സോഷ്യല്‍ മീഡിയില്‍ നിന്നും ഐഓഎസ്/ആന്‍ഡ്രോയിഡിലേക്ക് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാം

Written By:

പലരും സോഷല്‍ മീഡിയ അക്കൗണ്ടുകളിലേക്ക് വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നത് തത്ക്ഷണ സംതൃപ്തി ലഭിക്കുന്നതിനു വേണ്ടിയാണ്. സോഷ്യല്‍ കണ്ടന്റുകളില്‍ തന്നെ ഇപ്പോള്‍ അനേകം വീഡിയോകള്‍ ഉണ്ട്.

സോഷ്യല്‍ മീഡിയില്‍ നിന്നും ഐഓഎസ്/ആന്‍ഡ്രോയിഡിലേക്ക് വീഡിയോകള്‍ ഡൗണ്‍ല

പേറ്റിഎം 'ഇന്‍ബോക്‌സ്' പേയ്‌മെന്റ് ആപ്പ് എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ഇതിലെ ചില വീഡിയോകള്‍ നിങ്ങള്‍ സേവ് ചെയ്യുകയും അത് മറ്റുളള പ്ലാറ്റ്‌ഫോമു വഴി നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് അയക്കുകയും ചെയ്യുന്നു.

എന്നാല്‍ നിങ്ങള്‍ക്ക് ഇത് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാനുളള ഓപ്ഷന്‍ ഇല്ല. അതിനായി നിങ്ങള്‍ ഒരു മൂന്നാം കക്ഷി ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഒഎസ്

ഫേസ്ബുക്ക് വീഡിയോ

ഐഒഎസ് ആപ്പ് സ്റ്റോറില്‍ അനേകം ആപ്പുകള്‍ ഉണ്ട്, നിങ്ങള്‍ക്ക് ഫേസ്ബുക്ക് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍. എന്നാല്‍ ഇതിലെ പല ആപ്പുകളും ഡൗണ്‍ലോഡ് ചെയ്യാന്‍ അത്ര എളുപ്പമല്ല. എന്നാല്‍ വെബ്‌സൈറ്റില്‍ പോയാല്‍ നിങ്ങള്‍ക്ക് സെക്കന്‍ഡുകള്‍ക്കുളളില്‍ തന്നെ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാം. അതിനായി ഈ ഘട്ടങ്ങള്‍ പാലിക്കുക..

സ്റ്റെപ്പ് 1: MyMedia എന്ന ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുക. ഇത് ഫേസ്ബുക്കില്‍ നിന്ന് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുളള ലിങ്കാണ് ഉപയോഗിക്കുന്നത്.

സ്‌റ്റെപ്പ് 2: ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ തുറന്ന് ഡൗണ്‍ലോഡ് ചെയ്യാനുളള വീഡിയോ പ്ലേ ചെയ്യുക.

സ്‌റ്റെപ്പ് 3: താഴെ വലതു കോര്‍ണറില്‍ കാണുന്ന 'ഷെയര്‍ ബട്ടണ്‍' ടാപ്പ് ചെയ്യുക. അതിനു ശേഷം 'Copy Link' തിരഞ്ഞെടുക്കുക.

സ്‌റ്റെപ്പ് 4: ഇതു ചെയ്തു കഴിഞ്ഞാല്‍ Mymedia app തുറക്കുക. അതിനു ശേഷം സ്‌ക്രീനിന്റെ ഏറ്റവും താഴെ കാണുന്ന ബ്രൗസര്‍ ടാബ് തിരഞ്ഞെടുക്കുക.

സ്‌റ്റെപ്പ് 5: അടുത്തതായി ഡൗണ്‍ലോഡ് ഫീല്‍ഡില്‍ ലോങ്ങ്-പ്രസ് ചെയ്യുക, അവിടെ url പേസ്റ്റ് ചെയ്ത് 'Download' പ്രസ് ചെയ്യുക.

സ്റ്റെപ്പ് 6: അതിനു ശേഷം പോപ്പ് അപ്പില്‍ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുക. അതിനു ശേഷം നിങ്ങള്‍ പ്രമോട്ട് ചെയ്യുന്ന വീഡിയോക്ക് പേര് നല്‍കുക.

FBDownload SaveFrom, DownVids എന്നീ ആപ്പുകള്‍ ഉപയോഗിച്ചും വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാം.

5000എംഎഎച്ച് ബാറ്ററിയുമായി പാനസോണികിന്റെ കിടിലന്‍ ഫോണ്‍ എത്തി!

 

 

ഇന്‍സ്റ്റാഗ്രാം

ഇത് ഉപയോഗിക്കാനായി ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഇന്‍സ്റ്റാഗ്രാം സൈന്‍ഇന്‍ ചെയ്യുക. ഇന്‍സ്റ്റാഗ്രാം വീഡിയോ url ആക്‌സിനായി 'Authorize' അമര്‍ത്തുക. ഒരിക്കല്‍ ഇതു ചെയ്തു കഴിഞ്ഞാല്‍ ഇന്‍സ്റ്റാഗ്രാം തുറന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന വീഡിയോ കണ്ടെത്തുക.

സ്‌റ്റെപ്പ് 1: ellips (...) ബട്ടണില്‍ പ്രസ് ചെയ്യുക. അതിനു ശേഷം 'Copy Link' തിരഞ്ഞെടുക്കുക.

സ്‌റ്റെപ്പ് 2: ഇപ്പോള്‍ IG ആപ്ലിക്കേഷനു വേണ്ടി ഗ്രാബിലേക്കു മാറുക. അവിടെ ഓട്ടോമാറ്റിക് ആയി ലിങ്ക് കണ്ടെത്തുകയും വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ തയ്യാറാവുകയും ചെയ്യുന്നു.

സ്‌റ്റെപ്പ് 3: ഒരിക്കല്‍ ചെയ്തു കഴിഞ്ഞാല്‍ വീഡിയോയുടെ അടുത്തു കാണുന്ന ബോക്‌സില്‍ 'Tick' ചെയ്യ്ത് ഡൗണ്‍ലോഡ് ബട്ടണില്‍ പ്രസ് ചെയ്യുക.

 

ഫേസ്ബുക്ക് വീഡിയോ

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ ഫേസ്ബുക്ക് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യണം എങ്കില്‍ MyVideoDownloader എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

സ്‌റ്റെപ്പ് 1: നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്ത് തുറക്കുക.

സ്‌റ്റെപ്പ് 2 : ഡൗണ്‍ലോഡ് ചെയ്യാന്‍ വേണ്ടിയുളള വീഡിയോ ടാപ്പ് ചെയ്യുക, അതിനു ശേഷം നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാനുളള ഓപ്ഷന്‍ ലഭിക്കുന്നതാണ്.

സ്റ്റെപ്പ് 3: My Videos ന്റെ കീഴില്‍ ഡൗണ്‍ലോഡ് ചെയ്ത വീഡിയോകള്‍ സേവ് ചെയ്യുന്നതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
There are plenty of apps that claim to download Facebook videos in the iOS App Store.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot