ഈ സമയത്ത് ഫോണിലെ ബാറ്ററി പരമാവധി നിലനിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

By Shafik
|

മഴക്കെടുതിയിൽ സംസ്ഥാനം മൊത്തം ബുദ്ധിമുട്ടനുഭവിക്കുന്ന ഈ വേളയിൽ വൈദ്യുതി പലയിടങ്ങളിൽ ഇല്ലാത്തത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ടല്ലോ. ഇതിനാൽ തന്നെ പലരുടെയും ഫോണുകൾ ഓഫ് ആകാൻ പോകുകയാണ്. ഈ സമയത്ത് എങ്ങനെ ബാറ്ററി കൂടുതൽ ലാഭിക്കാം എന്നതിനെ കുറിച്ച് വിശദമായ ഒരു ലേഖനം രണ്ടു ദിവസം മുമ്പ് ഇവിടെ കൊടുത്തിരുന്നു. ഇപ്പോൾ ഇതിലേക്ക് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ കൂടെ പറയുകയാണ് ഇവിടെ. ഏതൊക്കെ ആപ്പുകളാണ് നിങ്ങളുടെ ഫോൺ ബാറ്ററി കാർന്നു തിന്നുന്നത് എന്ന് എങ്ങനെ കണ്ടെത്താം എന്നതിനെ കുറിച്ചാണ് ഇപ്പോൾ പറയാൻ പോകുന്നത്. വളരെ എളുപ്പം തന്നെ നിങ്ങൾക്ക് ഇത് മനസ്സിലാക്കാം.

എവിടെ, എങ്ങനെ കണ്ടെത്താം

എവിടെ, എങ്ങനെ കണ്ടെത്താം

ഫോണിൽ സെറ്റിങ്‌സ് എടുക്കുക. അതിൽ ബാറ്ററി സെറ്റിംഗ്സ് എടുക്കുക. അതിൽ കയറിയാൽ നിങ്ങളുടെ ഫോണിൽ ഇപ്പോൾ ഉള്ള ചാർജ്ജും അവസാനം ചാർജ്ജ് ചെയ്തത് മുതലുള്ള സമയവും അടക്കം ഓരോന്നും കാണാം. അതിൽ താഴേക്ക് നീക്കിയാൽ ഓരോ എന്തൊക്കെ ആവശ്യങ്ങൾക്ക് ആണ് ബാറ്ററി ഉപയോഗിച്ചത് എന്ന് കാണിക്കും.

ചെയ്യേണ്ടത്

ചെയ്യേണ്ടത്

ഏറ്റവും കൂടിയ ചാർജ്ജ് ഏത് ആപ്പിനാണ് അല്ലെങ്കിൽ ഏത് സർവീസിനാണ് എടുത്തത് എന്ന് അവിടെ നിന്നും മനസ്സിലാക്കാം. അതിലൂടെ ആ ആപ്പുകളെ നിയന്ത്രിക്കുകയും ചെയ്യാം. ഈ സമയത്ത് അനാവശ്യമായത് എല്ലാം തന്നെ നിങ്ങൾക്ക് അൺഇൻസ്റ്റാൾ ചെയ്യുകയും ചെയ്യാം. ഈ സെറ്റിംഗ്സ് ഓരോ ആൻഡ്രോയ്ഡ് ഫോണുകളിലും കമ്പനികളെ അനുസരിച്ച് വ്യത്യസ്തമായിരിക്കും എന്നും ഓർമ്മിപ്പിക്കട്ടെ.

ഇതിനായി ഉപയോഗിക്കാവുന്ന മറ്റു ആപ്പുകൾ

ഇതിനായി ഉപയോഗിക്കാവുന്ന മറ്റു ആപ്പുകൾ

ഇനി നിങ്ങളുടെ ഫോൺ സെറ്റിങ്‌സ് വഴി ലഭിക്കുന്ന വിവരങ്ങൾ പൂർണ്ണമായും നിങ്ങളെ സഹായിക്കുന്നില്ലെങ്കിൽ ഇത് എളുപ്പമാക്കാൻ സഹായകമായ ചില ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയുമാവാം. Better Battery Stats പോലെയുള്ള ആപ്പുകൾ ഇതിന് ഏറെ സഹായകമായിരുന്നെങ്കിലും ഗൂഗിൾ തേർഡ് പാർട്ടി ആപ്പുകൾ ഫോണിലെ ബാറ്ററി സ്റ്റാറ്റസ് ശേഖരിക്കുന്നത് തടയുന്നതിനായി ഇത്തരം ആപ്പുകളെ ഒഴിവാക്കിയിട്ടുണ്ട്. നിങ്ങളുടെ ഫോൺ റൂട്ട് ചെയ്തതാണെങ്കിലും ഈ ആപ്പുകൾ ഉപയോഗിച്ചും കൂടുതൽ കൃത്യമായ ഡാറ്റ ലഭ്യമാക്കാം.

ഫോണിലെ ബാറ്ററി പരമാവധി ലാഭിക്കുന്നതിനായി മുമ്പ് പറഞ്ഞ കാര്യങ്ങൾ കൂടെ താഴെ ചേർക്കുന്നു. ഇവയെല്ലാം വായിച്ച് മനസ്സിലാക്കി പരമാവധി ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുക.

1. മൊബൈൽ ഡാറ്റ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക

1. മൊബൈൽ ഡാറ്റ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക

നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ മാത്രം ഫോണിലെ ഇന്റർനെറ്റ് ഓൺ ചെയ്യുക. അനാവശ്യമായി ഓരോന്ന് കളിച്ച് ഫോണിലെ ബാറ്ററി പെട്ടെന്ന് തീർക്കാതിരിക്കുക. പിന്നീട് ആവശ്യം വരുമ്പോൾ ചാർജ്ജ് ചെയ്യാൻ വൈദ്യുതി ഉണ്ടായിരിക്കണം എന്നില്ല.

2. പവർ സേവിങ്‌ മോഡ് ഉപയോഗിക്കുക

2. പവർ സേവിങ്‌ മോഡ് ഉപയോഗിക്കുക

ഫോണിലെ ബാറ്ററി കൂടുതൽ ലാഭിക്കാൻ ചെയ്യേണ്ട മറ്റൊരു കാര്യം പവർ സേവിങ്‌ മോഡ് ഓൺ ചെയ്യുക എന്നതാണ്. ഓരോ ഫോണുകളിലും സെറ്റിങ്ങ്സുകൾ വ്യത്യസ്തമാണെങ്കിലും ഇതുകൊണ്ട് ലഭിക്കുന്ന ഉപകാരം അല്പമധികം ബാറ്ററി ലാഭിക്കാനാകും എന്നതാണ്.

3. ഒരു സംഘത്തിലെ എല്ലാവരും ഫോണുകൾ ഉപയോഗിക്കേണ്ടതില്ല

3. ഒരു സംഘത്തിലെ എല്ലാവരും ഫോണുകൾ ഉപയോഗിക്കേണ്ടതില്ല

ഒരുകൂട്ടം ആളുകൾ എവിടെയെങ്കിലും ഒറ്റപ്പെടുകയോ അല്ലെങ്കിൽ വൈദ്യുതി ഇല്ലാതെ ഒപ്പം വേണ്ടത്ര സഹായം ലഭ്യമല്ലാത്ത സാഹചര്യത്തിൽ ആവുകയോ ചെയ്‌താൽ എല്ലാവരും ഫോണുകൾ ഓൺ ചെയ്തുവെക്കുന്നത് ഒഴിവാക്കുക. അവശ്യ കോളുകൾ ചെയ്ത ശേഷം ഒന്നോ രണ്ടോ ഫോണുകൾ മാത്രം ഓൺ ചെയ്തുവെക്കുക.

4. അത്യാവശ്യം നിങ്ങൾക്ക് വേണ്ട നമ്പറുകൾ കടലാസിൽ എഴുതിവെക്കുക

4. അത്യാവശ്യം നിങ്ങൾക്ക് വേണ്ട നമ്പറുകൾ കടലാസിൽ എഴുതിവെക്കുക

അത്യാവശ്യം നിങ്ങൾക്ക് വേണ്ട നമ്പറുകൾ ഒരു കടലാസിലോ മറ്റോ എഴുതിവെക്കുക. ഫോൺ പൂർണ്ണമായും ഓഫ് ആയി വൈദ്യുതി ഇല്ലാത്ത സാഹചര്യം കൂടെ വന്നാൽ ആരെയെങ്കിലും വിളിക്കേണ്ടി വന്നാൽ ഉപകാരപ്പെടും.

5. അനാവശ്യ ആപ്പുകൾ എല്ലാം തന്നെ ഒഴിവാക്കുക

5. അനാവശ്യ ആപ്പുകൾ എല്ലാം തന്നെ ഒഴിവാക്കുക

ഫോണിലെ ബാറ്ററി വേഗം തീർക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നത് ആപ്പുകൾ തന്നെയാണ്. അതിനാൽ ഈ സമയത്ത് തത്കാലത്തേക്ക് നിങ്ങളുടെ ഫോണിൽ ആവശ്യം വേണ്ട ആപ്പുകൾ ഒഴികെ ബാക്കിയെല്ലാം തന്നെ ഒഴിവാക്കുക. ഒഴിവാക്കാനായി settings> app settings വഴി കയറുക.

6. വൈബ്രെഷൻ വേണ്ട

6. വൈബ്രെഷൻ വേണ്ട

കോൾ വരുമ്പോൾ ഉള്ളതും ടൈപ്പ് ചെയ്യുമ്പോൾ ഉള്ളതുമായ സകല വൈബ്രെഷനുകളും ഒഴിവാക്കുക. ബാറ്ററി തീർക്കുന്നതിൽ ചെറിയൊരു പങ്ക് ഇവയ്ക്കും ഉണ്ട് എന്നത് തന്നെ കാരണം.

7. വെളിച്ചം പരമാവധി കുറയ്ക്കുക

7. വെളിച്ചം പരമാവധി കുറയ്ക്കുക

ഫോണിലെ വെളിച്ചം കഴിവിന്റെ പരമാവധി കുറയ്ക്കുക എന്നത് പലർക്കും അറിയാവുന്ന ഒന്നാണല്ലോ. എങ്കിലും ഇതും അറിയാത്തവർ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക. ഫോൺ സ്ക്രീൻ ആണ് ഏറ്റവുമധികം ബാറ്ററി കുറയ്ക്കുന്ന ഒന്ന് എന്നത് മനസ്സിൽ വെക്കുക.

8. ഫേസ്ബുക്ക്, വാട്സാപ്പ് പോലുള്ള ആപ്പുകളുടെ ഉപയോഗം കുറയ്ക്കുക

8. ഫേസ്ബുക്ക്, വാട്സാപ്പ് പോലുള്ള ആപ്പുകളുടെ ഉപയോഗം കുറയ്ക്കുക

ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റാഗ്രാം പോലുള്ള ആപ്പുകൾ ഏറെ ബാറ്ററി എടുക്കുന്ന ആപ്പുകളാണ്. എന്നാൽ ഈ സാഹചര്യത്തിൽ ദുരന്തവുമായി ബന്ധപ്പെട്ട പല അറിയിപ്പുകളും ഇവ വഴി വരുന്നുണ്ട് എന്നതിനാൽ ഒഴിവാക്കാൻ തത്കാലം സാധിക്കാത്തതിനാൽ ഇവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.

Best Mobiles in India

English summary
Tips to Save Some More Battery Life in Your Phone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X