വിന്‍ഡോസിലെ ഉപയോഗിക്കാത്ത ഫയലുകള്‍ സ്വമേധയ കളയാം

By Archana V
|

വിന്‍ഡോസിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും ഉപയോഗിക്കാത്ത ഫയലുകള്‍ പലപ്പോഴും പ്രവര്‍ത്തനം തടസ്സപ്പെടുത്താറുണ്ട്. ഉപയോഗ രഹിതമായ ഇത്തരം ഫയലുകള്‍ സ്റ്റോറേജില്‍ കിടക്കുന്നന്നത് കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം സാവധാനത്തിലാകാന്‍ കാരണമാകും. ഇത് അറിയാവുന്നവര്‍ ഇത്തരം ഫയലുകള്‍ സിസ്റ്റത്തില്‍ നിന്നും നീക്കം ചെയ്യാറുണ്ട്.

വിന്‍ഡോസിലെ ഉപയോഗിക്കാത്ത ഫയലുകള്‍ സ്വമേധയ കളയാം

എന്നാല്‍ ഇവ കണ്ടെത്തി ഡിലീറ്റ് ചെയ്യുന്നതിന് കഠിനപരിശ്രമം ആവശ്യമാണ്. സിസ്റ്റം അധികം ഉപയോഗിക്കാത്തവര്‍ക്ക് ദിവസവും ഇത് ചെയ്യാന്‍ കഴിയും എന്നാല്‍ നന്നായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നവരെ സംബന്ധിച്ച് ദിവസവും വിന്‍ഡോസിലെ ഉപയോഗിക്കാത്ത ഫയലുകള്‍ നീക്കം ചെയ്യുക എന്നത് വളരെ പ്രയാസമാണ്.

ഈ പ്രവര്‍ത്തനം സിസ്റ്റം സ്വയമേവ ചെയ്യുകയാണെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാകും. ഉപയോഗിക്കാത്ത ഫയലുകള്‍ സ്വയമേവ നീക്കം ചെയ്യാന്‍ ഒരു മാര്‍ഗമുണ്ട്. അത് എന്താണന്ന് നോക്കാം

വിന്‍ഡോസിലെ ഉപയോഗിക്കാത്ത ഫയലുകള്‍ സ്വമേധയ കളയാം

വിന്‍ഡോസിലെ ഉപയോഗിക്കാത്ത ഫയലുകള്‍ സ്വയമേവ നീക്കം ചെയ്യുന്നത് എങ്ങനെ

1. വിന്‍ഡോസില്‍ നിലവിലുള്ള സ്‌റ്റോറേജ് സെന്‍സ് ഉപയോഗിച്ചുള്ളതാണ് ഈ മാര്‍ഗം. വിന്‍ഡോസില്‍ ഈ ഫീച്ചര്‍ എനേബിള്‍ ചെയ്തിട്ടുണ്ടാവില്ല . അതിനാല്‍ ആദ്യം ഇത് എനേബിള്‍ ചെയ്യണം. ഇതിനായി വിന്‍ഡോസ് 10 ലെ ഡെസ്‌ക്ടോപ്പില്‍ കാണപ്പെടുന്ന വിന്‍ഡോസ് ഐക്കണ്‍ ക്ലിക് ചെയ്യുക. അതിന് ശേഷം സെറ്റിങ്‌സിന് വേണ്ടിയുള്ള ചെറിയ ഗിയര്‍ ഐക്കണില്‍ ക്ലിക് ചെയ്യുക. അപ്പോള്‍ നിരവധി ഓപ്ഷനുകള്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും. ഇതില്‍ നിന്നും സിസ്റ്റം ടാബ് സെലക്ട് ചെയ്യുക.

വിന്‍ഡോസിലെ ഉപയോഗിക്കാത്ത ഫയലുകള്‍ സ്വമേധയ കളയാം

2. സിസ്റ്റം ടാബില്‍ ക്ലിക് ചെയ്തതിന് ശേഷം മറ്റൊരു സ്‌ക്രീനിലേക്ക് ചെല്ലും അവിടെ നിന്നും ഇടത് വശത്തുള്ള കാറ്റഗറിയില്‍ നിന്നും സ്റ്റോറേജ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇതില്‍ ക്ലിക് ചെയ്യുമ്പോള്‍ സ്‌റ്റോറേജ് സെന്‍സ് എനേബിള്‍ ചെയ്യാനുള്ള പേജിലേക്ക് എത്തും
വിന്‍ഡോസിലെ ഉപയോഗിക്കാത്ത ഫയലുകള്‍ സ്വമേധയ കളയാം

3. ഫങ്ഷന്‍ എനേബിള്‍ ചെയ്യുന്നതിനായി സ്റ്റോറേജ് സെന്‍സ് ടോഗിള്‍ സെലക്ട് ചെയ്യുക. ഇത് ചെയ്ത് കഴിയുമ്പോള്‍ സ്‌ക്രീനില്‍ വിവിധ ഓപ്ഷനുകള്‍ വരും. ഏത് തരത്തിലുള്ള ഉപയോഗിക്കാത്ത ഫയലുകളാണ് ഡിലീറ്റ് ചെയ്യേണ്ടത് എന്ന് ഇതില്‍ നിന്നും സെലക്ട് ചെയ്യണം. താല്‍ക്കാലത്തേക്കാണോ സ്ഥിരമായാണോ ഡിലീറ്റ് ചെയ്യേണ്ടെതെന്നും സെറ്റ് ചെയ്യണം.

ആപ്പിള്‍ ഐഫോണിന് 70% ക്യാഷ്ബാക്ക് ഓഫറുമായി റിലയന്‍സ് ജിയോ!ആപ്പിള്‍ ഐഫോണിന് 70% ക്യാഷ്ബാക്ക് ഓഫറുമായി റിലയന്‍സ് ജിയോ!

4. ഉപയോഗിക്കുന്നില്ല എങ്കില്‍ റീസൈക്കിള്‍ ബിന്നില്‍ നിന്നും ടെമ്പററി ഫയല്‍ ഡിലീറ്റ് ചെയ്യാന്‍ വേണ്ടി സെറ്റ് ചെയ്യാന്‍ കഴിയും. റീസൈക്കിള്‍ ബിന്നില്‍ 30 ദിവസത്തില്‍ കൂടുതല്‍ കിടക്കുന്ന ഫയലുകള്‍ ഡിലീറ്റ് ചെയ്യുന്നതിനായി സ്റ്റോറേജ് സെന്‍സ് ഓപ്ഷന്‍ വഴി സെറ്റ് ചെയ്യാം.

ഇങ്ങനെ ഒരു തവണ ഈ ഫീച്ചര്‍ എനേബിള്‍ ചെയ്ത് കഴിഞ്ഞാല്‍ പിന്നീട് ഒന്നും ചെയ്യേണ്ടതില്ല. വിന്‍ഡോസിലെ ഉപയോഗിക്കാത്ത ഫയലുകള്‍ തനിയെ ഡിലീറ്റ് ചെയ്യപ്പെടും .

Best Mobiles in India

Read more about:
English summary
Tips to clean Windows of Unused Files Automatically

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X