സ്മാര്‍ട്ട് ഫോണ്‍ നഷ്ടപെട്ടാല്‍ ചെയ്യേണ്ട കാര്യങ്ങള്‍

Posted By: Arathy

ഫോണ്‍ നഷ്ടപെട്ടാല്‍ നിങ്ങള്‍ എന്താണു ചെയ്യുക? പൊലീസില്‍ ഒരു പരാതി നല്‍ക്കും അല്ലേ. എങ്കില്‍ ഇനി ഫോണ്‍ നഷ്ടപെട്ടാല്‍ ഇനി നിങ്ങള്‍ ചെയേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നിങ്ങള്‍ അറിഞ്ഞോളു. ഒരു ചെറിയ ശ്രദ്ധമാത്രം മതി നിങ്ങളുടെ ഫോണ്‍ നഷ്ടപെടാതെ ഇരിക്കാന്‍

സ്മാര്‍ട്ട് ഫോണ്‍ നഷ്ടപെട്ടാല്‍ ചെയ്യേണ്ട കാര്യങ്ങള്‍

ആദ്യം ചെയ്യേണ്ട കാര്യം നിങ്ങള്‍ ഫോണ്‍ വാങ്ങുമ്പോള്‍ തന്നെ,അതിന്റെ ഐഎംഇഐ നമ്പര്‍, സീരിയല്‍ നമ്പര്‍, എന്ത് മോഡലാണ് എന്നീ കാര്യങ്ങള്‍ എഴുത്തിവയാക്കണം, പിന്നെ നിങ്ങള്‍ പാസവേര്‍ഡ് ഉപയോഗിച്ച് ഫോണ്‍ ലോക്ക് ചെയുക. ഫോണ്‍ കൈക്കലാക്കുന്ന വ്യക്തികള്‍ പെട്ടെന്ന് തന്നെ അതിലുള്ള കാര്യങ്ങള്‍ മനസ്സിലാക്കും. എല്ലാം ഫോണുകള്‍ക്കും ലോക് ചെയാനുള്ള മാര്‍ഗങ്ങള്‍ ഉണ്ട്. അത് മനസ്സിലാക്കിവേണം ചെയാന്‍.

ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇനി പറയാം. ഇനി നിങ്ങള്‍ ഫോണ്‍ നഷ്ടപെട്ടാല്‍ ഉടനടി സര്‍വീസ് സെന്ററില്‍ കസ്റ്റമര്‍ കെയര്‍ മാനേജരെയോ, പൊലീസിനെയോ വിവരം അറിയിക്കുക. പേര്, വിലാസം, ഫോണ്‍ നംമ്പര്‍, സീരിയല്‍ നംമ്പര്‍, സിം കാര്‍ഡ് നംമ്പര്‍, ഐഎംഇഐ നംമ്പര്‍ എന്നിവചേര്‍ത്ത് അയക്കുക. ഇതിന്റെ ഐ എം ഇ ഐ നംമ്പര്‍ ഉപയോഗിച്ച് ഫോണ്‍ കണ്ടുപിടിക്കാന്‍ കഴിയും. അതായത് ഫോണ്‍ ഏതെങ്കിലും റേച്ച് ഉള്ള സ്ഥലത്ത് നിന്ന് പ്രവര്‍ത്തിപ്പിച്ചാല്‍ ഉടന്‍ തന്നെ നെറ്റ് വര്‍ക്കില്‍ അറിയുവാന്‍ സാധിക്കും

എന്തായാലും ഇനി ഫോണ്‍ നഷ്ടപെടാതെ സൂക്ഷിച്ചോളു. നഷ്ടപെട്ടാല്‍ പേടിക്കണ്ട അത് തിരികെക്കിട്ടാനും മാര്‍ഗങ്ങള്‍ ഉണ്ട്.

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot