ഫോട്ടോകളുടെ ഒരു ശേഖരണത്തില്‍ നിന്നും എങ്ങനെ വീഡിയോ സൃഷ്ടിക്കാം?

Posted By: Samuel P Mohan

നിങ്ങള്‍ പങ്കിടാന്‍ ആഗ്രഹിക്കുന്ന ഒരു കൂട്ടം ഫോട്ടോകള്‍ ഒരു വീഡിയോയിലേക്ക് മാറ്റാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? സാധാരണ ഫോട്ടോ സ്ലേഡുകളേക്കാള്‍ വീഡിയോകള്‍ കൂടുതല്‍ ചലനാത്മകവും രസകരവുമാണ്. യൂട്യൂബ് വഴിയും ഫേസ്ബുക്ക് വഴിയും അവ എളുപ്പത്തില്‍ പങ്കിടാനും സാധിക്കും.

ഫോട്ടോകളുടെ ഒരു ശേഖരണത്തില്‍ നിന്നും എങ്ങനെ വീഡിയോ സൃഷ്ടിക്കാം?

ഒരു കല്ല്യാണം അല്ലെങ്കില്‍ ജന്മദിന പാര്‍ട്ടി പോലുളള പ്രത്യേക ഇവന്റില്‍ നിന്നുളള ഒരു കൂട്ടം ഫോട്ടോകള്‍ ഉണ്ടെങ്കില്‍ അതിലൂടെ ഒരു വീഡിയോ നിര്‍മ്മിച്ചാല്‍ വളരെ മനോഹരമായിരിക്കും. അതില്‍ പ്രത്യേക ഇഫക്ടുകളും പാട്ടുകളും ചേര്‍ത്താല്‍ അതിലേറെ മനോഹരമായിരിക്കും.

ഇവിടെ നിങ്ങളുടെ വിന്‍ഡോസ്, മാക്, ലിനക്‌സ് എന്നിവയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന വീഡിയോ എഡിറ്റര്‍ ആപ്പിനെ കുറിച്ച് നോക്കാം. ഇത് നിങ്ങളുടെ ഒരു കൂട്ടം ഫോട്ടോകളെ എങ്ങനെ വീഡിയോ ആക്കുന്നതെന്നും മനസ്സിലാക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ ഫോട്ടോകള്‍ ഇംപോര്‍ട്ട് ചെയ്യുക

ആദ്യം ഷോര്‍ട്ട്കട്ട് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക. അതിനു ശേഷം മുകളില്‍ കാണുന്ന പ്ലേ ലിസ്റ്റ് ബട്ടണ്‍ തുറന്ന് അതില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ വീഡിയോ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന എല്ലാ മീഡിയ ഫയലുകളും പ്ലേലിസ്റ്റില്‍ ഉള്‍പ്പെടുന്നു.

' ഓപ്പണ്‍ ഫയല്‍' ക്ലിക്ക് ചെയ്യുക, നിങ്ങള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഫോട്ടോ തിരഞ്ഞെടുക്കുക, ഇംപോര്‍ട്ട് ചെയ്യാനായി 'Open' ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് നിങ്ങളുടെ പ്ലേലിസ്റ്റിലേക്ക് ഇത് ചേര്‍ക്കുന്നതിന് '+' ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

ഓരോ ഫോട്ടോയ്ക്കും ഈ പ്രക്രിയ ആവര്‍ത്തിക്കുക. നിങ്ങള്‍ക്ക് '-'ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ പ്ലേ ലിസ്റ്റില്‍ നിന്നും ഫോട്ടോകള്‍ നീക്കം ചെയ്യാന്‍ കഴിയും. പ്ലേലിസ്റ്റ് വിന്‍ഡോയില്‍ എല്ലാ ചിത്രങ്ങളും കാണുന്നതിന്, ഒന്‍പത് ചെറിയ സ്‌ക്വയറുള്‍ കാണിക്കുന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ പ്രോജക്ട് സംരക്ഷിക്കുന്നതിന് ഇത് നല്ല സമയമാണ്. ഷോര്‍ട്ട് കട്ട് തകര്‍ക്കാന്‍ സാധ്യമല്ല. എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ ഫോട്ടോകള്‍ റീ-ഇംപോര്‍ട്ട് ചെയ്ത് സമയം കളയേണ്ടതില്ല. പ്രോജക്ട് ഫയലുകള്‍ MLT ഫോര്‍മാറ്റിലാണ് സേവ് ചെയ്യുന്നത്. എപ്പോള്‍ വേണമെങ്കിലും തുറന്ന് എഡിറ്റ് ചെയ്യാന്‍ സാധിക്കും.

ടൈം ലൈനിലേക്ക് ഫോട്ടോകള്‍ ചേര്‍ക്കുക

ഷോര്‍ട്ട്കട്ട് വിന്‍ഡോയുടെ ചുവടെയുളള 'ടൈംലൈന്‍' എന്നതിന് കീഴിലുളള മെനു ബട്ടണില്‍ ക്ലിക്ക് ചെയ്ത് 'Add Video Track' തിരഞ്ഞെടുക്കുക. ടൈലൈനിലേക്ക് നിങ്ങളുടെ പ്ലേലിസ്റ്റില്‍ നിന്നും ഒരു ഫോട്ടോ ഡ്രാഗ് ചെയ്യുക. സെക്കന്‍ഡുകള്‍ക്കുളളില്‍ തന്നെ ഇത് സ്‌ക്രീനില്‍ സ്ഥിരമായി ദൃശ്യമാകും. എന്നാല്‍ ടൈംലൈനില്‍ നിങ്ങള്‍ക്ക് ഇത് റീസൈസ് ചെയ്യാം.

ടൈംലൈനില്‍ ചിലപ്പോള്‍ ഇതിന് വിടവുണ്ടാകും , അത് മാറ്റാനായി അത് റൈറ്റ് ക്ലിക്ക് ചെയ്ത് 'Remove' തിരഞ്ഞെടുക്കുക.

നിങ്ങളുടെ വീഡിയോ എങ്ങനെ കാണപ്പെടുന്നു എന്നറിയാനായി പ്രിവ്യൂ വിന്‍ഡോയുടെ കീഴിലായി കാണുന്ന 'Project' എന്നതില്‍ ക്ലിക്ക് ചെയ്യുക, അതിനു ശേഷം പ്ലേബാക്ക് കണ്ട്രോളുകള്‍ ഉപയോഗിക്കുക.

ഫില്‍റ്ററുകളും പേരുകളും ചേര്‍ക്കുക

നിങ്ങളുടെ വീഡിയോകള്‍ കൂടുതല്‍ മനോഹരമാക്കാനായി ഫില്‍റ്ററുകള്‍ ചേര്‍ക്കുക. അതിനായി വിന്‍ഡോയുടെ മുകളില്‍ കാണുന്ന 'Filter' ബട്ടണ്‍ ക്ലിക്ക് ചെയ്യുക, കൂടാതെ ടൈംലൈനിലെ ഫോട്ടോകളില്‍ ഒരെണ്ണം ക്ലിക്ക് ചെയ്യുക.

ഫില്‍റ്ററുകളുടെ ലിസ്റ്റ് തുറക്കാന്‍ '+' ഐക്കണ്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് ഇമേജുകള്‍ പ്രയോഗിക്കാന്‍ കഴിയുന്നവയെ മാത്രം കാണിക്കുന്നതിന് മോണിറ്റര്‍ ഐക്കണ്‍ തിരഞ്ഞെടുക്കുക. ഒരെണ്ണം എടുക്കുക, അത് ഇഷ്ടാനുസൃതമാക്കാനുളള ഓപ്ഷനുകള്‍ക്കൊപ്പം ഒരു ലിസ്റ്റ് പ്രത്യക്ഷപ്പെടും. ഓരോ ഫില്‍റ്ററും നിങ്ങള്‍ക്ക് വ്യത്യസ്ഥ ഓപ്ഷനുകള്‍ നല്‍കും.

'+' ഐക്കണില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് ഇഷ്ടമുളള പോലെ പല ഫില്‍റ്ററുകളും ചേര്‍ക്കാം. '-'ല്‍ ക്ലിക്ക് ചെയ്താല്‍ ഇത് നീക്കം ചെയ്യാനുമാകും. മറ്റൊരു ഫോട്ടോയിലേക്ക് ഫില്‍റ്ററുകള്‍ പ്രയോഗിക്കാന്‍ ടൈംലൈനില്‍ അത് ക്ലിക്ക് ചെയ്യുക. ഫില്‍റ്ററുകളില്‍ 3ഡി വാചകങ്ങളും ചേര്‍ക്കാം.

ഫേസ്ബുക്കിനേയും വാട്ട്‌സാപ്പിനേയും പിന്തുടര്‍ന്ന് വോയിസ്, വീഡിയോ കോള്‍ സവിശേഷതയുമായി ഇന്‍സ്റ്റാഗ്രാം

പാട്ടുകള്‍ ചേര്‍ക്കാം

ലൈസന്‍സ് ഇല്ലാതെ പാട്ടുകള്‍ വീഡിയോയില്‍ ചേര്‍ക്കാന്‍ പാടില്ല. യൂട്യൂബിന്റെ കണ്ടന്റ് ഐഡിയില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും ഇത് കോപ്പിറൈറ്റ് പാട്ടുകളാണോ അല്ലയോ എന്ന്. നിങ്ങളുടെ പ്രോജക്ടില്‍ വാണിജ്യ ട്രാക്കുകള്‍ കണ്ടെത്തുകയാണെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതാണ്.

വീഡിയോയില്‍ പാട്ടുകള്‍ ചേര്‍ക്കാനായി 'OPen File' ക്ലിക്ക് ചെയ്യുക, ഓഡിയോ ഫയല്‍ തിരഞ്ഞെടുക്കുക, അതിനു ശേഷം 'Open' ക്ലിക്ക് ചെയ്യുക, അതിനു ശേഷം '+'ഐക്കണില്‍ ക്ലിക്ക് ചെയ്ത് പ്ലേലിസ്റ്റിലേക്ക് ചേര്‍ക്കുക. ടൈംലൈനിന്റെ കീഴില്‍ കാണുന്ന മെനു ബട്ടണില്‍ ക്ലിക്ക് ചെയ്യുക, അതിനു ശേഷം Add audio track തിരഞ്ഞെടുക്കുക. പുതിയ ട്രാക്കിലേക്ക് ഓഡിയോ ഫയല്‍ ട്രാഗ് ചെയ്യുക. പ്രിവ്യൂ വിന്‍ഡോയില്‍ കാണുന്ന പ്ലേബാക്ക് ബട്ടണ്‍ ഉപയോഗിച്ച് ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും കാണാം.

വീഡിയോ എക്‌സ്‌പോര്‍ട്ട് ചെയ്യാം

എക്‌സ്‌പോര്‍ട്ട് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ധാരാളം ഓപ്ഷനുകള്‍ കാണാം. MP4 ഫോര്‍മാറ്റിലെ വീഡിയോ ആണ് മികച്ചത്. ഇത് എല്ലാ ഉപകരണങ്ങളിലും പ്ലേ ചെയ്യും. കൂടാതെ ഇത് നിങ്ങള്‍ക്ക് ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയിലേക്ക് അപ്‌ലോഡ് ചെയ്യാനും കഴിയും.

MPEG-4 കാണുന്നതു വരെ സ്‌ക്രോള്‍ ചെയ്യുക. ഇവിടെ നിങ്ങള്‍ക്ക് വിവിധ ക്രമീകരണങ്ങള്‍ കാണാം. Codec.tabല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Codec തിരഞ്ഞെടുത്തത് mpeg4 ആണെന്ന് ഉറപ്പു വരുക്കുക. 'ഓഡിയോ ടാബില്‍' ക്ലിക്ക് ചെയ്ത് 'Disable audio' തിരഞ്ഞെടുത്തിട്ടില്ല എന്ന് ഉറപ്പു വരുത്തുക. എല്ലാം ചെയ്തു കഴിഞ്ഞ് വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിനു മുന്‍പ് ഒന്നു കൂടി പരിശോധിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Videos are particularly good if you have a set of photos from a special event like a wedding or birthday party.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot