ആന്‍ഡ്രോയിഡ് ഫോണിലെ എസ്ഡി കാര്‍ഡിലേക്ക് ഫോട്ടോകള്‍ നേരിട്ട് സേവ് ചെയ്യാം ഈ മാര്‍ഗ്ഗങ്ങളിലൂടെ

By GizBot Bureau
|

നിങ്ങളില്‍ എത്ര പേര്‍ക്കറിയാം ആന്‍ഡ്രോയിഡ് ഫോണില്‍ നിന്നും എടുക്കുന്ന ഫോട്ടോകള്‍ നേരിട്ട് എസ്ഡി കാര്‍ഡിലേക്ക് സേവ് ചെയ്യാമെന്ന്? നിങ്ങള്‍ മൊബൈലില്‍ എടുക്കുന്ന ഫോട്ടോകള്‍ നേരിട്ട് എസ്ഡി കാര്‍ഡിലേക്ക് സേവാകുകയാണെങ്കില്‍ ഫോണ്‍ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാന്‍ വളരെ എളുപ്പമാണ്. പ്രത്യേകിച്ചും പഴയ ഫോണുകളായ ഗ്യാലക്‌സി എസ്3, ഫാന്‍സി ഗ്യാലക്‌സി എസ്8 എന്നിവയില്‍.

 
ആന്‍ഡ്രോയിഡ് ഫോണിലെ എസ്ഡി കാര്‍ഡിലേക്ക് ഫോട്ടോകള്‍ നേരിട്ട് സേവ് ചെയ്

എല്ലാ ഫോണുകള്‍ക്കും ഏകദേശം ഒരേ പ്രക്രിയ തന്നെയാണ്. എന്നിരുന്നാലും ഫോണുകളുടെ മോഡലുകളിലെ വ്യത്യാസങ്ങള്‍ അനുസരിച്ച് പ്രത്യേകിച്ചും അതിലെ ആന്‍ഡ്രോയിഡ് വേര്‍ഷനെ അടിസ്ഥാനമാക്കി കുറച്ചു മാറ്റങ്ങള്‍ വരുന്നുണ്ട്.

 

#1. ആന്‍ഡ്രോയിഡ് ഓറിയോയില്‍ എസ്ഡി കാര്‍ഡിലേക്ക് ഫോട്ടോകള്‍ എങ്ങനെ മാറ്റാം?

ഗൂഗിളിന്റെ ഡീഫോള്‍ട്ട് ക്യാമറ ആന്‍ഡ്രോയിഡ് ഓറിയോയില്‍ എസ്ഡി കാര്‍ഡിലേക്ക് ഫോട്ടോകള്‍ നേരിട്ട് സേവ് ചെയ്യാന്‍ അനുവദിക്കില്ല. എന്നാര്‍ നിങ്ങള്‍ വിഷമിക്കേണ്ട ആവശ്യമില്ല. എന്തിനും പരിഹാരമായി ഇന്ന് ടെക് ലോകം വളര്‍ന്നിരിക്കുകയാണ്. എസ്ഡി കാര്‍ഡ് ഒരു ഇന്റേര്‍ണല്‍ സ്‌റ്റോറേജായി മാറ്റാന്‍ ഒരു ക്യാമറ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ എളുപ്പമായിരിക്കും. Camera MX ഏറ്റവും മികച്ചൊരു ക്യാമറ ആപ്പാണ്. ഈ ആപ്പ് തുറന്ന് അതിനു ശേഷം ഗിയര്‍ ഐക്കണ്‍ ഉപയോഗിച്ച് സെറ്റിംഗ്‌സ് തുറക്കുക, തുടര്‍ന്ന് കസ്റ്റം സ്‌റ്റോറേജ് ലൊക്കേഷന്‍ പരിശോധിച്ച് എസ്ഡി കാര്‍ഡ് തിരഞ്ഞെടുക്കുക.

#2. ആന്‍ഡ്രോയിഡ് നൗഗട്ടില്‍ എസ്ഡി കാര്‍ഡിലേക്ക് ഫോട്ടോകള്‍ എങ്ങനെ മാറ്റാം?

ആന്‍ഡ്രോയിഡ് നൗഗട്ടില്‍ നിങ്ങള്‍ക്ക് എസ്ഡി കാര്‍ഡിലേക്ക് തന്നെ നേരിട്ട് ഫോട്ടോകള്‍ സേവ് ചെയ്യാം. ഇത് പ്രാപ്തമാക്കാന്‍ രണ്ടു വഴികളുണ്ട്. രണ്ടു മാര്‍ഗ്ഗത്തിലേയും ആദ്യത്തെ ഘട്ടത്തില്‍, മൈക്രോ എസ്ഡി കാര്‍ഡ് ഇട്ടതിനു ശേഷം നിങ്ങളുടെ ഉപകരണത്തിലെ ഡീഫോള്‍ട്ട് ക്യാമറ ആപ്പ് തുറക്കുക. അതിനു ശേഷം സ്‌റ്റോറേജ് സെറ്റിംഗ്‌സ് മാറ്റാന്‍ സഹായിക്കുന്ന ഒരു പ്രോംപ്റ്റും നല്‍കുക. എന്നാല്‍ ഉടന്‍ തന്നെ മൈക്രോ എസ്ഡി കാര്‍ഡിലേക്ക് ഫോട്ടോകള്‍ നേരിട്ട് സേവ് ആകുന്നതാണ്.

#3. ആന്‍ഡ്രോയിഡ് മാര്‍ഷ്മലോയില്‍ എസ്ഡി കാര്‍ഡിലേക്ക് ഫോട്ടോകള്‍ എങ്ങനെ മാറ്റാം?

എസ്ഡി കാര്‍ഡിലേക്ക് നേരിട്ട് ഫോട്ടോകള്‍ സേവ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എസ്ഡി കാര്‍ഡ് ഫോണിലേക്ക് ഇടുക. അതിനു ശേഷം ക്യാമറ ആപ്പ് തുറക്കുക. എസ്ഡി കാര്‍ഡിലേക്ക് സ്‌റ്റോറേജ് ലൊക്കേഷന്‍ മാറ്റാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നു ചോദിക്കും. (എസ്ഡി കാര്‍ഡ് ഇട്ടതിനു ശേഷം ഇതേ സന്ദേശമായിരിക്കും മിക്ക ഫോണുകളിലും ചോദിക്കുന്നത്). എല്ലാ ഫോട്ടോകളും എസ്ഡി കാര്‍ഡിലേക്ക് സേവ് ചെയ്യാനായി Agree എന്നതില്‍ ക്ലിക്ക് ചെയ്യുക.

നിങ്ങള്‍ ഇതിനകം തന്നെ എസ്ഡി കാര്‍ഡ് ഫോണില്‍ ഇട്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ അത് സ്വമേധയ ക്രമീകരിക്കേണ്ടതാണ്. അതിനായി ക്യാമറ ആപ്പിലെ സെറ്റിംഗ്‌സിലേക്ക് പോയി സ്‌റ്റോറേജ് കാണുന്നതു വരെ സ്‌ക്രോള്‍ ചെയ്യുക. അവിടെ നിങ്ങള്‍ ഡിവൈസ് മെമ്മറി കാര്‍ഡ് എന്നിവക്കിടയില്‍ തിരഞ്ഞെടുക്കുക.

മറ്റൊന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് മാര്‍ഷ്മലോയില്‍ എസ്ഡി കാര്‍ഡ് ഇന്റേര്‍ണല്‍ സ്‌റ്റോറേജായി ഫോര്‍മാറ്റ് ചെയ്യാനുളള ഓപ്ഷനുണ്ട്. അതായത് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും തന്നെ ചെയ്യാതെ നിങ്ങളുടെ ഫോട്ടോകള്‍ എസ്ഡി കാര്‍ഡിലേക്ക് നേരിട്ട് സേവാകും. എന്നാല്‍ ഇതു ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ ഫോര്‍മാറ്റ് ചെയ്യുന്ന ഫോണില്‍ മാത്രമേ ഇത് പ്രവര്‍ത്തിക്കൂ. അതായത് നിങ്ങള്‍ മാനുവലായി ഫയലുകള്‍ കൈമാറാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ ആദ്യം യുഎസ്ബി വഴി കമ്പ്യൂട്ടറിലേക്ക് ഫോണ്‍ കണക്ട് ചെയ്യണം. കാര്‍ഡിന് സ്വമേധയ മറ്റൊരു ഉപകരണവും തിരിച്ചറിയാന്‍ കഴിയില്ല.

കമ്പ്യൂട്ടറിന്റെ 'രഹസ്യബന്ധങ്ങള്‍' കണ്ടുപിടിക്കുന്നത് എങ്ങനെ?കമ്പ്യൂട്ടറിന്റെ 'രഹസ്യബന്ധങ്ങള്‍' കണ്ടുപിടിക്കുന്നത് എങ്ങനെ?

#4. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പില്‍ എസ്ഡി കാര്‍ഡിലേക്ക് ഫോട്ടോകള്‍ എങ്ങനെ മാറ്റാം?

ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പില്‍ സേവ് ചെയ്യാന്‍ വളരെ എളുപ്പമാണ്. പുതിയ അനുമതികള്‍ ഉപയോഗപ്പെടുത്തുന്നതിന് API ഉളള ഒരു ക്യാമറ ആപ്പ് ഉണ്ടെന്ന് ഉറപ്പു വരുത്തണം. എസ്ഡി കാര്‍ഡില്‍ സേവ് ചെയ്യാന്‍ സ്‌റ്റോക്ക് ക്യാമറ ആപ്പ് അനുവദിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് മറ്റൊരു ക്യാമറ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ആ പുതിയ ആപ്പിലെ ക്രമീകരണങ്ങള്‍ പരിശോധിച്ച് സ്‌റ്റോറേജ് ഓപ്ഷന്‍ തിരഞ്ഞെടുക്കാം.

Best Mobiles in India

Read more about:
English summary
Tips To Save Photos To SD Card On Your Android Phone Directly

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X