സ്‌മാര്‍ട്‌ ഫോണ്‍ വഴി ഫാക്‌സ്‌ അയക്കാം

By Archana V
|

എല്ലാം ഡിജിറ്റലായി മാറി കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്‌. വ്യക്തിപരവും ഔദ്യോഗികവുമായ ആശയവിനിമയങ്ങള്‍ക്ക്‌ ഏറെപ്പേരും ഇപ്പോള്‍ ആശ്രയിക്കുന്നത്‌ ഇന്റര്‍നെറ്റിനെയാണ്‌.

 
സ്‌മാര്‍ട്‌ ഫോണ്‍ വഴി  ഫാക്‌സ്‌ അയക്കാം

അതേസമയം ഓണ്‍ലൈന്‍ വഴി വിവരങ്ങള്‍ പങ്കുവയ്‌ക്കുന്ന പ്രവണ ശക്തമാണെങ്കിലും ഇപ്പോഴും ഇത്‌ അനുവദിക്കാത്ത നിരവധി സ്ഥാപനങ്ങളുണ്ട്‌. വിവിരങ്ങള്‍ അയക്കുന്നതിനും സ്വീകരിക്കുന്നതിനും ഫാക്‌സ്‌ പോലുള്ള പഴയ രീതികളാണ്‌ ഇപ്പോഴും ഇവര്‍ പിന്തുടരുന്നത്‌. സ്‌മാര്‍ട്‌ ഫോണുകളും , കമ്പ്യൂട്ടറുകളും നമുക്ക്‌ എല്ലായിടത്തും കാണാന്‍ കഴിയും എന്നാല്‍ ഫാക്‌സ്‌ മെഷീനുകള്‍ ഇന്ന്‌ എവിടെ കിട്ടും?

 

ഫാക്‌സ്‌ ചെയ്യേണ്ടി വരുമ്പോള്‍ ഇത്‌ ശരിക്കും പ്രശ്‌നമാണ്‌, കാരണം ഇപ്പോള്‍ ആരുടെയും കൈവശം അധികം ഫാക്‌സ്‌ മെഷീനുകള്‍ ഉണ്ടാവാറില്ല. ഏന്നാല്‍ ഇപ്പോള്‍ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സ്‌മാര്‌ട്‌ ഫോണുകള്‍ക്ക്‌ കഴിയും. പുറമെ മറ്റ്‌ സജ്ജീകരണങ്ങള്‍ ഇല്ലാതെ തന്നെ സ്‌മാര്‍ട്‌ ഫോണുകള്‍ വഴി ഇപ്പോള്‍ ഫാക്‌സ്‌ അയക്കാന്‍ കഴിയും .

സ്‌മാര്‍ട്‌ ഫോണ്‍ വഴി  ഫാക്‌സ്‌ അയക്കാം

സ്‌മാര്‍ട്‌ ഫോണ്‍ വഴി എങ്ങനെ ഫാക്‌സ്‌ അയക്കാം എന്നതിനെ കുറിച്ചാണ്‌ താഴെ പറയുന്നത്‌.

സ്‌മാര്‍ട്‌ ഫോണ്‍ വഴി ഫാക്‌സ്‌ അയക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

1. ഐഫോണിലും ആന്‍്‌ഡ്രോയ്‌ഡ്‌ ഡിവൈസുകളിലും ഫാക്‌സ്‌ അയക്കാന്‍ സഹായിക്കുന്ന നിരവധി ആപ്പുകള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും.ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇത്തരം ആപ്പുകളിലേറെയും പെയ്‌ഡ്‌ ആപ്പുകള്‍ ആയിരിക്കും എന്നതാണ്‌ , അതല്ല സൗജന്യമായി ലഭിക്കുന്നതാണെങ്കില്‍ ഒരു നിശ്ചിത പരിധി കഴിഞ്ഞാല്‍ ഫാക്‌സിന്‌ ചാര്‍ജ്‌ ഈടാക്കും. ആപ്പ്‌ സ്റ്റോറില്‍ നിന്നും നിങ്ങള്‍ക്കിണങ്ങുന്ന ആപ്പുകള്‍ തിരഞ്ഞെടുക്കാം.

നോക്കിയ 8, 36999 രൂപ: വണ്‍പ്ലസ് 5ല്‍ നിന്നും വ്യത്യാസം എന്താണ് ?നോക്കിയ 8, 36999 രൂപ: വണ്‍പ്ലസ് 5ല്‍ നിന്നും വ്യത്യാസം എന്താണ് ?

2. ആന്‍ഡ്രോയ്‌ഡുകള്‍ക്ക്‌ ഇണങ്ങുന്ന പ്രത്യേക ആപ്പുകള്‍ നിരവധി ലഭിക്കും. എന്നാല്‍ ഇവ തിരഞ്ഞെടുക്കും മുമ്പ്‌ ഈ ആപ്പുകള്‍ വഴി അയക്കുന്ന വിവരങ്ങള്‍ സുരക്ഷിതമായിരിക്കില്ലേ എന്ന കാര്യം ഉറപ്പു വരുത്തണം. കൂടാതെ നിങ്ങളുടെ ഫോണിനെ സംബന്ധിക്കുന്ന വിവരങ്ങളും സുരക്ഷിതമായിരിക്കണം.

അതേസമയം ഫാക്‌സ്‌ സ്വീകരിക്കുന്നവരില്‍ ഏറെ പേരും അയച്ചവരുടെ വിശദ വിവരങ്ങള്‍ വിലയിരുത്താറുണ്ട്‌. അതിനാല്‍ നിങ്ങളുടെ ഡിവൈസിനെ സംബന്ധിക്കുന്ന വിവരങ്ങളും തിരഞ്ഞേക്കും. വിലപ്പെട്ട വല്ല വിരങ്ങളും നിങ്ങളുടെ ഡിവൈസില്‍ ഉണ്ടെങ്കില്‍ ഇത്‌ അപകടരമാകും.

3. പിന്നീട്‌ ഹാക്ക്‌ചെയ്യപ്പെടാനും തട്ടിപ്പിന്‌ ഇരയാവാനുമുള്ള സാധ്യത ഉണ്ട്‌. സുരക്ഷ ഉറപ്പാക്കുന്നതിന്‌ റിങ്‌ സെന്‍ട്രല്‍ ഫാക്‌സ്‌ സര്‍വീസ്‌ അല്ലെങ്കില്‍ ഇഫാക്‌സ്‌ സര്‍വീസ്‌ എന്നിവ ഡിവൈസില്‍ ഉപയോഗിക്കുക.

ഫാക്‌സ്‌ അയക്കുമ്പോള്‍ ഡിവൈസിനെ സംബന്ധിക്കുന്ന പൂര്‍ണ വിവരങ്ങളും വെളിപ്പെടുത്താതിരിക്കാനും മറച്ച്‌ വയ്‌ക്കാനും ഈ സര്‍വീസുകള്‍ സഹായിക്കും. വല്ലപ്പോഴും ഫാക്‌സ്‌ അയക്കുന്നവര്‍ക്ക്‌ റിങ്‌സെന്‍ട്രലിനേക്കാള്‍ ഇഫാക്‌സ്‌ ആയിരിക്കും കൂടുതല്‍ അനുയോജ്യം.

4. സ്‌മാര്‍ട്‌ ഫോണുകള്‍ക്ക്‌ വേണ്ടി ഓണ്‍ലൈനില്‍ നിരവധി ഫാക്‌സ്‌ ആപ്പുകള്‍ ലഭ്യമാകും എങ്കിലും പൂര്‍ണ സുരക്ഷയും പ്രവര്‍ത്തന ക്ഷമതയും ഉറപ്പ്‌ തരുന്ന ഉന്നത നിലവാരമുള്ള ആപ്പുകള്‍ വളരെ ചുരുക്കമായിരിക്കും. ചില ആപ്പുകള്‍ ഇമെയിലില്‍ നിന്നും ഫാക്‌സിലേക്ക്‌ അയക്കാനുള്ള സൗകര്യം നല്‍കുന്നവയാണ്‌. ഇത്‌ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കും.

ഫാക്‌സ്‌ അയക്കാന്‍ മാത്രമായി തയ്യാറാക്കിയ മെഷീനുകള്‍ ഇല്ല എങ്കിലും ഇത്തരത്തില്‍ വളരെ എളുപ്പത്തില്‍ സ്‌മാര്‍ട്‌ ഫോണുകള്‍ വഴി ഇപ്പോള്‍ ഫാക്‌സ്‌ അയക്കാന്‍ കഴിയും.

Best Mobiles in India

Read more about:
English summary
Tips to sent Fax through Smartphone

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X