നിങ്ങളുടെ ബൈക്ക് അല്ലെങ്കില്‍ കാറില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഹോള്‍ഡര്‍ വാങ്ങാല്‍ എളുപ്പ വഴി

Posted By: Samuel P Mohan

ബൈക്ക് അല്ലെങ്കില്‍ കാര്‍ ഓട്ടിക്കുന്ന സമയത്ത് പലപ്പോഴും നിങ്ങള്‍ നാവിഗേഷന്‍ ഉപയോഗിക്കാറുണ്ടാകും. ഡ്രൈവിംഗ് സമയത്ത് നാവിഗേഷന്‍ കൃത്യമായ രീതിയില്‍ കാണാനായി സ്മാര്‍ട്ട്‌ഫോണ്‍ മൗണ്ട് വളരെ അത്യാവശ്യമാണ്. അതു വഴി നിങ്ങള്‍ക്ക് മ്യൂസിക് പ്ലേ ബാക്ക് നിയന്ത്രിക്കാനും നാവിഗേഷന്‍ ആപ്‌സായ ഗൂഗിള്‍ മാപ്പും നിയന്ത്രിക്കാം.

നിങ്ങളുടെ ബൈക്ക് അല്ലെങ്കില്‍ കാറില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഹോള്‍ഡര്‍ വാങ്

നാവിഗേഷന്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ ഏറ്റവും ഉപയോഗപ്രദമായ ഡ്രൈവിംഗ് സവിശേഷതയാണ്. ഈ ഒരു സവിശേഷത മികച്ച രീതിയില്‍ ഉപയോഗിക്കുന്നതിനായി ഒരു മൗണ്ട് വളരെ അത്യാവശ്യമാണ്.

ഒരു സ്മാര്‍ട്ട്‌ഫോണ്‍ മൗണ്ട് വാങ്ങുന്നതിനു മുന്‍പ് കുറച്ചു കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

നിങ്ങളുടെ കാറിന് സ്മാര്‍ട്ട്‌ഫോണ്‍ മൗണ്ട് എങ്ങനെ വാങ്ങാം?

1. ഡാഷ്‌ബോര്‍ഡ് മൗണ്ടുകള്‍: ഇവ ഡാഷ്‌ബോര്‍ഡിലേക്ക് അറ്റാച്ച് ചെയ്യുന്നു.
2. വിന്‍ഡ്‌സ്‌ക്രീന്‍ മൗണ്ട്‌സ്: വിന്‍ഡ് സ്‌ക്രീനിലേക്ക് അറ്റാച്ച് ചെയ്തിരിക്കുന്നു.
3. എയര്‍ വെന്റ് മൗണ്ട്‌സ്: എസി വെന്റില്‍ സ്ഥാപിച്ചിട്ടുളള ഒരു ക്ലിപ്-ഓണ്‍
4. സിഡി മൗണ്ട്‌സ്: നിങ്ങളുടെ കാറിലെ സിഡി പ്ലേയറിനു പകരം ഇത് ഉപയോഗിക്കാം.

ഡാഷ്‌ബോര്‍ഡും വിന്‍ഡ് സ്‌ക്രീന്‍ മൗണ്ടും വൃത്തിയാക്കാന്‍ കുറച്ച് പ്രയാസമായിരിക്കും. അതിനാല്‍ വാങ്ങുന്നതിനു മുന്‍പ് ആലോചിക്കുക. ഇവ രണ്ടിന്റേയും ഒരു ചെറിയ ഭാഗം വിന്‍ഡ് സ്‌ക്രീനില്‍ തടസ്സപ്പെടുത്താന്‍ ഇടയാക്കുന്നു. അങ്ങനെ റോഡിന്റെ കുറച്ചു ഭാഗം കാണാന്‍ ബുദ്ധിമുട്ടായിരിക്കും. ഇവയില്‍ ഏതെങ്കിലും വാങ്ങുന്നതിനു മുന്‍പ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം.

സിഡി മൗണ്ടും എയര്‍ വെന്റ് മൗണ്ടും നിങ്ങളുടെ കാഴ്ചയെ തടസ്സപ്പെടുത്തുന്നില്ല. നിങ്ങളുടെ കാറില്‍ ഒരു സിഡി പ്ലേയര്‍ ഉളളടിത്തോളം കാലം സിഡി മൗണ്ട് ഒരു പ്രശ്‌നവും ഉണ്ടാക്കില്ല.

എന്നിരുന്നാലും ചില കാറുകളില്‍ വ്യത്യസ്ഥമായ ഡിസി പ്ലേയറുകളാണ് ഉപയോഗിക്കുന്നത്. അതിനാല്‍ സിഡി മൗണ്ട് ഒരിക്കലും ഒരു ഓപ്ഷനല്ല. എന്നാല്‍ എയര്‍വെന്റ് എസിയുടെ ഒരു ഭാഗം കുറച്ച് തടസ്സപ്പെടുത്തുന്നു, പക്ഷേ ഇതിന് മറ്റു കുറവുകള്‍ ഒന്നും ഇല്ല.

മോട്ടോര്‍സൈക്കിളില്‍ സ്മാര്‍ട്ട്‌ഫോണ്‍ മൗണ്ട് എങ്ങനെ വാങ്ങാം?

മോട്ടോര്‍സൈക്കിളിലെ സ്മാര്‍ട്ട്‌ഫോണ്‍ മൗണ്ട് വാങ്ങാന്‍ അത്ര എളുപ്പമല്ല. നിങ്ങളുടെ ബൈക്കിന്റെ ഹാന്‍ഡില്‍ ബാറില്‍ അല്ലെങ്കില്‍ സ്റ്റെമ്മില്‍ ഫോണ്‍ സ്ഥാപിച്ചിരിക്കണം. ഇങ്ങനെ സ്ഥാപിച്ചാല്‍ കളളന്‍മാര്‍ക്ക് ഫോണ്‍ തട്ടി എടുക്കാനും എളുപ്പമായിരിക്കും. എന്നാല്‍ ഹാന്‍ഡില്‍ ബാറില്‍ നിങ്ങള്‍ക്ക് മൗണ്ട് ചെയ്യാന്‍ സാധിച്ചില്ലെങ്കിലും ബൈക്ക് സ്മാര്‍ട്ട്‌ഫോണ്‍ ഹോള്‍ഡറുകള്‍ സ്‌റ്റെമ്മില്‍ മൗണ്ട് ചെയ്യാം. ഇത് നിങ്ങള്‍ക്കിവിടെ കാണാവുന്നതാണ്.

വ്യത്യസ്ഥ തരത്തിലുളള മോട്ടോര്‍സൈക്കിള്‍ സ്മാര്‍ട്ട്‌ഫോണ്‍ മൗണ്ട്‌സുകള്‍

1. റാം മൗണ്ട്‌സ്: ഇവ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ 'X' ആകൃതിയില്‍ പിടിക്കും.

2. കേസ് ഉപയോഗിച്ച് മൗണ്ട്: പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഈ മൗണ്ടുകള്‍ സ്മാര്‍ട്ട്‌ഫോണ്‍ അറ്റാച്ച് ചെയ്യുന്നു.

3. വാട്ടര്‍പ്രൂഫോടു കൂടിയ ഫ്രെയിം: ഈ മൗണ്ടില്‍ വാട്ടര്‍പ്രൂഫ് കവര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

4. യൂണിവേഴ്‌സല്‍ ബ്രാക്കറ്റ്: ഈ സ്മാര്‍ട്ട്‌ഫോണ്‍ മൗണ്ടില്‍ രണ്ട് ഗ്രിപ്‌സ് ആയിട്ടാണ് വന്നിരിക്കുന്നത്. എളുപ്പത്തില്‍ തന്നെ വലിയ ഫോണും ചെറിയ ഫോണും ഒരേ സമയം വയ്ക്കാം.

വെറും തുച്ഛമായ വിലയില്‍ ആധാര്‍ വിവരങ്ങള്‍ വില്‍പനയ്ക്ക്, അതും 10 മിനിറ്റിനുളളില്‍

English summary
A smartphone mount helps you retain your smartphone in a fastened spot with the display screen dealing with you, with the intention to use it to management music playback or for navigation by way of apps akin to Google Maps.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot