Home
How to

ഡേറ്റ നഷ്ടപ്പെടാതെ എങ്ങനെ ആന്‍ഡ്രോയിഡ് ഫോണ്‍ ബാക്കപ്പ് ചെയ്യാം?

By Samuel P Mohan

ആന്‍ഡ്രോയിഡ് ഫോണുകളെ നിങ്ങള്‍ പല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ട്. അതിനാല്‍ ഫോണ്‍ അപ്‌ഡേറ്റ് ചെയ്യുന്നത് വളരെ നല്ലതാണ്. അങ്ങനെ ചെയ്താല്‍ പുതിയ സവിശേഷതകളും പ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ച പ്രകടനം നടത്താം.

ഡേറ്റ നഷ്ടപ്പെടാതെ എങ്ങനെ ആന്‍ഡ്രോയിഡ് ഫോണ്‍ ബാക്കപ്പ് ചെയ്യാം?

എന്നാല്‍ ഒരു ദിവസം ഫോണിലെ ഡാറ്റകള്‍ പെട്ടന്നു നഷ്ടപ്പെട്ടാലോ? അതിനും മാര്‍ഗ്ഗമുണ്ട്. നിങ്ങളുടെ ഫോണ്‍ ബാക്കപ്പു ചെയ്യാം. ബാക്കപ്പുകള്‍ എന്നും അനിവാര്യമാണ്. പെട്ടന്നു തന്നെ ബാക്കപ്പ് ചെയ്ത് ഫോണിലെ ഡാറ്റകള്‍ എല്ലാം തന്നെ വീണ്ടെടുക്കാം.

MobiKin Assistant for Android

MobiKin Assistant for Android

നിങ്ങള്‍ക്ക് ഫോണ്‍ നഷ്ടപ്പെടുമ്പോള്‍ മാത്രമല്ല ഡാറ്റകള്‍ നഷ്ടപ്പെടുന്നത്. നിങ്ങളുടെ വിലയേറിയ ഡാറ്റകള്‍ എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാം. ചില അപ്‌ഡേറ്റുകളും ഫോണ്‍ ഡാറ്റ നഷ്ടപ്പെടാന്‍ കാരണമാകും. ഡാറ്റകള്‍ ബാക്കപ്പ് ചെയ്യാനായി MobiKin Assistant for Android ഉപയോഗിക്കാം. കോണ്‍ടാക്റ്റുകള്‍, ടെക്‌സ്റ്റ് മെസേജുകള്‍, വീഡിയോകള്‍, ഫോട്ടോകള്‍, പാട്ടുകള്‍ അങ്ങനെ എല്ലാം തന്നെ ബാക്കപ്പ് ചെയ്യാം.

Google backup

Google backup

നിങ്ങള്‍ക്കറിയമല്ലോ, നിങ്ങളുടെ എല്ലാ ആപ്ലിക്കേഷനുകളും വിവരങ്ങളും സുരക്ഷിതമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാ് ഗൂഗിള്‍.

ഏതനും ലളികമായ ഘട്ടങ്ങളിലൂടെ ഗൂഗിള്‍ ബാക്കപ്പ് ഉപയോഗിച്ച് ഡാറ്റകള്‍ ബാക്കപ്പ് ചെയ്യാം.

. Settings ലേക്ക് പോവുക.

. അവിടെ നിന്നും Backup & Reset ലേക്കും

. അവിടെ ഡാറ്റ ബാക്കപ്പ് ചെയ്യാനുളള ഓപ്ഷന്‍ കാണാം.

PC Backup With Helium

PC Backup With Helium

റൂട്ട് ആക്‌സസ് ഇല്ലാതെ പൂര്‍ണ്ണമായും ബാക്കപ്പ് സൃഷ്ടിക്കുന്നതിനുളള മികച്ച ടൂള്‍ ആണ് ഹീലിയം. ഇതിനായി ആദ്യം ഹീലിയം ആപ്പ് നിങ്ങളുടെ ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്യണം..

എങ്ങനെ ഹീലിയം ആപ്പ് ഇന്‍സ്‌റ്റോള്‍ ചെയ്യാമെന്നു നോക്കാം.

. ആദ്യം Helium App നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുക.

. ഹീലിയം പിസിയിലും ഇന്‍സ്റ്റോള്‍ ചെയ്യുക.

. അടുത്തതായി യുഎസ്ബി കേബിള്‍ ഉപയോഗിച്ച് ആന്‍ഡ്രോയിഡ് പിസിയില്‍ കണക്ട് ചെയ്യുക.

. ആന്‍ഡ്രോയിഡ് ഫോണില്‍ USB Debugging ഇനേബിള്‍ ചെയ്യുക.

. നിങ്ങളുടെ PTP (ക്യാമറ മോഡ്) എന്നതിലേക്ക് നിങ്ങളുടെ യുഎസ്ബി കണക്ഷന്‍ ടൈപ്പ് മാറ്റാന്‍ ആവശ്യപ്പെടും.

. അടുത്തതായി നിങ്ങളുടെ കമ്പ്‌യൂട്ടറിന്റെ RSA കീ സ്വീകരിക്കാന്‍ ആവശ്യപ്പെടും.

. നിങ്ങളുടെ പിസിയിലെ ഹീലിയം വിന്‍ഡോയില്‍ ഒരു പച്ച ചെക്ക് അടയാളം കാണാം, ഇപ്പോള്‍ കണക്ഷന്‍ ഉണ്ടാക്കി ഹീലിയം ബാക്കപ്പുകള്‍ പ്രവര്‍ത്തനസജ്ജമാക്കിയിരിക്കുന്നു എന്ന് മനസ്സിലാക്കുക.

. നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിലും ഇതേ മെസേജുകള്‍ കാണാം. ഇനി പിസിയില്‍ നിന്നും ആന്‍ഡ്രോയിഡ് വിച്ഛേദിക്കാം.

. നിങ്ങളുടെ ആന്‍ഡ്രോയിഡ് ഓഫാക്കുകയാണെങ്കില്‍ നിങ്ങളുടെ ഫോണിലും പിസിയിലും ഹീലിയം തമ്മിലുളള ബന്ധം പുന:സ്ഥാപിക്കേണ്ടതുണ്ട്.

ഹീലിയം ഉപയോഗിച്ച് ആന്‍ഡ്രോയിഡില്‍ എങ്ങനെ ബാക്കപ്പ് ചെയ്യാം?

. നിങ്ങളുടെ ആന്‍ഡ്രോയിഡില്‍ ഹീലിയത്തിന് രണ്ട് ടാബ് ഉണ്ടെന്നു കാണാം. ഒന്ന് Backup മറ്റൊന്ന് Restore & Sync.

. ആദ്യത്തെ ടാബില്‍ നിങ്ങള്‍ക്ക് ബാക്കപ്പ് ചെയ്യേണ്ട ആപ്‌സ് ചെക്ക് മാര്‍ക്ക് ചെയ്ത് ബാക്കപ്പ് ചെയ്യാം.

. എല്ലാ ആപ്ലിക്കേഷനും സേവ് ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സ്‌ക്രീനിന്റെ താഴെ നിന്നും സ്വയിപ്പു ചെയ്യുക.

.'Sellect All' എന്ന ഓപ്ഷന്‍ ഉള്‍പ്പെടെ ഏതൊക്കെ ബാക്കപ്പ് ചെയ്യേണ്ടത് എന്നതിന്റെ ഒരു സംഗ്രമവും കാണാം.

നിങ്ങള്‍ക്ക് Backup everything (ആപ്പുകളും ഡാറ്റകളും) അല്ലെങ്കില്‍ Just a data എന്നതു തിരഞ്ഞെടുക്കാം. ചില ആപ്ലിക്കേഷനുകളെ ഹീലിയത്തിനു ബാക്കപ്പ് ചെയ്യാന്‍ കഴിയില്ല.

. ഇനി അവിടെ കാണുന്ന Backup ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ബാക്കപ്പ് ഡാറ്റകള്‍ എവിടെ സേവ് ചെയ്യണം എന്നു ചോദിക്കും അതായത് ആന്തരിക അല്ലെങ്കില്‍ ബാഹ്യ സ്‌റ്റോറേജ് അല്ലെങ്കില്‍ ക്ലൗഡ് സേവനം.

Restore and Sync ടാബില്‍ നിങ്ങളുടെ ബാക്കപ്പുകള്‍ സംഭരിക്കുന്നതിനും ആക്‌സ് ചെയ്യുന്നതിനും ക്ലൗഡ് സേവനം കണക്ട് ചെയ്യാനാകും.

. നിങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണ ബാക്കപ്പിനായി പാസ്‌വേഡ് സജ്ജീകരിച്ചിട്ടില്ല എന്ന് ഉറപ്പാക്കാന്‍ ആവശ്യപ്പെടും. അല്ലെങ്കില്‍ എന്‍ക്രിപ്റ്റ് ചെയ്യുകയാണെങ്കില്‍ ഉപകരണത്തിന്റെ പിന്‍ അല്ലെങ്കില്‍ പാസ്‌വേഡ് നല്‍കുക. ഇതു ചെയ്തു കഴിഞ്ഞാല്‍ ബാക്കപ്പ് പൂര്‍ത്തിയാകും.

ബാക്കപ്പ് റീസ്റ്റോര്‍ ചെയ്യാറാകുമ്പോള്‍:

. Restore & Sync ടാബ് തുറന്ന് ബാക്കപ്പ് എവിടെ എന്നു കണ്ടു പിടിക്കുക.

. പിസി ഡൗണ്‍ലോഡിനു വേണ്ടി ഹീലിയം സെര്‍വറുമായി ബന്ധിപ്പിക്കാം.

More from GizBot

Best Mobiles in India

English summary
Tips To Backup Everything On Your Android
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X