നിങ്ങളുടെ ഫോണില്‍ വ്യാജ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ആകുന്നത് എങ്ങനെ തടയാം?

By GizBot Bureau
|

ലോകമെമ്പാടുമുളള നിരവധി ആളുകള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറിലെ ആപ്‌സുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നുണ്ട്. ഇതില്‍ പല ആപ്‌സുകളും വ്യാജമാണ്.
വ്യാജ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഗുരുതരമായ പ്രത്യാഘതങ്ങള്‍ക്ക് ഇടയാകും. അതിനാല്‍ നിങ്ങള്‍ യഥാര്‍ത്ഥ ആപ്ലിക്കേഷനുകള്‍ മാത്രം ഡൗണ്‍ലോഡ് ചെയ്യുക.

 നിങ്ങളുടെ ഫോണില്‍ വ്യാജ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ആകുന്നത് എങ്ങനെ തട

എന്നിരുന്നാലും വ്യാജ ആപ്ലിക്കേഷനുകള്‍ എല്ലായിപ്പോഴും സ്മാര്‍ട്ട്‌ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുകയാണ്. ഈ വ്യാജ ആപ്ലിക്കേഷനുകള്‍ എങ്ങനെ ഒഴിവാക്കാം എന്നതാണ് ഇന്നത്തെ ഈ ലേഖനം.


 1. എല്ലായിപ്പോഴും ഔദ്യോഗിക ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

1. എല്ലായിപ്പോഴും ഔദ്യോഗിക ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

കഴിയുന്നതും ഔദ്യോഗിക ആപ്പ് സ്റ്റോറില്‍ നിന്നും മാത്രം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. മറ്റു സ്ഥലങ്ങളില്‍ നിന്നും ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുളള ഓപ്ഷന്‍ നിങ്ങള്‍ക്കും വരും, വേണമെങ്കില്‍ അത് കഴിയുന്നത്ര ഒഴിവാക്കുക. ഔദ്യോഗിക ആപ്പ് സ്റ്റോറില്‍ ദോഷകരമായ ആപ്ലിക്കേഷനുകള്‍ കണ്ടെത്തിയാലും അത് എത്രയും വേഗത്തില്‍ തന്നെ നീക്കം ചെയ്യപ്പെടുന്നതാണ്. അതിനാല്‍ ഔദ്യോഗിക ആപ്പ് സ്റ്റോറില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.

 2. ആപ്പ് വിവരണം വായിക്കുക

2. ആപ്പ് വിവരണം വായിക്കുക

ആപ്പിന്റെ പേരിലോ അല്ലെങ്കില്‍ വ്യാകരണത്തിലോ എന്തെങ്കിലും പിശകുകള്‍ നിങ്ങള്‍ കാണുന്നുണ്ടോ? എന്നാല്‍ അത് വ്യാജ ആപ്ലിക്കേഷനാണെന്ന് പെട്ടന്നു മനസ്സിലാക്കാം. കൂടാതെ അതിന്റെ വിവരണത്തിലും തെറ്റുകള്‍ ഉണ്ടായിരിക്കും.

 3. അവലോകനങ്ങള്‍ പ്രധാനമാണ്

3. അവലോകനങ്ങള്‍ പ്രധാനമാണ്

ഒരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനു മുന്‍പ് അതിന്റെ അവലോകനങ്ങള്‍ വായിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അങ്ങനെ ഒരു ആപ്ലിക്കേഷന്‍ വ്യാജമാണെങ്കില്‍ അവലോകനത്തില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കും.

4. ഡവലപ്പറുടെ പശ്ചാത്തലം പരിശോധിക്കുക

4. ഡവലപ്പറുടെ പശ്ചാത്തലം പരിശോധിക്കുക

ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനു മുന്‍പ് ഡവലപ്പറിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയും അതിലെ വിവരണം വായിച്ചു മനസ്സിലാക്കുകയും ചെയ്യുക. അതില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും സംശയാസ്പദമായി കണ്ടാല്‍ ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക.

 5. ഡൗണ്‍ലോഡുകളുടെ എണ്ണം

5. ഡൗണ്‍ലോഡുകളുടെ എണ്ണം

ആപ്പ് വ്യാജമാണോ അല്ലയോ എന്നറിയാന്‍ ഇത് വളരെ എളുപ്പമുളള ഒരു മാര്‍ഗ്ഗമാണ്. അതിനാല്‍ ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനു മുന്‍പ് അതിന്റെ ഡൗണ്‍ലോഡുകളുടെ എണ്ണം ശ്രദ്ധിക്കുക.

ആൻഡ്രോയ്ഡ് പിയുടെ 4 തകർപ്പൻ സവിശേഷതകൾആൻഡ്രോയ്ഡ് പിയുടെ 4 തകർപ്പൻ സവിശേഷതകൾ


Best Mobiles in India

Read more about:
English summary
Tips to avoid downloading fake apps on your smartphone

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X