Home
How to

EMI യില്‍ എങ്ങനെ ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാം?

By Gizbot Bureau

വിവിധ ഓണ്‍ലൈന്‍ റീട്ടെയില്‍ വെബ്‌സൈറ്റുകള്‍ വിവിധ ഓഫറുകളാണ് നല്‍കുന്നത്, അതായത് നോ-കോസ്റ്റ് ഇഎംഐ, ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്, ക്രഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ക്യാഷ്ബാക്ക് ഓഫറുകള്‍ എന്നിങ്ങനെ.

EMI യില്‍ എങ്ങനെ ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാം?

നമ്മുടെ രാജ്യത്തിലെ നിരവധി ആളുകള്‍ EMI വഴിയാണ് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നത്. മൊത്തം തുക ഒരുമിച്ച് നല്‍കുന്നതിനേക്കാള്‍ വളരെ എളുപ്പമാണ് ഘട്ടം ഘട്ടമായി EMIയിലൂടെ അടച്ചു തീര്‍ക്കുന്നത്. ഇഎംഐയിലൂടെ നിങ്ങള്‍ക്ക് 12 മാസം അല്ലെങ്കില്‍ 24 മാസം അങ്ങനെ അടച്ചു തീര്‍ക്കാം. ഇഎംഐയിലൂടെ മൊബൈല്‍ ഫോണുകള്‍ വാങ്ങാന്‍ വളരെ എളുപ്പമാണ്. നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡില്‍ ഉചിതമായ ക്രഡിറ്റ് ലിമിറ്റ് ഉണ്ടായിരുന്നാല്‍ മതി.

ഇഎംഐയിലൂടെ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ഇപ്പോഴും പലര്‍ക്കും സംശയമായിരിക്കും. അവര്‍ക്ക് ഞങ്ങളുടെ ഈ ഗൈഡ് ഉപയോഗപ്രദമാകുമെന്നു വിശ്വസിക്കുന്നു.

ആദ്യം ചെയ്യേണ്ട കാര്യം

ആദ്യം ചെയ്യേണ്ട കാര്യം

. ഇഎംഐയില്‍ ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, ക്രഡിറ്റ് പരിധിയുളള ഒരു ക്രഡിറ്റ് കാര്‍ഡ് ഉണ്ടായിരിക്കണം.

. ഓണ്‍ലൈനിലൂടേയും ഓഫ്‌ലൈനിലൂടേയും വഴി സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇഎംഐ ഓപ്ഷന്‍ പ്രയോജനപ്പെടുത്താം.

. കാര്‍ഡ് വിവരങ്ങള്‍ എപ്പോഴും തയ്യാറാക്കി വയ്ക്കുക.

. OTPക്കായി ഫോണിലേക്ക് നിങ്ങള്‍ക്ക് ആക്‌സസ് ഉണ്ടെന്ന് ഉറപ്പു വരുത്തുക.

 ഓണ്‍ലൈനില്‍ നിന്നും വാങ്ങാന്‍

ഓണ്‍ലൈനില്‍ നിന്നും വാങ്ങാന്‍

1. ആദ്യം ഏതെങ്കിലും ഓണ്‍ലൈന്‍ റീട്ടെയില്‍ വെബ്‌സൈറ്റ് അല്ലെങ്കില്‍ ആപ്ലിക്കേഷന്‍ തുറക്കുക.

2. ഇനി നിങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ തിരഞ്ഞെടുക്കുക.

3. 'Buy Now' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

4. ഇനി പേയ്‌മെന്റ് ഓപ്ഷനിലേക്ക് നീങ്ങുന്നതിന് വിലാസം തിരഞ്ഞെടുക്കാം, ശേഷം 'Continue' ഓപ്ഷന്‍ ടാപ്പ് ചെയ്യുക.

5. പേയ്‌മെന്റ് മോഡ് EMI ആയി തിരഞ്ഞെടുത്ത് Continue ബട്ടണ്‍ അമര്‍ത്തുക.

6. ശേഷം നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡിന്റെ ബാങ്ക് തിരഞ്ഞെടുക്കുക.

7. ഇനി 3 മുതല്‍ 24 മാസം വരെയുളള EMI കാലഘട്ടം തിരഞ്ഞെടുക്കാം.

8. തുടര്‍ന്ന് കാര്‍ഡിന്റെ വിശദാംശങ്ങള്‍ നല്‍കി 'Proceed'ല്‍ ക്ലിക്ക് ചെയ്യുക.

9. ഇവിടെ നിങ്ങളുടെ രജിസ്റ്റര്‍ മൊബൈല്‍ നമ്പറില്‍ നിങ്ങള്‍ ബാങ്കുമായി കൈമാറിയ OTP എന്റര്‍ ചെയ്യാന്‍ പറയും.

10. OTP എന്റര്‍ ചെയ്ത് പേയ്‌മെന്റ് പ്രക്രിയ പൂര്‍ത്തിയാക്കാം.

ഓഫ്‌ലൈനില്‍ നിന്നും വാങ്ങാന്‍

ഓഫ്‌ലൈനില്‍ നിന്നും വാങ്ങാന്‍

നിങ്ങളുടെ പ്രീയപ്പെട്ട ഓഫ്‌ലൈന്‍ റീട്ടെയില്‍ സ്റ്റോറിലേക്ക് പോകുക. അവിടെ നിങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഫോണ്‍ തിരഞ്ഞെടുക്കുക. ഇനി നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പേയ്‌മെന്റ് നടത്തുക. പിന്നീട് നിങ്ങള്‍ക്ക് ബാങ്കിന്റെ കസ്റ്റമര്‍ കെയറിലേക്ക് വിളിച്ച് അല്ലെങ്കില്‍ ബാങ്കിന്റെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് EMI യിലേക്ക് മാറ്റാവുന്നതാണ്.

Best Mobiles in India

English summary
Tips To Buy A Smartphone On EMI
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X