വിന്‍ഡോസ് 10ല്‍ വാള്‍പേപ്പറുകള്‍ ഓട്ടോമാറ്റിക് ആയി മാറ്റാന്‍ എളുപ്പ വഴികള്‍!

Posted By: Samuel P Mohan

വിന്‍ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയതും അവസനത്തേതുമായ പതിപ്പാണ് വിന്‍ഡോസ് 10. ടെക് വിദഗ്ദരുടെ ആദ്യ വിലയിരുത്തലുകള്‍ പ്രകാരം വിന്‍ഡോസ് 8ന് ഉണ്ടാക്കിയ എല്ലാ ന്യൂതനകളും പരിഹരിച്ചാണ് വിന്‍ഡോസ് 10 എത്തിയിരിക്കുന്നത്.

വിന്‍ഡോസ് 10ല്‍ വാള്‍പേപ്പറുകള്‍ ഓട്ടോമാറ്റിക് ആയി മാറ്റാന്‍ എളുപ്പ വഴ

വിന്‍ഡോസ് 10ല്‍ അനേകം പുതിയ സവിശേഷതകള്‍ വന്നിട്ടുണ്ട്. പലരും അത് അറിയാതെ പോകുന്നു. വിന്‍ഡോസ് 10ലെ ഒരു മികച്ച ടിപ്‌സുമായാണ് ഇവിടെ എത്തിയിരിക്കുന്നത്. അതായത് വിന്‍ഡോസ് 10ല്‍ വാള്‍ പേപ്പറുകള്‍ ഓട്ടോമാറ്റിക് ആയി എങ്ങനെ മാറ്റാം?

വാള്‍പേപ്പറുകള്‍ സ്വമേധയ സ്വിച്ച് ചെയ്യുന്നതിന് നിങ്ങളുടെ ടെസ്‌ക്ടോപ്പിന്റെ പുതിയതും ആശ്ചര്യപൂര്‍ണ്ണവുമായ കാര്യങ്ങളും നില നിര്‍ത്താനുളള മകച്ച മാര്‍ഗ്ഗമായിരിക്കും.

വിന്‍ഡോസ് 10ല്‍ ഓട്ടോമാറ്റിക് ആയി വാള്‍പേപ്പര്‍ മാറ്റുന്നത് എങ്ങനെ എന്നു നോക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1. വിന്‍ഡോസ് 10 നേറ്റീവ്

വിന്‍ഡോസ് 10ന്റെ ഉളളഇൃില്‍ തന്നെ നല്‍കിയിരിക്കുന്ന ഒരു സവിശേഷതയാണ് ഓട്ടോമാറ്റിക് ആയി വാള്‍പേപ്പര്‍ മാറ്റാം എന്നുളളത്. വാള്‍പേപ്പറുകളുടെ സ്വന്തം ശേഖരണത്തില്‍ മാത്രമേ ഈ സവിശേഷത പ്രവര്‍ത്തിക്കൂ. അതിനായി വാള്‍ പേപ്പറുകള്‍ ആദ്യം തന്നെ ഡൗണ്‍ലോഡ് ചെയ്യണം.

ഈ സവിശേഷത എങ്ങനെ ഉപയോഗിക്കാം എന്നു നോക്കാം..

. വാള്‍പേപ്പര്‍ അടങ്ങുന്ന ഒരൊറ്റ ഫോള്‍ഡര്‍ മാത്രമേ വിന്‍ഡോസ് 10 സ്വീകരിക്കൂ. അതിനാല്‍ നിങ്ങളുടെ പ്രീയപ്പെട്ട വാള്‍ പേപ്പര്‍ ഒരൊറ്റ ഫോള്‍ഡറില്‍ ഇടുക.

. അതിനു ശേഷം Windows Settings> Personalise> Background. ഇവിടെ ബാക് ഗ്രൗണ്ട് ചുവടെ കാണുന്ന Drop-down മെനുവില്‍ ക്ലിക്ക് ചെയ്ത് സ്ലൈഡ് ഷോ തിരഞ്ഞെടുക്കുക.

. അതിനു ശേഷം ചുവടെ ഉളള ബ്രൗസര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ സൃഷ്ടിച്ച വാള്‍ പേപ്പര്‍ ശേഖരണ ഫോള്‍ഡര്‍ തിരയുക.

. ഇടവേള സമയം സജ്ജമാക്കുന്നതിന് ഓരോ തലക്കെട്ടിലും മാറ്റം വരുത്തുന്ന ചിത്രം താഴെയുളള ഡ്രോപ്പ്-ഡൗണ്‍ മെനുവില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ആവശ്യമുളള ഇടവേള തിരഞ്ഞെടുക്കുക (അതായത് 1 മിനിറ്റു മുതല്‍ 1 ദിവസം വരെ).

2. ആപ്‌സ്

വാള്‍പേപ്പര്‍ ഓട്ടോമാറ്റിക് ആയി മാറ്റുന്നതിന് ആപ്പ്‌സുകള്‍ ഉപയോഗിക്കാം. ഏറ്റവും മികച്ച രണ്ട് ടൂളുകള്‍ ഇവിടെ പറയാം.

ഗൂഗിള്‍ മാപ്പിന്റെ ടൈം ലൈന്‍ ഉപയോഗിക്കുന്നത് എങ്ങനെ?

1A. ജോണ്‍സ് ബാക്ഗ്രൗണ്ട് സ്വിച്ചര്‍ (JBS)

ഇത് ഉപയോഗിക്കുന്നതിനായി പ്രത്യേകിച്ച് സെറ്റപ്പുകള്‍ ഒന്നും തന്നെ ആവശ്യം ഇല്ല. ഇതില്‍ തന്നെ കുറച്ച് ഡീഫോള്‍ട്ട് സെറ്റുകള്‍ ഉണ്ട്. നിങ്ങള്‍ സെറ്റ് തിരഞ്ഞെടുത്താല്‍ തന്നെ വാള്‍ പേപ്പറുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും.

2A. ബയോണിക്‌സ് (BioniX)

ഇതും ഏറ്റവും വളരെ മികച്ച ഒരു ടൂള്‍ ആണ്. JBSനെ വച്ചു താരതമ്യം ചെയ്യുമ്പോള്‍ BioniX ഉപയോഗിക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. എന്നാല്‍ ഒരു നൂതന ഉപയോക്താവിന്റെ കൈകളില്‍ ഇത് ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

3.ബിംഗ് (Bing)

പ്രതി ദിനം ഒരു പുതിയ വാള്‍പേപ്പറിലൂടെ ഹോം പേജുകളെ മാറ്റി സ്ഥാപിക്കുന്ന ഒരു ദൈനം ദിന പശ്ചാതല ചിത്രമാണ് ബിംഗ്. ദിവസേന ഉളള വാള്‍പേപ്പര്‍ കാണാന്‍ നിരവധി ആളുകള്‍ മാത്രമേ ബിംഗ് സന്ദര്‍ശിക്കുകയുളളൂ. ബംഗ് ഡെസ്‌ടോപ്പ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

ഇന്‍സ്റ്റലേഷന്‍ അവസാനിക്കുമ്പോള്‍ നിങ്ങളുടെ ഡെസ്‌ക് ടോപ്പ് പശ്ചാത്തലത്തില്‍ ബിംഗ് ഹോം പേജ് ഉണ്ടാകും എന്ന് ഉറപ്പു വരുത്തുക. ഇത്രയേ ഉളളൂ, ബിംഗിന്റെ ദൈനം ദിന പശ്ചാത്തല ഇമേജ് ഉപയോഗിച്ച് കുറച്ച് സെക്കന്‍ഡുകള്‍ക്കു ശേഷം നിങ്ങളുടെ ഡെസ്‌ക്ടോപ്പിലെ വാള്‍ പേപ്പര്‍ മാറ്റപ്പെടും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Tips to Change Wallpapers Automatically in Windows 10

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot