെ പേര് ഉണ്ടോ എന്ന് നിങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ?

വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേര് ഉണ്ടോ എന്ന് എങ്ങനെ ഓണ്‍ലൈനിലൂടെ അറ

രാജ്യത്ത് വോട്ടര്‍ ലിസ്റ്റുകള്‍ എപ്പോഴും മാറിക്കൊണ്ടിരിക്കും. ആ ഒരു സാഹചര്യത്തില്‍ ചിലപ്പോള്‍ നിങ്ങളുടെ പേര് അതില്‍ നിന്നും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പിലോ അല്ലെങ്കില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലോ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നണ്ടെങ്കില്‍ വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ് ഉണ്ടായിരിക്കണം.

നിങ്ങളുടെ പേര് വോട്ടര്‍ ഐഡിയില്‍ ഉണ്ടോ എന്ന് ഓണ്‍ലൈനിലൂടെ എങ്ങനെ അറിയാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്ത്യയിലുളള വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേര് ഉണ്ടോ എന്ന് അറിയാനായി

1. ആദ്യം നാഷണല്‍ വോട്ടര്‍ സര്‍വ്വീസ് പോര്‍ട്ടല്‍സ് (NVSP) ഇലക്ടോറല്‍ സര്‍ച്ച് പേജില്‍ പോവുക.

2. രണ്ട് രീതി ഉപയോഗിച്ച് വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേര് തിരയാം. ഒന്ന് എല്ലാ വിശദാംശങ്ങളും സ്വമേധയ നല്‍കുക അല്ലെങ്കില്‍ നിങ്ങളുടെ ഇലക്ടോറല്‍ ഫോട്ടോ ഐഡി കാര്‍ഡ് നമ്പര്‍ (EPIC) നല്‍കുക. നിങ്ങളുടെ വോട്ടര്‍ ഐഡി കാര്‍ഡില്‍ EPIC നമ്പര്‍ ബോള്‍ഡ് അക്ഷരത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

വോട്ടര്‍ ഐഡിയില്‍ സൂചിപ്പിച്ച EPIC നമ്പര്‍ ഉണ്ടെങ്കില്‍

1. NVSP Electoral Serch പേജില്‍ സന്ദര്‍ശിക്കുക

2. EPIC നമ്പര്‍ ഉപയോഗിച്ച് ടാപ്പ് ചെയ്യുകയോ തിരയുകയോ ചെയ്യുക.

3. EPIC നമ്പര്‍ എന്റര്‍ ചെയ്യുക. ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്നും സംസ്ഥാനം തിരഞ്ഞെടുക്കുക, കൂടാതെ ഇമേജില്‍ നിങ്ങള്‍ കാണുന്ന കീയും. അതിനു ശേഷം 'Search' ല്‍ ക്ലിക്ക് ചെയ്യുക.

4. നിങ്ങളുടെ പേര് തിരഞ്ഞെടുപ്പ് റോളില്‍ ഉണ്ടെങ്കില്‍, തിരയല്‍ ബട്ടണിന്റെ കീഴില്‍ കാണാന്‍ കഴിയും. ഒന്നും കാണുന്നില്ല എങ്കില്‍ നിങ്ങളുടെ പേര് ഇല്ല എന്നു മനസ്സിലാക്കുക.

EPIC നമ്പര്‍ ഇല്ലെങ്കില്‍

1. NVSP Electoral Search പേജില്‍ സന്ദര്‍ശിക്കുക.

2. Search by Details ല്‍ ടാപ്പ് ചെയ്യുക അല്ലെങ്കില്‍ ക്ലിക്ക് ചെയ്യുക.

3. പേജില്‍ വിവരിച്ചതു പോലെ നിങ്ങളുടെ പേര്, ലിംഗം, വയസ്സ്, നിയമസഭാ നിയോജക മണ്ഡലം എല്ലാം അടങ്ങും. നിങ്ങള്‍ ക്യാപ്ച ഇമേജില്‍ കാണുന്ന കോഡ് നല്‍കുക, അവസാനം Search ല്‍ ക്ലിക്ക് ചെയ്യുക.

4. സര്‍ച്ച് ബട്ടണിന്റെ കീഴില്‍ നിങ്ങളുടെ പേര് ഉണ്ടെങ്കില്‍, വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേര് ഉണ്ടെന്ന് അര്‍ത്ഥമാക്കുന്നു.

നിങ്ങള്‍ അറിയേണ്ട 6 ഗൂഗിള്‍ മാപ്പ് ഫീച്ചേഴ്‌സ്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Voter lists keep changing in the country and sometimes it means that your name could be missing from the electoral rolls.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot