അടിയന്തിരചികിത്സാ വിവരങ്ങള്‍ ഐഫോണിലൂടെ അറിയാം!

Posted By: Archana V

പെട്ടെന്ന് ചികിത്സ കിട്ടേണ്ട അടിയന്തിര സാഹചര്യം ആര്‍ക്ക് എപ്പോഴാണ് ഉണ്ടാവുക എന്ന് മുന്‍കൂട്ടി പറയാന്‍ കഴിയില്ല. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ചിലപ്പോള്‍ സ്വന്തം ആരോഗ്യത്തെയും ചികിത്സയെയും സംബന്ധിക്കുന്ന കാര്യങ്ങള്‍ ഡോക്ടറോട് പറയാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കും പലരും.

അടിയന്തിരചികിത്സാ വിവരങ്ങള്‍  ഐഫോണിലൂടെ അറിയാം!

ഇത് പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. തുടര്‍ ചികിത്സ ലഭ്യമാക്കുന്നതിന് രോഗിയുടെ രക്ത ഗ്രൂപ്പ്, അസുഖങ്ങള്‍, അവയവ മാറ്റം തുടങ്ങിയ വിവരങ്ങള്‍ അറിയേണ്ടത് പലപ്പോഴും അത്യാവശ്യമാണ്.ഇത് അറിയാന്‍ കാലതാമസം ഉണ്ടായാല്‍ ചികിത്സ വേഗത്തില്‍ തുടങ്ങാന്‍ കഴിയില്ല.

സ്മാര്‍ട് ഫോണുകള്‍ ഈ പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരം നല്‍കാന്‍ സഹായിക്കും. നിങ്ങളുടെ ആരോഗ്യ സംബന്ധമായ വിവരങ്ങളും ചികിത്സകളെ സംബന്ധിച്ചുള്ള വിശദാംശങ്ങളും അടിയന്തിര ഘട്ടങ്ങളില്‍ ആര്‍ക്കും കാണാന്‍ കഴിയുന്ന രീതിയില്‍ ഇതില്‍ സൂക്ഷിക്കാന്‍ കഴിയും.

അടിയന്തിര ഘട്ടങ്ങളില്‍ നിങ്ങളുടെ ചികിത്സാ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് പെട്ടെന്ന് കാണാന്‍ സഹായിക്കുന്ന ഒരു ഫീച്ചര്‍ ഐഫോണിലുണ്ട്.

അടിയന്തിരചികിത്സാ വിവരങ്ങള്‍  ഐഫോണിലൂടെ അറിയാം!

അടിയന്തിര സാഹചര്യങ്ങളില്‍ കാണാന്‍ കഴിയും വിധം ഐഫോണില്‍ നിങ്ങളുടെ മെഡിക്കല്‍ വിവരങ്ങള്‍ എങ്ങനെ ക്രമീകരിക്കാം എന്നതിനെ കുറിച്ചാണ് ഇന്നിവിടെ പറയുന്നത്.

ഐഫോണില്‍ അടിയന്തിര ചികിത്സാ വിവരങ്ങള്‍ എങ്ങനെ കാണിക്കാം ഇതിനുള്ള മാര്‍ഗം വളരെ ലളിതവും എളുപ്പവുമാണ്. ഇതിന് ചെയ്യേണ്ട കാര്യങ്ങള്‍

1. അടിയന്തിര ഘട്ടങ്ങളില്‍ നിങ്ങളുടെ ഡിവൈസ് സുരക്ഷിതമാണോ എന്ന കാര്യത്തില്‍ ഉറപ്പുണ്ടാവില്ല. അതുപോലെ ഡോക്ടര്‍ നിങ്ങളുടെ മെഡിക്കല്‍ വിവരങ്ങള്‍ സ്മാര്‍ട് ഫോണില്‍ പരിശോധിക്കുമോ എന്ന കാര്യത്തിലും ഉറപ്പില്ല.

അതിനാല്‍ ആരോഗ്യത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഐഡന്റിറ്റി കാര്‍ഡിന് ഒപ്പം പേഴ്‌സില്‍ സൂക്ഷിക്കുന്നതാണ് കൂടുതല്‍ ഉചിതം. കൂടാതെ ഡോക്ടര്‍ നിങ്ങളുടെ മെഡിക്കല്‍ വിവരങ്ങള്‍ ഫോണില്‍ തിരയാനും സാധ്യത ഉള്ളതിനാല്‍ ഫോണിലും ഇത് കാണത്തക്ക വിധം നല്‍കാം.

അടിയന്തിരചികിത്സാ വിവരങ്ങള്‍  ഐഫോണിലൂടെ അറിയാം!

2. മെഡിക്കല്‍ വിവരങ്ങള്‍ നിങ്ങളുടെ ഐഫോണില്‍ നല്‍കുന്നതിന് ഹെല്‍ത്ത് ആപ് ഡൗണ്‍ലോഡ് ചെയ്യണം. എല്ലാ ഡിവൈസിലും ചിലപ്പോള്‍ ഇത് ഡിഫോള്‍ട്ടായി ലഭ്യമാകും.

അതില്ല എങ്കില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. അതിന് ശേഷം ആപ്പ് ഓപ്പണ്‍ ചെയ്ത് മെഡിക്കല്‍ ഐഡി ഐക്കണില്‍ കയറി താഴെകാണുന്ന ക്രിയേറ്റ് മെഡിക്കല്‍ ഐഡി ഓപ്ഷനില്‍ ക്ലിക് ചെയ്യുക.

ജിയോ ഫോണ്‍ ഇഫക്ട്: ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ എത്തുന്ന ഈ 4ജി ഫീച്ചര്‍ ഫോണുകള്‍!

3. show when locked എന്ന ഓപ്ഷന്‍ സെലക്ട് / ചെക് ചെയ്‌തെന്ന് ഉറപ്പ് വരുത്തുക.ലോക്കാണെങ്കിലും നിങ്ങളുടെ എല്ലാ മെഡിക്കല്‍ വിവരങ്ങളും സ്‌ക്രീനില്‍ കാണാന്‍ ഇത് സഹായിക്കും.

അവസാനമായി, നിങ്ങളുടെ മെഡിക്കല്‍ വിവരങ്ങള്‍ എല്ലാം പൂരിപ്പിക്കുകയും എന്തെങ്കിലും സംഭവിച്ചാല്‍ ഏറ്റവും ആദ്യം ബന്ധപ്പെടേണ്ട ഏതെങ്കിലും വ്യക്തയുടെ നമ്പര്‍ നല്‍കുകയും ചെയ്യുക.

4. എല്ലാ വിവരങ്ങളും സേവ് ചെയ്തതിന് ശേഷം done ബട്ടണ്‍ ക്ലിക് ചെയ്യുക. ഇതോടെ ആപ്പ് ആക്ടിവേറ്റാവുകയും ലോക് സ്‌ക്രീനിലെ മെഡിക്കല്‍ ഐഡി ഓപ്ഷന് താഴെ നിങ്ങളുടെ മെഡിക്കല്‍ വിവരങ്ങള്‍ കാണിക്കുകയും ചെയ്യും. ഏത് സമയത്ത് വേണമെങ്കിലും ഈ വിവരങ്ങളില്‍ മാറ്റ വരുത്താന്‍ കഴിയും .

അടിയന്തിര ഘട്ടത്തില്‍ നിങ്ങളുടെ മെഡിക്കല്‍ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയും വിധം ഐഫോണില്‍ നല്‍കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇതെല്ലാമാണ്.സങ്കീര്‍ണമായി ഒന്നും തന്നെ ഇതില്‍ ഇല്ല. ഏതൊരാള്‍ക്കും വളരെ എളുപ്പം നടപ്പിലാക്കാന്‍ കഴിയും.

English summary
Tips to show Emergency Medical Information in iPhone

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot