നിങ്ങളുടെ വിന്‍ഡോസ് പിസി ഉപയോഗിച്ച് എങ്ങനെ ടെക്‌സ്റ്റ് മെസേജുകള്‍ അയക്കാം?

|

ഈയിടെ ഗൂഗിള്‍ തങ്ങളുടെ ആന്‍ഡ്രോയിഡ് മെസേജിംഗ് ആപ്പിന്റെ വെബ് പതിപ്പ് പ്രഖ്യാപിച്ചു. ഇപ്പോള്‍ മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10ന്റെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ കംബാനിയന്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തു. ഇത് ഉപയോക്താക്കള്‍ക്ക് മെസേജുകള്‍ അയക്കാനും സ്വീകരിക്കാനും മാത്രമല്ല അതിലുപരി ഫോട്ടോകളും വീഡിയോകളും മള്‍ട്ടിമീഡിയ കണ്ടന്റുകളും നേരിട്ട് പിസിയിലൂടെ പങ്കിടാനും കഴിയും.

നിങ്ങളുടെ വിന്‍ഡോസ് പിസി ഉപയോഗിച്ച് എങ്ങനെ ടെക്‌സ്റ്റ് മെസേജുകള്‍ അയക്

ഇതു കേട്ടപ്പോള്‍ നിങ്ങള്‍ക്ക് ആതിശയം തോന്നുന്നുണ്ടോ? ഇത് എങ്ങനെയാണെന്ന് അറിയാനായി ഈ താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

മുന്‍വ്യവസ്ഥകള്‍:

1. വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പില്‍ പ്രവര്‍ത്തിക്കണം.

2. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലേക്ക് യുഎസ്ബി കേബിള്‍ അല്ലെങ്കില്‍ വൈ-ഫൈ കണക്ടിവിറ്റി ഉണ്ടായിരിക്കണം.

3. ഈ സവിശേഷത ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുളളൂ.

4. 'നിങ്ങളുടെ ഫോണ്‍ ആപ്പ്' നിങ്ങളുടെ പിസിയില്‍ നിങ്ങളുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിലെ വിന്‍ഡോസ് ആപ്പ് സ്റ്റോര്‍ അല്ലെങ്കില്‍ മൈക്രോസോഫ്റ്റ് ആപ്പ് ഉപയോഗിച്ച ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

ഇനി താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക

സ്റ്റെപ്പ് 1 : നിങ്ങളുടെ പിസിയില്‍ 'Your Phone' ആപ്പ് തുറക്കുക.

സ്റ്റെപ്പ് 2 : അതിനു ശേഷം 'Get Started' ബട്ടണ്‍ ക്ലിക്ക് ചെയ്ത് 'Link Phone' എന്ന ഓപ്ഷന്‍ തിരഞ്ഞടുക്കുക.

സ്റ്റെപ്പ് 3: മൈക്രോസോഫ്റ്റില്‍ നിന്നും വാചക സന്ദേശം ലഭിക്കുന്നതിനായി നിങ്ങളുടെ ഫോണ്‍ നമ്പര്‍ എന്റര്‍ ചെയ്ത് 'Send button' ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 4: നിങ്ങള്‍ക്ക് വാചക സന്ദേശം ലഭിച്ചു കഴിഞ്ഞാല്‍ ലിങ്കില്‍ ടാപ്പ് ചെയ്ത് പ്ലേ സ്‌റ്റോര്‍ ഉപയോഗിച്ച് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

സ്റ്റെപ്പ് 5 : 'മൈക്രോസോഫ്റ്റ് ആപ്പ്‌സ്' ലോഞ്ച് ചെയ്തു കഴിഞ്ഞാല്‍ പെയറിംഗ് പ്രോസസ് ആരംഭിക്കുന്നതിന് 'Get started' എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.

സ്റ്റെപ്പ് 6: ഇനി പിസിയുമായി ലിങ്ക് ചെയ്തിരിക്കുന്ന നിങ്ങളുടെ മൈക്രോസോഫ്റ്റ് അക്കൗണ്ട് ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യുക. (അക്കൗണ്ട് ഇല്ലെങ്കില്‍ പുതിയൊരണ്ണം സൃഷ്ടിക്കുക).

സ്റ്റെപ്പ് 7: ആപ്ലിക്കേഷന് ആവശ്യമായ എല്ലാ അനുമതികളും അനുവദിക്കുക. അതിനു ശേഷം 'Return to Home screen' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 8: ഇനി നിങ്ങളുടെ പിസിയിലേക്ക് തിരികെ പോയി നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ നിന്നും വാചക സന്ദേശം അയക്കുവാനും സ്വീകരിക്കുവാനും ആരംഭിക്കുന്നതിന് 'Messages' എന്ന ഓപ്ഷനിന്‍ ക്ലിക്ക് ചെയ്യുക.


ശ്രദ്ധിക്കുക: ഈ സവിശേഷത വിന്‍ഡോസ് ഇന്‍സൈഡര്‍ പ്രിവ്യൂ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ലഭ്യമാകുന്നത്.

ഈ ഡൗൺലോഡ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക! ഫോണിന് ഉടൻ പണി കിട്ടിയേക്കും!ഈ ഡൗൺലോഡ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക! ഫോണിന് ഉടൻ പണി കിട്ടിയേക്കും!

Best Mobiles in India

Read more about:
English summary
Tips to send text messages using your Windows PC

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X