ലോഗിന്‍ ചെയ്യാതെ മിനിറ്റുകള്‍ക്കുളളില്‍ തന്നെ ആധാര്‍ കാര്‍ഡ് ഇപിഎഫ് അക്കൗണ്ടുമായി ബന്ധിപ്പിക്കാം

Written By:

ബാങ്ക് അക്കൗണ്ടുകള്‍,പാന്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍, പാസ്‌പോര്‍ട്ട്, പിപിഎഫ്, സേവിങ്ങ്‌സ് സ്‌കീമുകള്‍ തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാക്കുന്നു. ഇപ്പോള്‍ നിങ്ങളുടെ എംപ്ലോയിമെന്റ് പ്രൊവിഡന്റ് ഫണ്ട് ആധാറുമായി ബന്ധിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാക്കിയിരിക്കുന്നു.

വിന്‍ഡോസ് 10ല്‍ സ്‌ക്രീന്‍ ഷോര്‍ട്ടുകള്‍ എടുക്കാന്‍ എളുപ്പ വഴി!

ലോഗിന്‍ ചെയ്യാതെ മിനിറ്റുകള്‍ക്കുളളില്‍ ആധാര്‍ കാര്‍ഡ് ഇപിഎഫ് അക്കൗണ്ട

നേരത്തെ ഇപിഎഫ് അക്കൗണ്ട് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യണം എങ്കില്‍ ഇപിഎഫ് ലോഗിന്‍ ചെയ്യണമായിരുന്നു. എന്നാല്‍ ഇപിഎഫ്ഒ ലോഗിന്‍ ചെയ്യാതെ തന്നെ ഇപിഎഫ് അക്കൗണ്ട് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ആധാറുമായി ബന്ധിപ്പിക്കാന്‍ എളുപ്പമാക്കിയിട്ടുണ്ട്.

അത് എങ്ങനെ എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ്പ് 1

. ഇപിഎഫ്ഒ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.
. അവിടെ ഹോം പേജില്‍ നിങ്ങള്‍ക്കു കാണാം 'Online services option'
. ആ ഓപ്ഷനില്‍ നിന്നും 'eKYC Portal' തിരഞ്ഞെടുക്കുക.
. ഒരു പുതിയ eKYC വിന്‍ഡോ തുറന്നു വരുന്നതാണ്.
. അതില്‍ നിന്നും 'Link UAN Aadhaar' എന്നതു തിരഞ്ഞെടുക്കുക.

സ്‌റ്റെപ്പ് 2

നിങ്ങളുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കുക. അതായത് UAN നമ്പര്‍, യുഎഎന്നില്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ എന്നിവ. നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് OTP ലഭിക്കുന്നതാണ്. ഈ OTP നല്‍കിയതിനു ശേഷം നിങ്ങളുടെ ആധാര്‍ നമ്പര്‍ നല്‍കുക, അതിനു ശേഷം Submit എന്നതില്‍ ക്ലിക്ക് ചെയ്യുക.

ഇപിഎഫ് മുന്‍കൂര്‍ ആയി ഓണ്‍ലൈനില്‍ എങ്ങനെ അപേക്ഷിക്കാം?

സ്‌റ്റെപ്പ് 3

വേരിഫിക്കേഷനായി നിങ്ങളുടെ മൊബൈല്‍ നമ്പറിലോ ഈമെയില്‍ വഴിയോ മറ്റൊരു OTP കൂടി അയക്കുന്നതാണ്. UAN വിശദാംശങ്ങള്‍ ആധാറുമായി പൊരുത്തപ്പെടുകയാണെങ്കില്‍ UAN ആധാറുമായി ലിങ്ക് ചെയ്യാം. ലിങ്ക് ചെയ്തതിനു ശേഷം ആധാര്‍ കാര്‍ഡ് ഓണ്‍ലൈന്‍ ഇപിഎഫ്ഒ സേവനങ്ങള്‍ നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Aadhaar is one of the important KYC document which contains details like your name, date of birth and address details along with your photo.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot