ഈ മാര്‍ഗ്ഗത്തിലൂടെ ഏതു ഫോണിലേക്കും വയര്‍ലെസ് ചാര്‍ജ്ജിംഗ് ചേര്‍ക്കാം..!

By GizBot Bureau
|

നിലവിലെ പല ഹൈ-എന്‍ഡ് ഫോണുകളും പ്രത്യേകിച്ച് ആപ്പിള്‍ പുതുയായി ഇറക്കിയ ഐഫോണ്‍ 8, ഐഫോണ്‍ X എന്നിവ എത്തിയിരിക്കുന്നത് വയര്‍ലെസ് ചാര്‍ജ്ജിംഗ് പിന്തുണയോടു കൂടിയാണ്. പേരിലുളളതു പോലെ തന്നെ വയര്‍ (കേബിള്‍) ആവശ്യമില്ലാതെ ചാര്‍ജ്ജ് ചെയ്യാവുന്ന സംവിധാനമാണിത്. സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ പ്ലഗിലേക്ക് കണക്ട് ചെയ്യേണ്ടതില്ല. പ്രത്യേക ചട്ടയിലോ ടേബിള്‍ടോപിലോ ഫോണ്‍ വച്ചാല്‍ ചാര്‍ജ്ജായിക്കോളും.

ഈ മാര്‍ഗ്ഗത്തിലൂടെ ഏതു ഫോണിലേക്കും വയര്‍ലെസ് ചാര്‍ജ്ജിംഗ് ചേര്‍ക്കാം..

വയര്‍ലെസ് ചാര്‍ജ്ജറുകള്‍ മെറ്റല്‍ പ്രതലത്തിലുളള ഗാഡ്ജറ്റുകളില്‍ പ്രവര്‍ത്തിക്കില്ല. ഇതിന് പ്ലാസ്റ്റിക്, ഗ്ലാസ് എന്നിവയുടെ പ്രതലമാണ് വേണ്ടത്. കൂടാതെ കട്ടിയുളള കേസുകളും ഉപയോഗിക്കാനാവില്ല.

ഫോണില്‍ വയര്‍ലെസ് ചാര്‍ജ്ജിംഗ് പിന്തുണയില്ലെങ്കില്‍ കൂടിയും അത് എങ്ങനെ ചേര്‍ക്കാമെന്നു നോക്കാം.

1. വയര്‍ലെസ് ചാര്‍ജ്ജിംഗ് ഫോണ്‍ കേസുകള്‍

ആന്‍ഡ്രോയിഡിലും മറ്റു ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ റണ്‍ ചെയ്യുന്ന ഫോണുകളിലായിരുന്നു വയര്‍ലെസ് ചാര്‍ജ്ജിംഗ് ആദ്യമായി ആരംഭിച്ചത്. ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ ഓപ്ഷന്‍ അന്ന് ഇല്ലായിരുന്നു. എന്നാല്‍ ഇതിനൊരു പോംവഴിയുമായി മൂന്നാം കക്ഷികള്‍ എത്തി. അവര്‍ ഒരു വയര്‍ലെസ് ചാര്‍ജ്ജിംഗ് ഇന്‍ഡക്ഷന്‍ കോയില്‍ സംയോജിത ചാര്‍ജ്ജിംഗ് പോര്‍ട്ട് അറ്റാച്ച്‌മെന്റ് എന്നിവയുമായി ബന്ധപ്പെടുത്തി ഒരു ഫോണ്‍ കേസ് കൊണ്ടു വന്നു.

ഈ മാര്‍ഗ്ഗത്തിലൂടെ ഏതു ഫോണിലേക്കും വയര്‍ലെസ് ചാര്‍ജ്ജിംഗ് ചേര്‍ക്കാം..

Morphine ആണ് ഈ ഗാഡ്ജറ്റുകളില്‍ ഏറ്റവും മികച്ചത്. ഇത് ചാര്‍ജ്ജ് കേസ്, ജ്യൂസ് പാക്ക് എയര്‍ എന്നിവ സംയോജ ബാഹ്യ ബാറ്ററിയുമായി വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഇതില്‍ ചാജ്ജിംഗ് പാഡ് ഉള്‍പ്പെടുന്നില്ല. പക്ഷേ കമ്പനിയുടെ സാങ്കേതികവിദ്യ Qi/ PMA സ്റ്റാന്‍ഡേര്‍ഡുകള്‍ പിന്തുണക്കുന്നു. ഇവ സാംസങ്ങ് ഗ്യാലക്‌സി സീരീസിനു വേണ്ടി വയര്‍ലെസ് കേസുകള്‍ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ആ ഫോണുകള്‍ ഇതിനകം തന്നെ വയര്‍ലെസ് ചാര്‍ജ്ജിംഗ് പിന്തുണയ്ക്കുന്നുണ്ട്, കാരണം അവ ബാഹ്യ ബാറ്ററി ഓപ്ഷനുമായാണ് എത്തുന്നത്. Morphine മറ്റു ഫോണ്‍ ബ്രാന്‍ഡുകളില്‍ ഒന്നും തന്നെ പിന്തുണയ്ക്കില്ല. ഇതിനു കുറച്ചു വിലയും അധികമാണ്.

2. സ്റ്റിക്- ഓണ്‍ വയര്‍ലെസ് ചാര്‍ജ്ജിംഗ് അഡാപ്റ്ററുകള്‍

സ്റ്റിക്- ഓണ്‍ വയര്‍ലെസ് ചാര്‍ജ്ജിംഗ് അഡാപ്റ്ററുകള്‍ വളരെ മികച്ചതാണ്. നിങ്ങളുടെ ഫോണിന് വൃത്താകൃതിയിലുളള RF ഇന്‍ഡക്ഷന്‍ കോയില്‍ ഇല്ലെങ്കില്‍ (അതാണ് ഏതൊരു വയര്‍ലെസ് ചാര്‍ജ്ജിംഗ് ഡിവൈസിന്റേയും കോര്‍), അത് ഒന്നു ചേര്‍ക്കുക. ഇത് വ്യത്യസ്ഥ മോഡലുകളിലെ ഫോണുമായി പൊരുത്തപ്പെടാന്‍ ശ്രമിച്ചിട്ടുണ്ട്. ആക്‌സറീസ് ദാദക്കള്‍ ഒരു പ്ലാസ്റ്റിക് സംരക്ഷണ കേസില്‍ ഒരു ഇന്‍ഡക്ഷന്‍ കോയില്‍ പൊതിഞ്ഞ് ഒരു യുഎസ്ബി ചാര്‍ജ്ജിംഗ് പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്. ഇത് അടിസ്ഥാന മോഡല്‍ ഫോണികളില്‍ മികച്ചൊരു പരിഹാരമാണ്.

ഈ മാര്‍ഗ്ഗത്തിലൂടെ ഏതു ഫോണിലേക്കും വയര്‍ലെസ് ചാര്‍ജ്ജിംഗ് ചേര്‍ക്കാം..

3. ഒരു ഫോണ്‍ മോഡ് ഉപയോഗിച്ച് വയര്‍ലെസ് ചാര്‍ജ്ജ് റോള്‍ ചെയ്യുക

നിങ്ങളുടെ ഫോണ്‍ കേസ് തുറക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ ഒപ്പം നിങ്ങള്‍ക്ക് ബോര്‍ഡും സോള്‍ഡറിംഗ് ഐയണിനെ കൂറിച്ചും അറിയാമെങ്കില്‍ നിങ്ങള്‍ക്കു തന്നെ നേരിട്ട് ഒരു വയര്‍ലെസ് കേബിള്‍ ഇന്‍ഡക്ഷന്‍ കേബിള്‍ ഇന്‍സ്‌റ്റോള്‍ ചെയ്യാം. ഇത് നിരവധി പഴയ ഉപകരണങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചതാണ്.

ഈ മാര്‍ഗ്ഗത്തിലൂടെ ഏതു ഫോണിലേക്കും വയര്‍ലെസ് ചാര്‍ജ്ജിംഗ് ചേര്‍ക്കാം..

<strong></strong>500 രൂപയ്ക്ക് അഞ്ച് വര്‍ഷം സൗജന്യമായി 500 ചാനലുകള്‍!500 രൂപയ്ക്ക് അഞ്ച് വര്‍ഷം സൗജന്യമായി 500 ചാനലുകള്‍!

Best Mobiles in India

Read more about:
English summary
Tips to Add Wireless Charging to Any Phone

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X