വൈ-ഫൈ ഇല്ലാതെ ടിവിയില്‍ എങ്ങനെ ഇന്റര്‍നെറ്റ് കണക്ട് ചെയ്യാം?

Posted By: Samuel P Mohan

സ്മാര്‍ട്ട്‌ഫോണുകളെ പോലെ തന്നെ ഇപ്പോള്‍ സ്മാര്‍ട്ട് ടിവികളും നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇന്റര്‍നെറ്റ് കണക്ട് ചെയ്ത ടിവികളെയാണ് സ്മാര്‍ട്ട് ടിവികള്‍ എന്നറിയപ്പെടുന്നത്.

വൈ-ഫൈ ഇല്ലാതെ ടിവിയില്‍ എങ്ങനെ ഇന്റര്‍നെറ്റ് കണക്ട് ചെയ്യാം?

ഇനി ടിവികള്‍ തിഞ്ഞെടുക്കുമ്പോള്‍ പ്രധാനമായും പല കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. സ്മാര്‍ട്ട് ടിവികള്‍ ഇപ്പോള്‍ വ്യാപരകമായി അറിയപ്പെടുന്നുണ്ട്. ഓണ്‍ലൈനിലൂടെ കളികള്‍, സിനിമകള്‍, വെബ് ബ്രൗസിംഗ് തുടങ്ങിയ ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ ഉപഭോക്താക്കളെ സ്മാര്‍ട്ട് ടിവികള്‍ അനുവദിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്മാര്‍ട്ട് ടിവികളുടെ സവിശേഷതകള്‍

നേരത്തെ പറഞ്ഞിരുന്നു സ്മാര്‍ട്ട് ടിവികള്‍ വഴി ഓണ്‍ലൈനിലൂടെ തന്നെ സിനിമകള്‍ കാണാനും വെബ് ബ്രൗസിംഗ് ചെയ്യാനും സാധിക്കുമെന്ന്. സ്മാര്‍ട്ട് ടിവികള്‍ ഇഥര്‍നെറ്റ് കണക്ഷന്‍ വഴി ഇന്റര്‍നെറ്റിലേക്ക് ബന്ധിപ്പിക്കാന്‍ കഴിയും, അല്ലെങ്കില്‍ അന്തര്‍നിര്‍മ്മിത വൈഫൈ ഉപയോഗിച്ച് ഹോം ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്കിലേക്ക് കണക്ട് ചെയ്യാം.

അന്തര്‍നിര്‍മ്മിത വൈ-ഫൈ (in-built-wifi) ഇല്ലാലെ എങ്ങനെ ഇന്റര്‍നെറ്റിലേക്ക് ടിവി കണക്ട് ചെയ്യാം?

ടിവിയില്‍ ഇന്‍ബില്‍റ്റ് കണക്ടിവിറ്റി ഇല്ലാതെ വന്നാല്‍ അതിന്‍ മിററിംഗ് (Mirroring) പിന്തുണയ്ക്കുന്നു എങ്കില്‍ വെഫൈ ഇല്ലാതെ തന്നെ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ആസ്വദിക്കാം. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് ടെലിവിഷനിലേക്ക് മിറര്‍ ചെയ്ത ഉളളടക്കമാണ് നിങ്ങള്‍ ചെയ്യേണ്ടത്. ഇത് സ്‌ക്രീന്‍ മിററിംഗ് അല്ലെങ്കില്‍ സ്‌കീന്‍ കാസ്റ്റിംഗ് എന്നു വിളിക്കുന്നു.

ഇതിന് ഇനി എന്തു ചെയ്യണം?

ഇതിനായി നിങ്ങളുടെ ടിവിയിലും സ്മാര്‍ട്ട് ഫോണിലും സ്‌ക്രീന്‍ മിററിനുളള കണക്ഷന്‍ തുറക്കേണ്ടതാണ്. അതിനായി ആന്‍ഡ്രോയിഡ് 4.4.2 അല്ലെങ്കില്‍ അതിനു മുകളിലുളള ആന്‍ഡ്രോയിഡ് ഫോണ്‍ അല്ലെങ്കില്‍ ടാബ്ലറ്റ് ആവശ്യമാണ്. നിങ്ങളുടെ ടിവി മിറരിംഗിനു പിന്തുണ നല്‍കണം.

'ട്രൂകോളര്‍' ഇനി ബാക്കപ്പ് ചെയ്യാം

ടിവി മിററിംഗ് പിന്തുണയ്ക്കുന്നില്ല എങ്കില്‍?

നിങ്ങളുടെ ടിവി മിററിംഗ് പിന്തുണയ്ക്കുന്നില്ല എങ്കില്‍, നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ നിന്നും ടിവിയിലേക്ക് ഉളളടക്കം കാസ്റ്റ് ചെയ്യാന്‍ ക്രോംകാസ്റ്റ് പോലുളള ഉപകണങ്ങളിലൂടെ എല്ലായിപ്പോഴും കണക്ട് ചെയ്യാനാകും.

ക്രോംകാസ്റ്റ് അല്ലാതെ തന്നെ നിങ്ങളുടെ ഫോണിലോ ടാബ്ലറ്റിലോ നിങ്ങളുടെ ടിവിയില്‍ മിറര്‍ ചെയ്യാവുന്ന മറ്റുപകരണങ്ങളും ഉണ്ടാകും. നിങ്ങള്‍ നെറ്റ്ഫ്‌ളിക്‌സ് അല്ലെങ്കില്‍ യൂട്യൂബ് ഉപയോഗിക്കുന്നതിന് ഒരു സ്മാര്‍ട്ട് ടിവി ആവശ്യമില്ല. നിങ്ങള്‍ക്ക് ടിവിയിലേക്ക് കണക്ട് ചെയ്യാവുന്ന മറ്റനേകം ഉപകരണങ്ങളും ഉണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The benefit of wifi is obvious: a wireless internet connection means our devices are not tied to a fixed location within a property. Smart TVs can connect to the internet from a wired Ethernet connection or via built-in Wi-Fi which enables users to connect to the home broadband network.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot