ഇനിയും നിങ്ങളുടെ മൊബൈല്‍ ഡേറ്റകള്‍ ഒരിക്കലും നഷ്ടപ്പെടുത്തരുത്

|

ഇക്കാലത്ത് ഇന്റര്‍നെറ്റ് കണക്ഷനില്ലാത്ത മൊബൈല്‍ വളരെ കുറവാണ്. ടെലികോം കമ്പനികള്‍ വാരിക്കോരിയാണ് ഡേറ്റ നമുക്ക് നല്‍കുന്നത്. എത്രയൊക്കെ തന്നാലും വെബ്ബ്രൗസിംഗിനും ഡൗണ്‍ലോഡിംഗും ചെയ്യുമ്പോള്‍ വേഗത്തില്‍ ഡേറ്റ തീരും.

ഇനിയും നിങ്ങളുടെ മൊബൈല്‍ ഡേറ്റകള്‍ ഒരിക്കലും നഷ്ടപ്പെടുത്തരുത്

എന്നാല്‍ നിങ്ങള്‍ തന്നെ കുറച്ചു കാര്യങ്ങള്‍ മനസ്സിലാക്കയാല്‍ നിങ്ങള്‍ക്കു തന്നെ ഡേറ്റ സേവ് ചെയ്യാവുന്നതാണ്. അതിനുളള കുറച്ചു ടിപ്‌സുകളാണ് ഇവിടെ പറയുന്നത്.

#1. ആവശ്യമുളളപ്പോള്‍ മാത്രം മൊബൈല്‍ ഡേറ്റ ഓണ്‍ ചെയ്യുക

നിങ്ങളുടെ ജിബി സംരക്ഷണം വളരെ വിലപ്പെട്ടതാണ്. നിരവധി ആപ്ലിക്കേഷനുകള്‍ ഒരുപാട് ഡേറ്റ ഉപയോഗിക്കാറുണ്ട്. ഡേറ്റ ഓണായിരിക്കുമ്പോള്‍ നോട്ടിഫിക്കേഷനും നിങ്ങള്‍ക്ക് ലഭിക്കുന്നു. അതിനാല്‍ ആവശ്യമില്ലാത്തപ്പോള്‍, പ്രത്യേകിച്ചും നിങ്ങള്‍ രാത്രിയില്‍ ഉറങ്ങുന്ന സമയത്ത് മൊബൈല്‍ ഡേറ്റ ഓഫാക്കി വയ്ക്കുക.

#2. വൈ-ഫൈ ഉപയോഗിച്ച് ഇവ ചെയ്യുക

നിങ്ങളുടെ ഡേറ്റ പ്ലാന്‍ പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും, വീഡിയോകള്‍ കാണാനും കഴിവതും വൈ-ഫൈ ഉപയോഗിക്കുക. വീഡിയോ സ്ട്രീമിംഗ് ആണ് ഏറ്റവും കൂടുതല്‍ ഡേറ്റ ഉപയോഗിക്കുന്നത്. അതിനാല്‍ വൈ-ഫൈ ലഭ്യമാകുന്ന സമയത്തു മാത്രം ഈ കാര്യങ്ങള്‍ ചെയ്യുക.

#3. നിങ്ങളുടെ ബ്രൗസര്‍ കോണ്‍ഫിഗര്‍ ചെയ്യുക

ഏതു ബ്രൗസര്‍ നിങ്ങള്‍ തിരഞ്ഞെടുത്താലും സെറ്റിംഗ്‌സില്‍ കുറച്ച് സജീകരണങ്ങള്‍ ചെയ്യേണ്ടതാണ്. ക്രോം ആണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ 'ഡേറ്റ സേവര്‍' ഉപയോഗിക്കാം. ഈ ഓപ്ഷന്‍ നിങ്ങള്‍ സജീകരിച്ച ശേഷം ഇമേജുകളും വീഡിയോകളും നിങ്ങളുടെ വെബ്‌സൈറ്റില്‍ ചെറിയ റിസൊല്യൂഷനിലായിരിക്കും പ്രദര്‍ശിപ്പിക്കുന്നത്.

107 കോടി ജിബിയുടെ മെമ്മറിയുള്ള എക്‌സാബെറ്റിനെ പരിചയപ്പെടാം..!107 കോടി ജിബിയുടെ മെമ്മറിയുള്ള എക്‌സാബെറ്റിനെ പരിചയപ്പെടാം..!

# 4. ഏറ്റവും കൂടുതല്‍ ഡേറ്റ ഉപയോഗിക്കുന്നത് ഏതാണെന്ന് കണ്ടു പിടിക്കുക

നേരത്തെ സൂചിപ്പിച്ചതു പോലെ പല ആപ്ലിഷനുകളും ധാരാളം ഡേറ്റ ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ നിങ്ങളുടെ മൊബൈലില്‍ വയ്ക്തിഗത ആപ്ലിക്കേഷനുകള്‍ സജീകരിക്കുന്നത് വളരെ നല്ലതാണ്. അങ്ങനെ ഏത് ആപ്ലിക്കേഷനാണ് നിങ്ങളുടെ മൊബൈലില്‍ കൂടുതല്‍ ഡേറ്റ ഉപയോഗിക്കുന്നതെന്നു മനസ്സിലാക്കാം.

Best Mobiles in India

English summary
Tips To Save Data

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X